Saturday, January 1, 2011

ലഹരി

ആദ്യമൊരു രസത്തിനായി
നിന്നെ ഞാനൊന്ന് ചുംബിച്ചു
പിന്നെ നീ എനിക്കൊരു നേരമ്പോക്കായി
നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.
നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
നീയെന്നില്‍ പടരുന്നതറിഞ്ഞു ഞാന്‍
ചിന്തയും,സിരകളും
നിനക്കായി തുടിക്കുമ്പോഴും
തിരിച്ചറിഞ്ഞില്ല
ഞാന്‍ നിന്‍ അടിമയായി തീര്‍ന്നെന്
ഒടുവില്‍ ഞാന്‍ ചോരതുപ്പുമ്പോള്‍ അറിയുന്നു
നീയെന്‍ കരളും കവര്‍ന്നെന്ന് .

56 comments:

ഹംസ said...

ഒരു രസത്തിനായി തുടങ്ങുന്ന ലഹരി അവസാനം കരള്‍ കവര്‍ന്നെടുക്കുന്നു... കവിതയിലൂടെ നല്ല ഒരു സന്ദേശം നല്‍കി ലച്ചൂ....

പുതുവത്സരാശംസകള്‍ :)

ശ്രീനാഥന്‍ said...

പുതുവർഷത്തിൽ നല്ലൊരു താക്കീതായി, ആശംസകൾ!

SAJAN S said...

പുതുവത്സരാശംസകള്‍.....

SAJAN S said...

പുതുവത്സരാശംസകള്‍.....

ഒരു നുറുങ്ങ് said...

അക്കങ്ങളുടെ പെരുമഴവര്ഷത്തില്‍,ഇന്നലെയുമിന്നും ദൈവത്തിന്റ്റെ സ്വന്തംനാട്ടുകാര്‍ സാഘോഷം അര്‍മാദിച്ചതിന്‍റെ കണക്കുകൾ സര്‍വ്വകാല റിക്കോഡുകളും ഭേദിക്കുമെന്നുറപ്പ്..!

പുതുവത്സരാശംസകൾ...!!

കുഞ്ഞൂസ് (Kunjuss) said...

പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ കരളും ജീവനും കവര്‍ന്നെടുക്കുന്ന ലഹരിയെപ്പറ്റിയുള്ള കവിതയും ഓര്‍മപ്പെടുത്തലും അസ്സലായി ട്ടോ...

ചാണ്ടിച്ചൻ said...

സര്‍ക്കാരിന് കാശുണ്ടാക്കി കൊടുക്കാനുള്ള കര്‍ത്തവ്യബോധത്തിനെ അനുമോദിക്കുകയല്ലേ ലച്ചൂ വേണ്ടത് :-)
പുതുവത്സരത്തില്‍ ഒരു നല്ല ചിന്ത.......

ramanika said...

മനോഹരം

പുതുവത്സരാശംസകള്‍!

Unknown said...

:)

പുതുവര്‍ഷസന്ദേശം നന്നായി.

ജസ്റ്റിന്‍ said...

Wish you A Happy New Year.

Poem is Good.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അര്‍ത്ഥവത്തായ കവിത ലച്ചൂ...
ചെറിയൊരു ചുംബനത്തിലാണല്ലോ എല്ലാറ്റിന്റേയും തുടക്കം :)

പുതുവത്സരാശംസകള്‍

lekshmi. lachu said...

എല്ലാവര്ക്കും എന്‍റെ പുതുവത്സരാശംസകള്‍.

മദ്യപിക്കാന്‍ എല്ലാര്‍ക്കും കാണും ഓരോ കാരണങ്ങള്‍..
രസത്തിനായി, തുടങ്ങിവെക്കുന്നവ പിന്നീട് എന്നും
സന്തത സഹചാരിയായി കൂടെ കൊണ്ട് നടക്കുന്നു..
അതില്‍ വീണുഉടയുന്ന എത്ര എത്ര കുടുംബ ബന്ധങ്ങള്‍...
അപ്പൊ ഒരിക്കല്‍ കൂടി ഈ വഴിവന്ന എന്‍റെ നല്ലവരായ
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്റെയും
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആപൽ സൂചന അവസരോചിതം.

