മനുഷ്യ വംശത്തില്‍ നിന്നും പുറത്താക്കപ്പെട്ട സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും,പെണ്ണും കൂടിച്ചേര്‍ന്നതാണ് എന്ന സത്യം പതുക്കെ അംഗീകരിച്ചു തുടങ്ങിയത്. എന്നാല്‍ ആണിലും പെണ്ണിലും പെട്ടവര്‍..., ആണും പെണ്ണും കെട്ട എന്ന് ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗം അവഗണനകളില്‍ അപഹാസ്യരായി സ്വന്തം മേല്‍വിലാസം പോലും കണ്ടെത്താന്‍ കഴിയാതെ ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്. അവരെ പരിഹാസരൂപേണ മറ്റുള്ളവര്‍ ചാന്തുപൊട്ടെന്നും, ഒന്പതെന്നും, ഹിജഡയെന്നും, ധിംതരികിടതോം എന്നും ഒക്കെ വിളിച്ചു പോരുന്നു.പുരുഷനായി ജനിച്ചു പോയി എങ്കിലും വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ,അതിനായി പാട്പെടുകയും ചെയുന്ന ഇത്തരം സമൂഹത്തിന്റെ ആകുലതകളെക്കുറിച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ പുരുഷ ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയുടെ, അല്ലെങ്കില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സഘര്‍ഷങ്ങളുടെ വേലിയേറ്റം മനസ്സിലാക്കാന്‍ വിവേകശാലികള്‍ എന്ന് പറയപെടുന്ന കേരള സമൂഹത്തിനു കഴിഞ്ഞിട്ടില്ല. (കേരള സമൂഹമെന്നതിനേക്കാള്‍ സമൂഹത്തിന് എന്ന ഒരു വാക്കാവും കൂടുതല്‍ ഉചിതം). നമ്മുടെ കാപട്യം നിറഞ്ഞ, മാന്യതയുടെ മുഖാവരണം സ്വയം ധരിച്ച സമൂഹം ഇവരെ
അവഞ്ജയോടെ മാത്രം കാണുന്നു. പക്ഷെ, എന്തെന്ത് വൈകല്യത്തിന്റെ പേരിലാണെങ്കില്‍ പോലും ഇവര്‍ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങള്‍ അല്ലെങ്കില്‍ കൊപ്രാട്ടിതരങ്ങള്‍ക്ക് നേരെ കണ്ണടക്കാനോ അവയെ അഗീകരിക്കാനോ കഴിയുന്നവയും അല്ല എന്ന സത്യം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ.. ഇത്രയധികം പീഢനം ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? ജനിപ്പിച്ച അച്ഛനും അമ്മയും പോലും അവരെ തള്ളി പറയന്നു. ഇങ്ങനെ ഒരു കുഞ്ഞും ജനിക്കാന്‍ ഇടവരുത്തരുതേ എന്ന് മനസ്സുരുകി പ്രാര്‍ഥിക്കുകയാണ്. അവര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ടല്ല ഇങ്ങനെ ആയിതീരുന്നത് (അങ്ങിനെയുള്ള ചുരുക്കം ആളുകളെ മറക്കുന്നില്ല) എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇനിയെങ്കിലും നമ്മുടെ സമൂഹം കാട്ടേണ്ടതുണ്ട് എന്ന് തോന്നുന്നു.
സ്വവര്‍ഗ രതിയുടെ പേരില്‍ ദിനം പ്രതി നമ്മുടെ നാട്ടില്‍ നിന്നും ഒട്ടേറെ ആണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. ഇവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു. ആദ്യ കുറേ ദിവസങ്ങളിലെ പത്രങ്ങളുടെ തലക്കെട്ടുകളായി ഇവര്‍ നമുക്കിടയില്‍ നിറഞ്ഞുനില്ക്കും. പിന്നെ, പിന്നെ എല്ലാം പുതിയ വാര്‍ത്തകള്‍ക്ക് മുന്പില് വിസ്മൃതിയിലാവും. പക്ഷെ, സ്വന്തം വിധിയെ പഴിച്ച് ശിഷ്ടകാലം ജിവിക്കേണ്ടി വരുന്ന ഇവരെല്ലാം ഏതൊക്കയോ തലങ്ങളില്‍ എത്തിപെടുകയും പിന്നീട് അക്രമവാസന ഉള്ളവരായി മദ്യത്തിനും ,മയക്കുമരുന്നിനും അടിമകളായ എന്തും ചെയാന്‍ ചങ്കൂറ്റമുള്ളവരായി തീരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വിഭാഗം മനുഷ്യര്‍ തന്നെയാണ് അക്രമകാരികളായ ഇത്തരം ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത്.
അവനവന്റെ നൈമിഷികമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ വെറിപിടിച്ച ലൈംഗീകവാസനകള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗപെടുത്തുമ്പോള്‍ അവിടെ കച്ചവട മനസ്സും വൃത്തിഹീനമായ സെക്ഷ്വല്‍ സാറ്റിസ്ഫാക്ഷനും മാത്രമാണ് ഉണ്ടാകുന്നത്. മണ്ണും,പെണ്ണും,പൊന്നും എല്ലാം വില്‍ക്കാനും വാങ്ങാനും മാത്രമുള്ളതാണെന്ന് പറയുന്നത് പോലെ ഇപ്പോള്‍ ആണ്‍കുട്ടികളും വില്‍പ്പന ചരക്കുകളായി മാറി കൊണ്ടിരിക്കുകയാണ്. അവനവന്റെ വീട്ടില്‍ നിന്നും ഒരു കുട്ടിയെ ഇത്തരത്തില്‍ നഷ്ടപ്പെടുമ്പോഴേ, നഷ്ടപെടുന്നതിന്റെ വേദന മനസ്സിലാക്കുന്നത്. പ്രണയം,സ്നേഹം,കരുണ ഇതൊക്കെ ഇന്നു വെറും കച്ചവട ലാഭമുണ്ടാക്കകയെന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാതെ വയ്യ. രക്ഷിതാക്കള്‍ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട സമയത്ത് സമയോചിതമയ ബോധവല്‍ക്കരണം കൊടുക്കുകയും ഇന്നത്തെ, ഈ വെറി പിടിച്ച കാലത്ത് ആവശ്യമായി തീര്‍ന്നിരിക്കുന്നു. മാതാ പിതാക്കളുടെ അശ്രദ്ധയും, ഉദാസീനതയും ഒരു പരിധിവരെ കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നു. ജീവിതത്തിലെ പുത്തന്‍ ചുറ്റുപാടുകളേയും സമ്പ്രദായങ്ങളേയും വിസ്മയത്തോടെ കാണുന്ന ചെറിയ പ്രായത്തില്‍ കുട്ടികളെ ബന്ധുക്കളുടെ കൂടെ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വിടുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു.
