Tuesday, January 11, 2011

എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌

വൃത്തിയുടെയും ആതിഥ്യ മര്യാദ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ഏറെ മുന്‍പന്തിയില്‍ആണെങ്കിലും ഒരു ഗ്ളാസ്‌ വെള്ളം നല്‍കിയാല്‍ അത് ഏറി പോകുമോ എന്ന് ധരിക്കുന്ന മലയാളികളും നമ്മള്‍ക്കിടയില്‍ ഉണ്ടെന്നു പറയാതെ വയ്യ.
ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ സ്ത്രീ ആണെന്ന കാര്യം ഒട്ടുമിക്കവര്‍ക്കും അറിയാം. ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ പോലും ഇന്നു മറന്നു പോയിരിക്കുന്നു പലരും. പലപ്പോഴും വിരുന്നുകാരെ സ്വീകരിക്കുന്ന ഹാള്‍ വൃത്തിയിലും ഭംഗിയിലും
ഒരുക്കുമ്പോള്‍ അടുക്കളയും ,ബാത്ത്റൂമും അതുപോലെ വൃത്തിയും ,വെടിപ്പും ഉള്ളതാക്കുവാന്‍ മറന്നു പോകുന്നു.ഒരു വീടിന്റെ വൃത്തിയും ,വെടിപ്പും മനസ്സിലാകുകയും വിലയിരുത്താനും കഴിയുന്ന ഏറ്റവും പ്രധാന ഇടം ഇതു രണ്ടുമാണ് എന്ന കാര്യം പലസ്ത്രീജനങ്ങളും മറന്നു പോകുന്നു.
കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിനു ഏറെ പ്രധാന്യം നല്കുന്നുടെങ്കിലും പല സ്ത്രീജെനങ്ങളും ശ്രദ്ധിക്കാതെ പോകുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട് .അയല്‍പക്കത്തെ വീട് വൃത്തികേടായാലും വേണ്ടില്ല സ്വന്തം വീട് വൃത്തിയാകണം എന്ന് ചിന്തിക്കുന്ന ചിലകൂട്ടര്‍ ഉണ്ട്.സ്വന്തം വീട്ടിലെ ചപ്പുചവറുകള്‍ അയല്‍ക്കാരന്റെ ഗേറ്റിനു മുന്‍പിലോ ,അല്ലങ്കിലോ പറമ്പിലോ നിക്ഷേപിച്ചു സ്വന്തം കാര്യം നോക്കുന്നവര്‍.അതുപോലെ മറ്റുള്ളവരും ചെയ്താല് എന്താകും എന്ന് അവര്‍ ചിന്തിക്കുന്നില്ല്.സ്വന്തം കാര്യം സിന്ദാബാദ്..



ഒരു പുരുഷന്റെ മനസ്സിലേക്ക് എളുപ്പം കടക്കാനുള്ള മാര്‍ഗം അവളുടെ കൈപ്പുണ്ണ്യം ആണെന്ന് പണ്ടുള്ള ആളുകള്‍ പറയും.നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ രുചി ഉണ്ടാവുക എന്ന് മാത്രം അല്ല ,അത് പാകം ചെയ്യുന്ന ഇടവും,കഴിക്കുന്ന പാത്രവും ,കൈകളും വൃത്തിയും വെടിപ്പും ഉണ്ടായിരിക്കേണ്ടതാണ്.എന്തെങ്കിലും എങ്ങിനെയെങ്കിലും ഉണ്ടാക്കി കഴിച്ചാല്‍ മതി എന്ന ചിന്തയോടെ പാചകം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്.എന്റെ അഭിപ്രായത്തില്‍ ഏതൊരു ഭക്ഷണം ഉണ്ടാക്കുമ്പോഴും അത് വൃത്തിയായും രുചിയായും ഇരിക്കണം എന്ന പക്ഷക്കാരിയാണ്ഞാന്‍. അത് ഒരു ചമ്മന്തി ആയാല്‍ പോലും. ചില വീടുകളില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പറയാതെ വയ്യ.ചിലര്‍ ചൂടുള്ള പാത്രം അടുപ്പില്‍ നിന്നും ഇറക്കാന്‍ ഉപയോഗിക്കുന്ന തുണികൊണ്ട് തന്നെ ഭക്ഷണം കഴിക്കാനുള്ള പാത്രം തുടക്കുകയും ആ തുണി ഉപയോഗിച്ച് തന്നെ സ്ലാബു തുടക്കുന്നതും കണ്ടു വിഷണ്ണയായി നിന്ന് പോയിട്ടുണ്ട്. വീട്ടില്‍ വാങ്ങിക്കുന്ന മീനിന്‍റെയും,കോഴിമുട്ടയുടെയും ഉളുമ്പ് മണം കുടിക്കാന്‍ കൊടുക്കുന്ന ഗ്ലാസില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കാന്‍ പല സ്ത്രീകളും മറന്നു പോകുന്നു..ശ്വാസം അടക്കി പിടിച്ചു വെള്ളം കുടിക്കേണ്ടി വരുന്നു .ഒരു സ്ത്രീയായ എനിക്ക് അതൊരു അരോചകമായി തോന്നിയിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം പുരുഷന്മാര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നോര്‍ത്ത് പോവുകയാണ്.ദാഹിച്ചു ഇരിക്കുന്ന വ്യക്തിക്ക് ഉളുമ്പ് മണത്തോടെ നല്‍കുമ്പോള്‍ അത് കുടിക്കുന്ന വ്യക്തിക്ക് അതോടെ ദാഹം തീര്‍ന്നെന്നു വരാം.ഒരു ഗ്ലാസ്‌ വെള്ളം ആണെങ്കിലും അത് വൃത്തിയുള്ള ഗ്ലാസില്‍ നല്‍കണം എങ്കിലേ അത് കുടിക്കുന്ന വ്യക്തിയുടെ മനസ്സും ശരീരവും തണുക്കൂ.