പുതു വർഷാശംസകൾ

Naushu said...

പുതുവത്സരാശംസകള്‍ ......

A said...

ഗാന്ധിയന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതില്ലാതെയെന്ത് സത്യാഗ്രഹം
ജനങ്ങളുടെ സഖാക്കള്‍‍‍ക്കിതില്ലാതെയെന്ത് വിപ്ലവം
അതിനാല്‍
സര്‍ക്കാര്‍ എന്ത് വന്നാലും
ബിവറെജസില്‍ ഒഴുക്കിടും സുരം
ജനം ക്യൂ നില്‍ക്കും തീരാത്ത ക്ഷമയോടെ
നാല് കാലില്‍ കൂടണയും ഇരുട്ടിനൊപ്പം
കെട്ടിയോളെ തല്ലി
കുട്ടികളെ നശിപ്പിക്കും
എന്നാലെന്താ സര്ക്കാരിനേറ്റം വരവുള്ള
വകുപ്പല്ലേ, വഴക നീണാള്‍

പാവപ്പെട്ടവൻ said...

മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെ. എന്നാൽ ,സിഗരറ്റ് വലിയും, തമ്പാക്ക് തീറ്റയും ഇതിലും വലിയ രോഗങ്ങളല്ലേ ഉണ്ടാക്കുന്നത് ? വല്ലപ്പോഴും മദ്യപിക്കുന്നവരെ ഈ കവിത അർത്ഥമാക്കുന്നില്ല... എന്ന് പ്രിയകവയത്രി കൂട്ടിചേർക്കുമല്ലോ..? (പതിവായി മദ്യപിക്കുന്നവർക്ക് ഈ ആനുകൂല്ല്യം ഇല്ല )പാവം മദ്യപാനികൾ എല്ലാവരാലും കല്ലെറിയപ്പെടുന്നു.
ദയവായി എന്നെ അന്വേഷിക്കരുത് ഞാൻ ഈ പഞ്ചായത്തിലില്ല.

മുകിൽ said...

പുതുവത്സരാശംസകൾ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കരള്‍ കവരുമീ കൂട്ടുകാരിയെ
കരളേ എന്ന് വിളിക്കുന്നു ചിലകേരളീയര്‍.
(കരള്‍ അലിയിക്കും കവിത)

നികു കേച്ചേരി said...

ഞങ്ങളെപോലുള്ള പാവങ്ങളെ
ഒഴിവാക്കണേ!!(daily 60ml)
കൂടുതലാണോ?

ജയിംസ് സണ്ണി പാറ്റൂർ said...

ചില്ലു പാനപാത്രത്തിനുള്ളില്‍
നൃത്തംച്ചവിട്ടുമാനന്തമേ
വരിക നീയെന്നാത്മ വേദിയിതില്‍
മദന നര്‍ത്തനമതൊന്നാടുവാന്‍
നല്കിടാമെന്‍ കരളിതു പോലും
ദുസ്സഹമീ ജീവിത യാതന തീര്‍ക്കൂ

pournami said...

happy newyear lechu.
kavitha good messeage

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അര്‍ത്ഥവത്തായ വരികള്‍...
കവിത നന്നായിരിക്കുന്നു...
----------------------പുതുവത്സരാശംസകള്‍...

sm sadique said...

മദ്യത്തിനും മയക്കുമരുന്നുകൾക്കും എതിരെ വാക്കുകൾ കൈവശമുള്ളവർ കവിത കൊണ്ടും കഥകൾ കൊണ്ടും പ്രതികരിക്കുന്നു. നാടൻ മൻസ്സുകൾ ചൂല് കൊണ്ട് പ്രതികരിക്കുന്നു. നിസ്സഹായരായ മറ്റ് ചിലർ എല്ലാം സഹിക്കുന്നു. അപ്പോഴും(എപ്പോഴും) കുടിയന്മാർ(മദ്യപാനികൾ) റിക്കാഡുകൾ തിരുത്തികൊണ്ട് മുന്നേറുന്നു……. (ഈ കവിത വായിക്കുന്നവരിലും മദ്യം അകത്താക്കുന്നവർ കാണും)
നല്ല സന്ദേശം. ആശംസകൾ……..

Unknown said...