രക്ത ബന്ധങ്ങള്‍ പോലും കുട്ടികളെ ചൂഷണം ചെയ്യുവാന്‍ മടി വരുത്താത്ത കാലമാണ് ഇന്നിന്റെ ഈ നവയുഗം!! തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചു പ്രായത്തില്‍ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ കുട്ടികളില്‍ ഏല്‍പ്പിക്കുന്ന ആത്മനിന്ദ കടുത്തതായിരിക്കും.ഇതു മനസ്സിലാക്കി രക്ഷിതാക്കള്‍ തന്നെയാണ് അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരേണ്ടത്.മറിച്ച്, ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ ഒരു പക്ഷെ പിന്നീട് രക്ഷിതാക്കള്‍ തന്നെ ദു:ഖിക്കാന്‍ ഇടവന്നെക്കാം. ആണും പെണ്ണും എന്ന പോലെ ഹിജഡകളായി ജന്മം എടുക്കുന്നവരും ദൈവത്തിന്റെ വരദാനമാണ് .പക്ഷെ ദൈവത്തിനു എവിടെയോ കണക്കുകള്‍ പിഴച്ച അഭിശപ്ത മുഹൂര്‍ത്തത്തില്‍ ഭൂമിയില്‍ പിറവി എടുത്തുപോയ ഈ ജന്മങ്ങളെ തികഞ്ഞ പരിഹാസത്തോടെയും അവഞ്ജയോടെയും കാണുകയും, ചെയുന്നതു എത്ര ദയനീയമാണ്!
ഇത്തരം സമൂഹത്തിന്റെ അറിയപ്പെടാതെ ,അല്ലെങ്കില്‍ പറയപ്പെടാതെ പോകുന്ന വേദനകളിലേക്ക് മനുഷ്യ സ്നേഹികള്‍ കണ്ണ് തുറക്കേണ്ടതുണ്ട് .എന്നാല്‍ ദു:ഖകരമായ സത്യം മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. ഇത്തരം ജനസമൂഹത്തെ എങ്ങിനെയൊക്കെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന ചിന്തയോടെ മാത്രമായി അവരെ സമീപിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റിലും ഉള്ളത് . ഇവരെ രക്ഷിക്കുന്നതിനു പകരം അവരെ തിന്മയുടെ പാതയിലേക്ക് നയിക്കുകയും അത് വഴി അവരെ ശിക്ഷിക്കുകയുമാണ് കപട സദചരവും കൊണ്ട് നടക്കുന്നവര്‍ ചെയ്യുന്നത്. ഇതൊരു വൈകല്യമായി കണക്കാകാതെ, മറിച്ച് അവരെ സമീപിക്കുന്ന വ്യക്തികള്‍ക്കാണ് ആദ്യം ചികിത്സ നല്‍കേണ്ടത്. ഇത്തരം ഹോര്‍മോണ്‍ തകരാരുമായി ജനിക്കുന്നവരെ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയുന്നതല്ല എങ്കിലും അവരുടെ ജനന വൈകല്യങ്ങള്‍ ഒരു പരിധി വരെ സര്‍ജറിയിലൂടെയും മറ്റും പരിഹരിക്കാവുന്നതാണ് . അവരെ സര്‍ജറിക്ക് വിധേയരാക്കി പുരുഷനായോ അല്ലങ്കില്‍ സ്ത്രീയായോ മാറ്റുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. എങ്കിലും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ അതുകൊണ്ടൊന്നും അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നിരിക്കിലും ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാന്‍ ഒരു പരിധിവരെ ഇതിലൂടെ കഴിഞ്ഞേക്കാം.
പക്ഷെ സാധാരണക്കാരായ ജനസമൂഹത്തിന് ഇത്തരം ചിലവേറിയ ശസ്ത്രക്രിയകള്‍ ഇന്നും വിദൂരമാണെന്നിരിക്കെ ഇത്തരം ആളുകള്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിക്കുകയും, ജെനമൈത്രി അല്ലങ്കില്‍ കുടുംബശ്രീ എന്ന പേരുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പോലെ ഇത്തരം ആളുകള്‍ക്ക് വേണ്ടി കൂടി ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചാല്‍ ഒരു പക്ഷെ ഇത്തരം വിഭാഗക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകളില്‍ നിന്നും മോചനം ലഭിക്കുവാനും ജീവിക്കുവാനുതകുന്ന ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുവാനും കഴിഞ്ഞേക്കാം. എഴുതിതള്ളപെട്ട ഇത്തരം സമൂഹത്തിന് നേരെ സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാവൂ. കാരണം ഇവരും മനുഷ്യരാണ്..ഇവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്.. ഇവരും ജിവിച്ചോട്ടെ.. ആര്‍ക്കും ഉപദ്രവമാവാതെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍..

60 comments:
ഇങ്ങനെയൊക്കെയാണ് കാലം ലചൂ ഇങ്ങനെയുള്ള ഒരു സമുഹത്തെ
ചിന്തിക്കുകയും ,
പരിഹാര മാര്‍ഗം ഉപദേശിക്കുകയും ചയ്ത ലച്ചുവിന് എന്റെ അഭിനന്ദനം .
വേറിട്ട ഒരു പോസ്റ്റിനു അഭിവാദ്യം ആദ്യമേ അറിയിക്കട്ടെ ലച്ചു ,
ഈ ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട് മനുഷ്യനെപോലെ തന്നെ അവകാശം
വേട്ടയാടുന്നതും വെട്ടയാടപെടുന്നതും മനുഷ്യന് തന്നെ ..
അര്‍ദ്ധരാത്രിയില്‍ സൂര്യന് ഉദിച്ചാല്‍ അറിയാം കാവിയുടെയും ,താടിയുടെയും ,ളോഹയുടെയും കപട സദാചാരത്തിന്റെ യഥാര്‍ത്ഥ മുഖം.
കാഞ്ഞിരക്കായ പാലിലിട്ടു കുടിച്ചല്ല ആരും സദാജാരത്തെപറ്റി വാഗ്മിയാകുന്നത് "അതൊക്കെ ചുമ്മാ ".....
സധാചാര്യന്മാരോട് ഒന്നേ പറയാനുള്ളൂ
അരുത് കാട്ടാളാ ...അരുത് .
നല്ല ലേഖനം ..!!
ഈ വിഷയത്തെ കുറിച്ച് ഈ അടുത്തകാലത്തൊന്നും ഞാന്‍ ഒരു ലേഖനം വായിച്ചിട്ടില്ല എന്നതാണ് സത്യം . വിത്യസ്തമായ ഒരു വിഷയം അതിമനോഹരമായി കൈകാര്യം ചെയ്തതില്‍ ലക്ഷ്മി അഭിനന്ദനം അര്‍ഹിക്കുന്നു..
നമുക്കിടയില്‍ ജീവിക്കുന്ന ഇത്തരക്കാരെ എല്ലാവരും പുഛത്തോടെ തന്നെയാണ് കാണുന്നത് ഏതോ മുജ്ജന്മ പാപത്തിന്റെ ഫലമായി അവര്‍ ഇങ്ങനെ ആയി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
ലാല്‍ജോസിന്റെ ചാന്ത്പൊട്ട് എന്ന് സിനിമ കണ്ടപ്പോല്‍ കുറെയൊക്കെ ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നു.. എന്നും അവഹേളനയോടെ കാണുന്ന ഇത്തരക്കാരെ കുറിച്ച് ലക്ഷ്മി ഒരു ലെഖനം ഇട്ടത് നന്നായി
അഭിനന്ദനങ്ങള്‍
നല്ല ലേഖനം ...സാധാരണ ആരും ഇടപെടാന്‍ മടിക്കുന്ന ഇത്തരം ഒരു വിഷയം വളരെ നല്ല രീതിയില്‍ അവതരിപ്പിക്കുക മാത്രമല്ല ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ആവശ്യമായ പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ച ലച്ചുവിനു എന്റെയും അഭിനന്ദനങ്ങള്‍ .......
വേറിട്ടൊരു വിഷയം ഇന്നത്തെ ലോകം അങ്ങിനെയാണു. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ പുരുഷനായി ജനിച്ചവൻ സ്ത്രൈണ രൂപത്തിൽ ജീവിക്കുന്നു അവരെ സമൂഹംപരിഹസിക്കുന്നു. ഒറ്റപ്പെടുത്തുന്നു അവർക്കു ജന്മം നൽകിയവർ പോലും അവരെ അകറ്റുന്നു.. എല്ലാത്തിനും കാരണം മനുഷ്യർ തന്നെ അവരുടെ ആഗ്രഹങ്ങൾ അഭിലാഷങ്ങൾ ഇവക്കു വേണ്ടി അവർ ഏതു വൃത്തികേടിനും കൂട്ടു നിൽക്കുന്നു വരുംവരായ്കകൾ മനസ്സിലാക്കാതെ..പോസ്റ്റ് നന്നായി പക്ഷെ ധാരാളം അക്ഷരതെറ്റുകൾ കല്ലുകടിയായി കൂട്ടിനുണ്ട്. ഇംഗ്ലീഷ് വാക്കുകൾക്ക് പകരം മലയാളം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക .ചിന്തിപ്പിക്കുന്ന ഇത്തരം എഴുത്തുകൾ ഇനിയുമുണ്ടാകട്ടെ എന്നാശംസിക്കുന്നു...
മനുഷ്യകുലം ഉണ്ടായ കാലം മുതലേ ഇത്തരം ശിഖണ്ഡിജന്മം പേറിയവർ മുതൽ അനുഭവിക്കുവാൻ തുടങ്ങിയ ദണ്ഡം ഇപ്പോഴും ലോകത്ത്,ഈ പാശ്ചാത്യനാടുകളിലൊഴികെ പലയിടത്തും തുടർന്നുകൊണ്ടിരിക്കുകയാണ്...ഇന്നും ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ,ഈ ജന്മവൈക്യല്ല്യത്തിനുള്ള വിശകലനം നൽകിയിട്ടുപോലും ഇവരെ ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണ്..... നല്ല ആർജ്ജവത്തോട് കൂടി ലക്ഷ്മി ഈ ലേഖനത്തെ കൈകാര്യം ചെയ്തിരിക്കുന്നതിനോടൊപ്പം,കുട്ടികളെ കുറിച്ച് മാതാപിതാക്കൾക്ക് നല്ലൊരു ബോധവൽക്കരണവും കൊടുത്തു........ അഭിനന്ദനങ്ങൾ ലച്ചു..പിന്നെ പാരഗ്രാഫുകളെ ഒന്നുകൂടി വിഭജിച്ച് വിഭജിച്ച് ഈ ലേഖനത്തെ ഒന്നുകൂടി കുട്ടപ്പിയാക്ക് കേട്ടൊ.
നല്ല പോസ്റ്റ്. ലക്ഷ്മി പറഞ്ഞതു പോലെ ചിലവേറിയ ശസ്ത്രക്രിയകള്‍ക്കു വേണ്ടി സഹായപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നെങ്കില്‍ ! അല്ലെങ്കില്‍ അവരെ അവരുടേതായ രീതിയില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിച്ചാലും മതിയായിരുന്നു.