പുതുവത്സാരസകൾ

ManzoorAluvila said...

ലക്ഷ്മി, കവിത കൊള്ളാം.. നിറം കെട്ടയെന്റെ ഏകാന്ത ..എന്നാകും അല്ലേ ?

വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു "ഉന്മാദമായ് "
എന്നാവും കൂടുതൽ ചേർച്ചയെന്ന് തോന്നി..


പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

വേണുഗോപാല്‍ ജീ said...

നല്ല സന്ദേശം..... അതും സമയോചിതമായീ... നന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു

പട്ടേപ്പാടം റാംജി said...

നന്നായി ചേരുന്ന വരികളാല്‍ വിരിഞ്ഞ ലളിതമായ കവിത.
പുതുവല്‍സരാശംസകള്‍.

Manoraj said...

മദ്യം, സിഗററ്റ്, പാന്‍, അതോടൊപ്പം പ്രണയവും ഇത്രയധികം ലഹരികളില്‍ പെട്ടുപോകുന്ന, അതിന്റെ ചീറ്റിങില്‍ പെട്ടുപോകുന്നവര്‍ക്കുള്ള സന്ദേശമായി ഈ കവിത. ഇത് ഒരു ന്യൂഇയര്‍ റെസലുഷന്‍ ആക്കാമല്ലോ..

Gopakumar V S (ഗോപന്‍ ) said...

അതെ, ആദ്യമൊരു രസത്തിനായിത്തുടങ്ങും, പിന്നെയത് നമ്മെ അടിമയാക്കും....

ലക്ഷ്മി ഈയിടെയായി കുറച്ചു ചിന്തിക്കാനും ചിന്തിപ്പിയ്ക്കാനും ഒക്കെ തുടങ്ങിയല്ലോ...നന്നായി...
ആശംസകള്‍ ...

Mohamedkutty മുഹമ്മദുകുട്ടി said...

കൊള്ളാലോ പുതു വത്സര പോസ്റ്റ്!.നല്ലൊരു സന്ദേശം തന്നെ.നുറുങ്ങ് മാഷ് പറഞ്ഞ പോലെ അക്കങ്ങളുടെ കണക്കുകള്‍ നിരത്തിയാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ നല്ലവണ്ണം റിക്കാര്‍ഡ് ഭേതിക്കുന്നുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ലളിതമായി ലഹരിയെ ലാളിക്കുവാൻ ആർക്കും ആവില്ലല്ലോ ...അല്ലേ
അവൾ ഉന്മാദിനിയാണ്,പ്രണയിനിയാണ്,സംഹാര രുദ്രിണിയാണ്,...എന്നെല്ലാം അറിയാം പക്ഷേ ഈ ലഹരി ഒരു ലഹരി തന്നെ!
ഒപ്പം
ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

സാബിബാവ said...

എസ് പറഞ്ഞ വരികള്‍ സത്ത്യം
മദ്യത്തിന്റെ ലഹരില്‍ ഒന്നും അറിയില്ലാ
ലോകത്തെയും കുടുംബത്തെയും വേദനകളെയും മറന്നു ലഹരിയുടെ കൊടുമുടികള്‍ കയറി
ആനന്തത്തില്‍ ആറാടുമ്പോള്‍ പൊലിഞ്ഞു കൊണ്ടിരിക്കുന്നത് ആയുസ്സിന്റെ ദിനങ്ങള്‍
എന്തിന് ഇതൊന്നും പറഞ്ഞാലും എഴുതിയാലും നമ്മള്‍ ബാക്കി ലഹരിക്ക്‌ മുന്നില്‍ എല്ലാം വെറുതെ പാഴ് വാക്കുകള്‍

ഹരീഷ് തൊടുപുഴ said...

മദ്യത്തെ ആരെങ്കിലും ചുംബിക്കുമോ..??!!
വാരിയെടുത്ത് മാറോട് ചേർക്കുമോ..??!!