ചില വിദേശരാജ്യങ്ങളിലൊക്കെ ഇത്തരം ആളുകള്‍ പരിഹാസപാത്രമാവുന്നില്ല.സാദാ മനുഷ്യരെപ്പോലെ അവര്‍ ജീവിക്കുന്നു. ഭാര്യാഭര്ത്താക്കന്മാരെന്നപോലെ ഒരുമിച്ചു കഴിയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. പക്ഷേ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് മറ്റുപല വഴികളും ആലോചിക്കേണ്ടതായി വരുന്നു.
ലെച്ചൂ,
പോസ്റ്റ് നന്നായിട്ടുണ്ട്. ഇത്തരക്കാരുടെ ദൈന്യതയും ജീവിതരീതികളും കണ്ട് തന്നെ അറിയേണ്ടതുണ്ട്. സദാചാരത്തിന്റെ അതിര്‍വരമ്പുകളൊക്കെ പലപ്പോഴും പുകമറയാണ് സൃഷ്ടിക്കുന്നത്. നല്ല ഒരു വായന തന്നു പോസ്റ്റു.
പിന്നെ ആ ബോള്‍ഡ് ലെറ്റേര്‍സ് മാറ്റുകയാണെങ്കില്‍ അല്പം കൂടെ നയന സുഖം ലഭിക്കുമായിരുന്നു.
കൊള്ളാം....അവര്‍ക്കുവേണ്ടി പറയാന്‍ സന്മനസുണ്ടായല്ലോ... ആശംസകള്‍
നല്ല വിഷയം. നല്ല രചന!
അടുത്ത ദിവസം ടി വി യില്‍ ഒരു ടോക്ക് ഷോ ഉണ്ടായിരുന്നു ഇതേ വിഷയത്തെ കുറിച്ച് ..
എന്തിന്നാണ് പ്രദര്‍ശന വസ്തുക്കളായി ഇവരെ മാറ്റുന്നത് ...അവരും ജീവിച്ചോട്ടെ
നന്നായി ..
ആശംസകള്‍
ആരും പറയാത്ത ഈ പുതു പ്രമേയത്തിന് നന്ദി ,ശക്തമായ പ്രമേയം . ഇതുവരെയുള്ള ഇയാളുടെ ലേഖനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ .ഇനിയും ഇതുപോലെയുള്ള സീരിയസ് ആയ വിഷയങ്ങളും ആയി ഇതിലെ ഈ വഴി വരിക നീ .ഒപ്പം ഈ പറഞ്ഞ കഥാപാത്രങ്ങളില്‍ 50% ആള്‍ക്കാരെയും ശരിയായ കൌണ്സിലിങ്ങിലൂടെ മാറ്റുവാന്‍ സാധിക്കും . പക്ഷെ അതിനായി ആരും തുനിയുന്നില്ല എന്നത് സത്യം .
ആനുകാലിക പ്രസക്തിയുള്ള പ്രമേയം.. അവതരണ ശൈലിയും നന്നായിട്ടുണ്ട് ,പക്ഷെ കുറെ കാര്യങ്ങള്‍ കൂടി
ഉള്പെടുത്താമായിരുന്നു . സ്വവര്‍ഗ പ്രേമികളും ഹിജഡകളും രണ്ടാണ്...സ്വവര്‍ഗപ്രേമികളെ കൌണ്സിലിങ്ങിലൂടെ കുറെയൊക്കെ മാറ്റുവാന്‍ സാധിക്കും.. വീണ്ടും എഴുതുക ലച്ചു ,ഭാവുകങ്ങള്‍ .
ലൈംഗികന്യൂനപക്ഷത്തിന്റെ പ്രശ്നം വളരെ ഗൌരവമായി അവതരിപ്പിച്ച് പ്രശ്നപരിഹാരനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട് ഈ ലേഖനം. തീർച്ചയായും വേറിട്ട ഒന്ന്, അഭിനന്ദനം!
:)
പ്രത്യക്ഷ ചികിത്സയെക്കാള്‍ വേണ്ടത് സമൂഹചിന്താഗതിയുടെ ചികില്‍സയാണ്.ഭ്രാന്ത് ഒരു രോഗമാണ് അത് പാപമല്ല എന്നത് പോലെ തന്നെ ഇവിടെയും ഇത്തരക്കാര്‍ അപഹാസ്യരായി സമൂഹം കരുതുന്നെങ്കില്‍ കുഴപ്പം അവരുടേത് തന്നെ. ഇതൊരു പ്രവര്‍ത്തിയോ പാപമോ അല്ല മറിച്ചു ഇതൊരു 'അവസ്ഥ' മാത്രമാണെന്ന് സമൂഹം കരുതുകയും അതിനുവേണ്ട മാറ്റം, ചികില്‍സ വഴി നല്‍കുകയുമാണ് വേണ്ടത്.
അഭിനന്ദനങ്ങള്‍...
സമൂഹം തമസ്കരിക്കുന്ന വരുടെ മുഖ്യ ധാരയിലൂടെ യാണല്ലോ ലച്ചു വിന്റെ യാത്ര ...ഇവരെ ക്കുറിച്ച് പറയാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹം . ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ഇങ്ങനെയുള്ളവരെ കണ്ടെത്തി പ്രത്യേക വാര്‍ത്തകള്‍ എഴുതിയിരുന്നു ..
കൊച്ചി നഗരത്തില്‍ മാത്രം നൂറില്‍ പരം ആണ് വേശ്യകള്‍ ഉണ്ട് ..ഇതില്‍ പകുതിയില്‍ ഏറെ പേരും എച് ഐ വി ബാധിതരാണ് ...അതിലധികം സ്ത്രീകളും ഈ തൊഴിലില്‍ മുഴുകി ജീവിക്കുന്നു ..നക്ഷത്ര വേശ്യകള്‍ വേറെയും ..പത്തു രൂപമുതല്‍ നൂറും നൂറ്റമ്പതും കൊടുത്ത് ഇവരുമായി ശരീരം പങ്കിടുന്നവരില്‍ അലഞ്ഞു തിരിയുന്ന തെരുവ് തെണ്ടികള് മുതല്‍ സമൂഹത്തില്‍ മാന്യത നടിച്ചു നടക്കുന്ന ദേഹങ്ങള്‍ വരെയുണ്ട് ...പക്ഷെ ലച്ചു വിശപ്പ് മാത്രമല്ല കേട്ടോ ഇവരുടെ പ്രശ്നം ..സമൂഹത്തിനു മനസിലാക്കാന്‍ പറ്റാത്ത വേറെയും സങ്കീര്‍ണമായ ഒരു പാട് കാര്യങ്ങള്‍ ....
ഒരികല് ആരോ പറഞ്ഞു ഇപ്പൊ പെണ്‍കുട്ടികളെ കാണാതെ പോക്കുനത് അല്ല ...ആണ് കുട്ടികളെ കാണാതെ പോക്കുനതാണ് പ്രശനം
ഇതിനെ കുറിച്ച് അതികം ആരും ചിന്തികര് ഇല്ല ....ഈ കുട്ടികള്‍ ഒക്കെ ആരോടുടെ ഒക്കെ കയില് എത്തിപെടുകയും ...അവര്‍ ഇവരെ വളരെ ഫല പ്രതമായി ഉപയോഗികുകയും ചെയ്യുന്നു എന്താണ് സത്യം ....
ഇവര്‍ ആണ് പിന്നെ വലിയ കുറ്റ വാളിയായി തീര്നത് എന്ന് നഗ്ന സത്യം നമ്മള് കണ്ടില്ല എന്ന് നടിക്കുന്നു
നല്ല പോസ്റ്റ്
ചാന്ത് പൊട്ട് സിനിമ ഓര്‍മ്മ വന്നു
നല്ല ലേഖനം....ആശംസകള്‍
ഇതിന്റെ ആദ്യഭാഗം പ്രശ്നങ്ങളോടു സൂചകമായി വരുന്നുണ്ടങ്കിലും പിന്നെ വഴിമാറിപോയി .അങ്ങനെ വന്നപ്പോൾ ഇടയിലേക്കു മൂന്നു വിഷയങ്ങൾ കയറിവന്നു. നപുംസകങ്ങളുടെ ജീവിത അവസ്ഥയും സമൂഹത്തിന്റെ സമീപനങ്ങളും പരഞ്ഞത് മനസിലായി .സ്വവർഗ്ഗരതിയും,മാതാപിതാക്കളുടെ കരുതൽ കുറവുക്കൊണ്ടു കുട്ടികൾ വഴിപിഴച്ചുപോയതും ,ബാലപീഡനങ്ങളും ഇവിടെ പറഞ്ഞഗണത്തിൽ പെടുന്നതാണോ..? അതിൽ ഒന്നു ക്രിമിനൽ കുറ്റമല്ലേ? സ്വവർഗ്ഗരതി പ്രായപൂർത്തിയായവരിൽ നിയമപരമായി കുറ്റമല്ല എന്നു സുപ്രിംകോർട്ട് പറഞ്ഞിട്ടുണ്ടു.
കാമ്പുള്ള വിഷയം അഭിനന്ദനങ്ങൾ
ഈ ഒരു വിഷയത്തെ കുറിച്ച് ഈയിടെ ഏഷ്യാനെറ്റില്‍ വന്നിരുന്നു. ലച്ചു പറഞ്ഞപോലെ പരിഗണന കിട്ടണ്ട വിഭാഗം തന്നെ ആണിവര്‍. എന്നാല്‍ ഇവര്‍ കാണിച്ചു കൂട്ടുന്ന പേകൂത്തുകള് അസഹനീയം തന്നെ ആണ്. ട്രെയിനുകളിലും നഗരങ്ങളിലും ഇവര്‍ ഭീതി ആണ് ഉണ്ടാക്കുന്നത്. പിന്നെ എന്തുകൊണ്ട് എന്നറിയില്ല നൃത്തം പഠിക്കുന്ന പുരുഷന് മാര്‍ മിക്കവാറും ഈ ഇനതിലോട്ടു മാറുന്നുണ്ട്. ഇവരുടെ സ്വവര്‍ഗ കാമ വെറിയും ഭീകരം ആണ്. നല്ല പോസ്റ്റ്
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് പുറമ്പോക്കിലലയുന്ന നിർഭാഗ്യ ജന്മങ്ങളുടെ അഭിശപ്തജീവിതം വിഷയമാക്കിയത് നന്നായി.
വേറിട്ടൊരു വിഷയം അതിമനോഹരമായി കൈകാര്യം ചെയ്തു...അഭിനന്ദനങള്‍...
ധീരമായ പോസ്റ്റ്. അഭിനന്ദനം.
തെളിഞ്ഞ ,ശക്തമായ വരികള്‍
നമ്മുടെ നാട്ടില്‍ കുറവാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ ബോംബെയിലോക്കെ വളരെ പ്രകടമായി നമുക്ക് കാണാന്‍ കഴിയുന്നു.
ലേഖനം നന്നായി.
@ആദ്യ കമന്റ് നല്കിയ സാബി നന്ദി,
@കുറെ നാളിനു ശേഷം വീണ്ടും ഈ ബ്ലോഗില്‍
എത്തിയ ഷ നന്ദി.ഷ പറഞ്ഞത് ശെരിയാണ്..
എല്ലാവരും പകല്‍ മാന്യന് മാര്‍..
@നന്ദി ഹംസക്ക @നന്ദി ഫൈസു
@ഉമ്മു അമ്മാര്‍ തെറ്റുകള്‍ ശ്രദ്ധിക്കാം,നന്ദി..
@ബിലാത്തി നന്ദി ,പറഞ്ഞത് പോലെ ചെയ്യാം ടോ.