ആഹാരം കഴിക്കാതെ വെറുംവയറ്റിൽ അടിക്കുന്നവനാണു ചോരതുപ്പുന്നതൊക്കെ നേരിടേണ്ടി വരിക..
ഇതിനേക്കാൾ 100 ഇരട്ടി ഹാനികരമാണു നിക്കോട്ടിൻ എന്ന മാരകവിഷം അടങ്ങിയിരിക്കുന്ന സിഗെറെറ്റും.. പാൻപരാജ് പോലുള്ള ഐറ്റെംസും ഒക്കെ !
കൂടേ രക്തദിസമ്മർദ്ദത്തിന്റെ പ്രധാന കാരണവും സിഗെറെറ്റ് വലിയാണു..
ചെറിയൊരളവ് മദ്യപാനം പോലും സമ്മർദ്ദത്തിന്റെ അളവ് ലഘൂകരിക്കുമ്പോഴാണെന്നത് അറിയുക.. ചെറിയൊരളവ് മാത്രം കെട്ടോ !!

Unknown said...

പുതു വത്സരത്തില്‍ ഈ സമ്മാനം മനോഹരം . വായിക്കുന്ന എല്ലാ കുടിയന്മാരും ഒരു നിമിഷമെങ്ങിലും ചിന്തിചിട്ടുണ്ടാവും , സ്വന്തം കരളിനെ പറ്റി.ഒപ്പം ഈ പാവം ഞാനും ഒരു തീരുമാനമെടുത്തു ..........പറയില്ല .......

jayanEvoor said...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Anonymous said...

ആ സന്ദേശം നന്നായിരിക്കുന്നു.
www.shiro-mani.blogspot.com

lekshmi. lachu said...

ഈ വഴിവന്ന എന്‍റെ നല്ലവരായ
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്റെയും
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

സ്വപ്നസഖി said...

അര്‍ത്ഥവത്തായ വരികള്‍ . നന്മനിറഞ്ഞ പുതുവത്സരം നേരുന്നു.

Unknown said...

എന്‍ ചുണ്ടിലെരിഞ്ഞ സിഗററ്റിന്റ്റെ പുക ചുരുളില്
ഞാനെന്നാത്മാവിനെ താരാപഥങ്ങളിലേക്ക്
പറത്തി വിട്ടു !
സ്വര്‍്ഗ്ഗത്തിലെ വീഞ്ഞ് കുടിച്ചു വറ്റിച്ചു തീര്ന്നപ്പോള്‍
റോഡരികിലെ ചവറു കൂനക്ക് ഭാരമായി ഞാനും
പിന്നെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന -
ഞാന്‍ വലിച്ചു എറിഞ്ഞു തിരാതെ ബാക്കിയായ-
സിഗരററിന്റ്റെ കുറ്റിയും!!


2008 ezhthiya oru kavitha

ഹാപ്പി ബാച്ചിലേഴ്സ് said...

ലച്ചൂ, ഏതാ ബ്രാൻഡ്? :)) ലഹരി കവിത ഗലക്കി. ശരിക്കും ഇത് ഇത്രയും മനോഹരമായി എഴുതി ഫലിപ്പിച്ചതിനു സ്പെഷ്യൽ കയ്യടി. കൊട് കൈ. സൂപ്പർ ലഹരിയുള്ള കവിത. പുതുവത്സരാശംസകൾ

Echmukutty said...

ലഹരി പലരേയും സ്വന്തം ജീവിതത്തെ മരണത്തിലേയ്ക്കും കൂടെയുള്ളവരുടെ ജീവിതത്തെ പലതരം കൊലപാതകങ്ങളിലേയ്ക്കും നയിയ്ക്കുന്നു.

hashe said...

hai lachu this is wondrful .. ഇത് ഭയങ്കര സംഭവമായി പോയി ..ശെരിക്കും ഞെട്ടി ... ഇനിയും ഇങ്ങനെയുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു

ചെകുത്താന്‍ said...

എനക്ക് രൊബ പുടിച്ചാച്ച്

Kadalass said...

മഹത്തായൊരു സന്ദേശം
ഹ്രദ്യമായ കാവ്യഭാവനയിലൂടെ
മനോഹരമായി അവതരിപ്പിച്ചു
എല്ലാ ഭാവുകങ്ങളും നേരുന്നു!

ചെമ്മരന്‍ said...

ആശംസകള്‍,

http://www.chemmaran.blogspot.com/

t.a.sasi said...