@നന്ദി ഷിമി.തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
@മനോരാജ് നന്ദി. ബോള്‍ഡ് മാറ്റാം .@ സാജന് നന്ദി
@ റഷീദ് നന്ദി @ ദി മാന്‍ നന്ദി.
@ സാലി കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വനത്തില്‍ സന്തോഷം.
തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു..നന്ദി..
@ആദ്യമായി എന്റെ ബ്ലോഗില്‍ എത്തിച്ചേര്‍ന്ന സന്തോഷ്
നന്ദി..കുറച്ചുകൂടി ഉള്‍പെടുത്തണം എന്നാഗ്രഹം ഉണ്ടായിരുന്നു..
നീണ്ടു പോയാല്‍ അത് വായനക്കാരെ മുഷിപ്പിചാലോ
എന്ന് കരുതി വെട്ടിക്കുറച്ചു..നന്ദി..തുടര്‍ന്നും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു.
@ശ്രീനാഥന്‍ സര് നന്ദി.
@ഹൈന എന്തേലും ഒന്നു പറയാതെ പോയത് ശെരിയായില്ല്യടോ.
@ഇസ്മില്‍ നന്ദി
@ ചാണ്ടി നന്ദി @ രമേശ് അരൂര്‍ ,അവരും മനുഷ്യരല്ലേ മാഷെ
ആരെങ്കിലും ഒക്കെ അവര്‍ക്ക് വേണ്ടിയും പറയാന്‍ വേണം എന്ന് തോന്നി.
നന്ദി മാഷെ ...തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
@ മൈ ഡ്രീംസ് .. നന്ദി..@ മിഴിനീര് നന്ദി @ പാവപെട്ടവന് ,
ഒരു സബ്ജെറ്റില്‍ നിന്നും വഴി മാറിപോയത് അറിയാഞ്ഞിട്ടല്ല.
അതും ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് തോന്നി.തുടര്‍ന്നും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു.നന്ദി @ വേണുഗോപാല്‍ ജി അവരുടെ കോപ്രായങ്ങള്‍
സഹിക്കാവുന്നതല്ല..അതും മറ്റൊരു സത്യം...നന്ദി .
@ പള്ളിക്കര നന്ദി ..@ ജിഷാദ് നന്ദി @ സുകുമാരന്‍ മാഷെ നന്ദി
@ അനീസ് നന്ദി @ റാംജി നന്ദി ..
ഈ വഴി വന്ന എല്ലാവര്ക്കും നന്ദി തുടര്‍ന്നും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു
ലച്ചു. മനുഷ്യവംശത്തില്‍ നിന്നു പുറത്താക്കപ്പെട്ട സ്ത്രീകളുടെ പ്രതിഷേധം ശക്തമായപ്പോഴാണ് മനുഷ്യകുലം ആണും പെണ്ണും കൂടിച്ചേര്‍ന്നതെന്ന് അംഗീകരിക്കപ്പെട്ടതെന്ന് ചിന്തിക്കാന്‍ എന്താണാധാരം? പറയാന്‍ പോകുന്ന വിഷയത്തിന് ഒരു ലോഞ്ചിംഗ് പാഡ് ഒരുക്കിയതാണെങ്കില്‍ ശരി.
നപുംസകങ്ങള്‍ നിന്ദയനുഭവിക്കുന്നതു പോലെ തന്നെ ഏതു വിഭാഗത്തില്‍ പെട്ട വികലാംഗരും സമൂഹത്തിന്റെ പരിഹാസത്തിന് പാത്രമാവുന്നുണ്ട്. ചട്ടുള്ള ഒരു മനുഷ്യനെ ചട്ടുകാലന്‍ എന്നും അന്ധനെ പൊട്ടക്കണ്ണനെന്നും ഒക്കെ പരസ്യമായി വിളിക്കുമ്പോള്‍ അവരുടെ മനോവേദനയോ? കുട്ടികളങ്ങിനെയൊക്കെ വിളിച്ച് പഴകുന്നത് തടയേണ്ട മുതിര്‍ന്നവര്‍ തന്നെ മടിയില്ലാതെ വിളിക്കുമ്പോള്‍ ആര് ആരെ നേര്‍വഴി നടത്തും? മനുഷ്യമനസ്സുകളില്‍ നിന്നു നന്മയും കരുണയും അന്യപ്പെട്ടു പോകുമ്പോഴാണ് മറ്റുള്ളവരുടെ വേദന ഹൃദയത്തെ ഭാരപ്പെടുത്താത്തത്. ഇത്തരം അലിവുള്ള സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ മദ്യത്തിനു വലരെ വലിയ ഒരു പങ്കുണ്ട്. അതോടൊപ്പം തന്നെ മത്സരാധിഷ്ഠിതമായ രീതിയില്‍ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കും ഒരു പങ്കുണ്ട്. എന്തായാലും ശരി എന്റെ കുട്ടി ഒന്നാം റാങ്ക് ആകണം എന്ന ചിന്ത ഉള്ളിലുറച്ചിട്ട് പിന്നെ നന്മയും സഹകരണവുമൊക്കെ എങ്ങിനെ പഠിപ്പിക്കാന്‍ കഴിയും? സമൂഹം മൊത്തത്തില്‍ ജീര്ണ്ണിച്ചുപോയാല് ഇനിയേത് അവതാരമാണ് ഉദ്ധരിക്കാന്‍ വരിക? എങ്കിലും ഈ കൂരിരുളില്‍ അവിടെയും ഇവിടെയുമൊക്കെയായി തെളിയുന്ന കൈത്തിരികളുണ്ടെന്നത് തന്നെ ഒരാശ്വാസം. അല്ലേ?
അത് നന്നായി...!
കാലിക പ്രാധാന്യം ഉള്ള വിഷയം ....ചൂടുള്ള വാക്കുകള്‍ .....
തന്റേതല്ലാത്ത കുറ്റം കൊണ്ട് ഭൂരിഭാഗം ജനങ്ങളില്‍ നിന്നും വ്യത്യസ്തരായ ഇത്തരം നിസ്സഹായരെ നിന്ദിക്കുന്ന സമൂഹം പ്രാകൃതം എന്നേ ഞാന്‍ പറയൂ. ഇവ ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.
ലച്ചു വളരെ നല്ല പോസ്റ്റ്. മാധവിക്കുട്ടി ഇവരെ കുറിച്ച് എഴുതിയ വരികള്‍ ഇവിടെ ചേര്‍ക്കട്ടെ.
The Dance of the Eunuchs (from Summer in Calcutta)
It was hot, so hot, before the eunuchs came
To dance, wide skirts going round and round, cymbals
Richly clashing, and anklets jingling, jingling
Jingling... Beneath the fiery gulmohur, with
Long braids flying, dark eyes flashing, they danced and
They dance, oh, they danced till they bled... There were green
Tattoos on their cheeks, jasmines in their hair, some
Were dark and some were almost fair. Their voices
Were harsh, their songs melancholy; they sang of
Lovers dying and or children left unborn....
Some beat their drums; others beat their sorry breasts
And wailed, and writhed in vacant ecstasy. They
Were thin in limbs and dry; like half-burnt logs from
Funeral pyres, a drought and a rottenness
Were in each of them. Even the crows were so
Silent on trees, and the children wide-eyed, still;
All were watching these poor creatures' convulsions
The sky crackled then, thunder came, and lightning
And rain, a meagre rain that smelt of dust in
Attics and the urine of lizards and mice....
ശരിക്കും പ്രസക്തമായ പോസ്റ്റ്.
അഭിനന്ദനങ്ങൾ!
ഈ വിഷയത്തിൽ മാതാപിതാക്കളും, ജനപ്രതിനിധികളും ബോധവാന്മാരും, ബൊധവതികളും ആവേണ്ടിയിരിക്കുന്നു.
അഭിനന്ദനങ്ങൾ!
ലെച്ചു, ഇതൊരു ധീരമായ കാല്‍വെപ്പ് തന്നെ കേട്ടൊ. ഈ വേറിട്ട ചിന്തകള്‍ക്കും രചനയ്ക്കും അഭിവാദ്യങ്ങള്‍.
തുടരുക യാത്ര, ചിന്തകള്‍ക്ക് വേറിട്ട വഴികള്‍ കണ്ടെത്താനാശംസിക്കുന്നു.
lechu nalla post.
orupadu karyangal konduvaran sadhichu
lechu nalla post.
orupadu karyangal konduvaran sadhichu
ഈ വിഷയം തിരഞെടുത്ത് എഴുതിയത് അഭിനന്ദനാർഹം.
അനുകംബയും സമൂഹത്തിന്റെ പ്രിഗണനയും അർഹിക്കുന്ന, അവരുടെ വേദനകളും പ്രയാസങളും പറയാൻ കഴിഞു.
നന്നായി.
ലച്ചു വളരെ നന്നായി പറഞ്ഞു കഴിഞ്ഞതുകൊണ്ട് കൂടുതല്‍ ഒന്നും പറയാനില്ല.
തീര്‍ച്ചയായും യൂറോപ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ട ആയി മാറുക പോലും ചെയ്ത ഈ വിഷയം നാം തീരെ അവഗണിച്ചിരിക്കുന്നു.
ലച്ചുവിന് വളരെ ഗൌരവമായി ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി
ലച്ചു വളരെ ശക്തമായ ലേഖനം..അഭിനന്ദനങ്ങള്‍ ..
എല്ലാ പോസ്റ്റുകളും എപ്പോഴും കാണാന്‍ ഒക്കില്ല..ഫോളോ അപ്പ് option കാണുന്നും ഇല്ല.വളരെ പ്രസക്തമായ ഒരു വിഷയം.കാണാന്‍ വൈകിയതില്‍ ഉള്ള പരിഭവം ആണ് ലെച്ചു.ഇനി ഒരു മെയില്‍ അയക്കുമോ പുതിയ പോസ്റ്റ്
ഇടുമ്പോള്‍.
നല്ല പോസ്റ്റ്.
ശരിയാണ് അവരും മനുഷരാണ്.
അവര്‍ക്ക് ഹോര്‍മോണ്‍ വൈകല്യമേയുള്ളൂ. പക്ഷെ ആവറേജ് മലയാളികള്‍ കൂടുതലും മനോവൈകല്യമുള്ളവരാന്. ഇതില്‍ നിന്നാണ് ഈ അസഹിഷ്ണുത ഉയരുന്നത്.
ചാന്ത്പൊട്ട് സിനിമ ഇറങ്ങിയ ഇടക്ക് മാത്രം മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത ഒരു വിഷയം.
പലപ്പോഴും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ വൈകല്യത്തെ മുതലെടുത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍...
ദൃശ്യ മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വരുമ്പോഴൊക്കെ പൊതു സമൂഹം പുഛത്തോടെയും , അല്പം തമാശയോടും കൂടി വീക്ഷിക്കുന്ന വിഷയം- അതിന്റെ ഗൌരവം ചോരാതെ തന്നെ പറഞ്ഞിരിക്കുന്നു.........
ലേഖനം നന്നായി .കാലോചിതം .ചിന്തോദ്ദീപകം . ഒന്നുകൂടി എഡിറ്റു ചെയ്താല്‍ നന്നായിരുന്നു
വളരെ വ്യത്യസ്തമായ ഒരു വിഷയം. കാര്യഗൌരവത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു...
ഇവിടെ ഗൾഫിൽ ഫിലിപ്പൈനിൽ നിന്നുള്ള ഇത്തരക്കാരെ ധാരാളമായി കാണാം.അവർ ജോലി ചെയ്തു ജീവിക്കുന്നു...
നമ്മുടെ നാട്ടിലുള്ളവർക്ക് പാസ്പ്പോർട്ട് പോലും ലഭ്യമല്ലെന്നാണ് അറിവ്.കാരണം അവരെ നമ്മുടെ പൌരന്മാരായി പോലും അംഗീകരിക്കുന്നില്ലാന്നു തോന്നുന്നു.