ലക്ഷ്മിയുടെ കവിത വായിച്ചിട്ട് കുറെ കാലമായി;
കവിത സാമൂഹ്യവിഷമായതിനാല്‍
അഭിപ്രായം പറയാന്‍ പേടി;
പുതുവത്സര ആശംസകള്‍
ഒരു പാടെഴുതുവാന്‍ കഴിയട്ടെ പുതു വര്‍ഷത്തില്‍..

t.a.sasi said...
This comment has been removed by the author.
അനീസ said...

എല്ലാ അവസരത്തിലും വേണം മനസ്സിന് ഒരു CONTROL, ആ കണ്ട്രോള്‍ കിട്ടാനാ പാടു

Sidheek Thozhiyoor said...

ലച്ചു , ഞാന്‍ വഴിതെറ്റിയതല്ലാട്ടോ ലഹരി എങ്ങിനെയുണ്ടെന്നു നോക്കിയതാ ..നല്ല രസമായി ..നല്ല വരികള്‍ ഒഴുക്കോടെ ..

വീകെ said...

വളരെ ലളിതമായ കവിത...
സാധാരണ കവിതകൾ മനസ്സിലാകാറില്ല...

കവിത വായിച്ചപ്പോഴാ ‘പെഗ്ഗി’ന്റെ കാര്യം ഓർമ്മ വന്നത്....!!

ആശംസകൾ...

Sureshkumar Punjhayil said...

Vaikeettentha paripadi...!

Manoharam, Ashamsakal...!!!

പഞ്ചാരകുട്ടന്‍ -malarvadiclub said...

എല്ലാവരും ഇങ്ങനെയാ തുടങ്ങുന്നത്

lekshmi. lachu said...

ഈവഴി വന്ന എല്ലാര്‍ക്കും നന്ദി..എല്ലാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.തുടര്‍ന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു.

എന്‍.ബി.സുരേഷ് said...

പ്രണയം ഒരു ലഹരിയാണ്.
ലഹരി ഒരു പ്രണയവും.
രണ്ടും നമ്മെ ചൂടുപിടിപ്പിക്കുന്നവ.
ലഹരിക്കും പ്രണയത്തിനും നാം സ്വയം സമർപ്പിക്കുന്നു.കീഴടങ്ങുന്നു, സ്വയം മറക്കുന്നു. ഉള്ളിലെ മറ്റൊരാളെ പുറത്തെത്തിക്കുന്നു.

രണ്ടിനെയും സാമ്യതകൾ ഓർത്ത് ബന്ധിപ്പിച്ചത് നന്നായി.

പക്ഷേ കവിതയിൽ ഒരുപാട് ആവർത്തനങ്ങൾ വന്നു.

വേണ്ടതിലധികം വാക്കുകൾ കയറിവന്നു.

കുറച്ചുകൂടി ഫിൽ‌റ്റർ ചെയ്ത് വാക്കുകൾ ഉപയോഗിക്കാം ലച്ചൂ.

നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
ഇവിടുത്തെ നിറത്തിന്റെ ആവർത്തനം ഒരു വിരസത ഉണ്ടാക്കും.

പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.

ഇത് വല്ലാതെ മാംസളമ്മായി.

നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
ഇവിടെയും ലഹരി ആവർത്തിക്കുന്നു. കവിതയ്യുടെ പേര് ലഹരി എന്നല്ലേ അപ്പോൾ അത് ധ്വന്യാത്മകമായി വരണം നാം തുറന്നു പറയാതെ തന്നെ.

ഒരു ആശയം മാത്രമല്ല കവിത അത് ആവിഷ്കരിക്കുന്ന രീതി കൂടിയാണ്.

പക്ഷെ കവിതയിൽ ഒരു നല്ല ദർശനമുണ്ട്.

BOBANS said...

Very good. Please continue your blogs.

Please visit my blog also, link

http://www.manashasthrachinthakal.blogspot.com/

BOBANS said...

ലക്ഷ്മി എന്റെ കാവ്യ ബ്ലോഗായ "മരതകം" വായിച്ചതിനു നന്ദി. ലക്ഷ്മി എഴുതുന്നതും ഞാന്‍ വായിക്കുന്നുണ്ട്.
എല്ലാം നന്നായിരിക്കുന്നു.