അവരും മനുഷ്യരാണെന്നും,സമൂഹത്തിന്റെ ഭാഗമാണെന്നുമുള്ള വസ്തുത ഈ ഹൈ ടെക് യുഗത്തിലും അംഗീകരിക്കാത്തത് നാം പ്രാകൃതരാണെന്നു തെളിയിക്കുന്നു.
ആശംസകൾ...
സ്ത്രൈണത ഒരു സത്യം തന്നെയാണു..അവരെ ബോധവല്‍ക്കരിക്കാൻ അവര പുനരധിവസിപ്പിക്കാൻ ഒരു സംവിധാനം ആവശ്യം തന്നെ..ഒരു വെത്യസ്ത വിഷയം നന്നായ് കൈകര്യം ചെയ്തു ...എല്ലാ മഗളങ്ങളും നേരുന്നു
ലച്ചു, വളരെ പ്രസക്ത്തമായ കാര്യമാണ്. ലോകം വല്ലാതെ വഴിതെറ്റിപ്പോയിരിർക്കുന്നു. തിരിച്ചു നടന്ന് ശരിയിലേക്കെത്താൻ കഴിയാത്തത്ര ദൂരത്തിൽ.
പിന്നെ പരിഹാരങ്ങൾ ലച്ചു പറയുന്ന പോലെ അത്ര ലളിതമല്ല താണും.
പാർശ്വവൽക്കരിക്കപ്പെടുന്നവർ, പിന്നീട് കുറ്റവാളി സമൂഹങ്ങളായി മാറുന്നതിന് സമഊഹം തന്നെ കാരണക്കാർ.
നല്ല ബോധവൽക്കരണമാണ് നടത്തിയിരിക്കുന്നത്.
ലച്ചു, വളരെ നല്ല ലേഖനം. എല്ലാ വിധ അഭിനന്ദനങ്ങളും.
സാധാരണ ഇത്തരം ലേഖനം എഴുതുന്നവര്‍ ഇതിനുള്ള പ്രശ്നപരിഹാരമോ എന്നും നിര്ദ്ധേഷിക്കാതെ ചുമ്മാ എങ്ങും തൊടാതെ തട്ടിവിടുകയാണ് പതിവ്.
അത്തരത്തില്‍ ഒന്നായില്ല എന്നുള്ളതില്‍ ലച്ചുനു അഭിമാനിക്കാം. ഇത്തരം ആള്കാര്ക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു വിലയുമില്ല എന്നത് ശരി തന്നെയാണ്.
വളരെ പ്രസക്തമായ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇവര്‍ക്കൊക്കെ സാധാരണക്കാരെ പോലെ വല്ല ജോലിയും ചെയ്തു ജീവിക്കരുതോ?
ഇവിടെ കണ്ടിട്ടുള്ളത് ഇവര്‍ സ്ഥിരമായി വെറുതെ ആള്‍ക്കാരോട് കാശ് ചോദിച്ചു നടക്കും. പബ്ലിക് ആയി embarassed ആവണ്ട എന്ന് കരുതി ആളുകള്‍ പത്തോ ഇരുപതോ കൊടുക്കും.
വൈകുന്നേരം ആയാല്‍ ഇവന്മാര്/ഇവളുമാര് ഉണ്ടാക്കുന്ന കാശ് കണ്ടാല്‍ നല്ല ശമ്പളം വാങ്ങുന്ന ഒരു സാധാരണക്കാരന് ഞെട്ടും.
ഇങ്ങനെയുള്ള ട്രെന്‍ഡ് കണ്ടു പലരും നാട് വിട്ടു പല പല മെട്രോകളിലും പോയി ഇത്തരം വേഷം കെട്ടി കാശ് സമ്പാദിച്ചു കൂട്ടുന്നു. എന്നിട്ട് നാട്ടില്‍ പോയി നല്ല കാശുള്ള സാധാരണ മനുഷ്യനായി ജീവിക്കുന്നു.
കലികാലം. അല്ലേ?
എന്തായാലും ലച്ചുവിന്റെ പോസ്റ്റ് നന്നായി. ആശംസകള്‍.
" shakthamaaya ezuthu........aashamsakal nerunnu..........thudaruka thoolika padavalakki...."
കമന്റ് ഇട്ടിരുന്നു.
അതും ഒന്നൊന്നര കമന്റ്.
അത് എവിടെപ്പോയി???????
സമാധാനം പറയൂ
ബ്ലോഗിലെന്തിരിക്കുന്നുവെന്നു പരിഹസിക്കുന്ന
ചില ബുജികള്‍ക്ക് ഈ ലേഖനം
ശക്തമായ മറുപടി തന്നെ.
വേറിട്ട ചിന്തകള്‍
നന്നായിട്ടുണ്ട് ലക്ഷ്മീ...
ആശംസകള്‍ ...
വേറിട്ട ചിന്തകള്‍
നന്നായിട്ടുണ്ട് ലക്ഷ്മീ...
ആശംസകള്‍ ...
good
പാർശ്വവൽക്കരിയ്ക്കപ്പെട്ടവർ അവരേതു കാറ്റഗറിയാണെങ്കിലും പൊതു സമൂഹം അവരെ ആകാവുന്ന വിധത്തിൽ വേദനിപ്പിയ്ക്കാറേയുള്ളൂ. അവരുടെ മാൻസികാവസ്ഥയെക്കുറിച്ച് മുൻ വിധികൾ ഇല്ലാതെ മനസ്സിലാക്കാനാവുന്നവർ എണ്ണത്തിൽ വളരെ കുറവാണ്. എണ്ണത്തിൽ നന്നെ കുറഞ്ഞ അവർക്ക് പോളിസി മേക്കിംഗിലോ തീരുമാനങ്ങളിലോ ഒരു പങ്കും ഇല്ല.
ഈ വിഷയം എടുത്തെഴുതിയതിന് നന്ദി.
Post a Comment