ഭംഗി ഉള്ള ഒരു സ്ത്രീയെ കണ്ടാല്‍ ഏതൊരു പുരുഷനും ഒന്ന് നോക്കി പോകും എന്നതുപോലെ ഞാനും നോക്കി നില്‍ക്കാറുണ്ട്.ചില സ്ത്രീകള്‍ മുഖം മിനുക്കി സുന്ദരമാക്കി വെക്കുമ്പോള്‍ പലരും അവരുടെ കൈകാലുകള്‍ അതുപോലെ മനോഹരമാക്കി വെക്കാന്‍ മറക്കുന്നു.എത്ര ഭംഗി ഉള്ള മുഖമായാലും വിണ്ടുകീറിയ പാദവും കൊണ്ട് നടന്നാല്‍ മുഖത്തിന്റെ ഭംഗിഅവിടെ പോകുന്നു.ഒരു സ്ത്രീയുടെ സൌന്ദര്യം അവളുടെ നിറത്തില്‍ അല്ല..സ്ത്രീ കറുത്തും വെളുത്തും ഇരിക്കും എത്ര ഭംഗിഉള്ള സ്ത്രീ അയാലും നന്നായി പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര സൌന്ദര്യം ഉണ്ടായിട്ടും കാര്യം ഇല്ല.മറ്റൊരാളോടുള്ള മാന്യമായ പെരുമാറ്റത്തിലും ,മാന്യമായ വസ്ത്രധാരണ രീതിയും സ്ത്രീ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നു .ഓരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്
കംഫര്‍ട്ട് എന്ന് തോന്നുന്ന ഏത് വസ്ത്രവും ധരിക്കാം .പക്ഷെ അത് മറ്റുള്ളവര്‍ക്ക് അരോചകമാകാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. അല്‍പ വസ്ത്രധാരണികളായ ടി വി അവതാരകരെ കണ്ടു അത് അനുകരിക്കുകയാണ് പുതിയ തലമുറയിലെ പ്രവണത.
ഇത്‌ എഴുതുമ്പോള്‍ വസ്ത്രധാരണ രീതിയില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും ശ്രദ്ധയില്ല എന്ന കാര്യത്തെ ഓര്‍മ്മപെടുത്തുന്ന സംഭവം ഓര്‍ത്തു പോവുകയാണ്.അത്യാവശ്യം തടിയുള്ള ഒരു സ്ത്രീ ഇപ്പോഴത്തെ പുതിയമോഡല്‍ ചുരിദാര്‍ ധരിച്ചു ഇറക്കം കുറഞ്ഞ ആ ടോപ്പിന് ഇറുകി ടൈറ്റായ പാന്റു ധരിച്ച അവര്‍ ഇരുന്നിടത്തുനിന്നും എഴുനേറ്റപ്പോള്‍ പാന്റ് രണ്ടുവശത്തേക്ക് പൊളിഞ്ഞു കാലുകള്‍ പുറത്തേക്കു വന്നു..കണ്ടു നിന്നവരെല്ലാം ചിരിച്ചു..ഒന്നും ചെയ്യാന്‍ കഴിയാതെ തലയും താഴ്തി നടക്കാനുള്ള അവസ്ഥ ഉണ്ടായത് അവരുടെ അശ്രദ്ധകൊണ്ടാണെന്ന കാര്യത്തില്‍ സംശയം ഇല്ല.
സാരി ആണ് കേരള സ്ത്രീയുടെ പാരമ്പര്യ വേഷം എന്നത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ സാരി ആണ് ഒരു സ്ത്രീയെ ഏറ്റവും സെക്സിയായി എടുത്തുകാണിക്കുന്ന വേഷം എന്നും പറയാതെ വയ്യ. സാരി ഉടെക്കേണ്ട രീതിയില്‍ ഉടുത്തിട്ടില്ലെങ്കില്‍ സാരിപോലെ ഏറ്റവും മോശമായ വേഷം ഇല്ലാന്ന് പറയാം.സാരി പോലെതന്നെ പര്‍ദക്കുള്ളിലും സെക്സിയാകുന്നവരെയും കണ്ടിട്ടുണ്ട്,
ഭേതം അവര്‍ സാദാവേഷം ധരിക്കുകയാണ് എന്ന് തോന്നീട്ടുണ്ട്..ഏത് പ്രായം ആയാലും ഏത് വേഷം ആയാലും അതു മാന്യമായി ധരിച്ചിരിക്കണം.

പകല്‍മുഴുവന്‍ മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചു രാത്രിയില്‍ കുളിച്ചു പൌഡര്‍ ഇട്ടു അണിഞ്ഞുഒരുങ്ങുന്നവര്‍, നമ്മുടെ ശരീര ദുര്‍ഗന്ധം ഒരുപക്ഷെ അവനവനു മനസ്സിലായി എന്ന് വരില്ല.അടുത്ത് നില്‍ക്കുന്നവര്‍ക്കെ അത് തിരിച്ചറിയാന്‍ കഴിയൂ ..സ്ത്രീ എപ്പോഴും ഉള്ളസൌന്ദര്യം എന്നും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അത് വേഷത്തിലും നടത്തത്തിലും ഉണ്ടാകണം .. ചിലരുണ്ട് ഉള്ളഭംഗി ഒക്കെ മതി വയാസ്സായില്ലേ ഇനി ആര് ശ്രദ്ധിക്കാനാ എന്നൊക്കെ ചിന്തിക്കുന്നവര്‍.അങ്ങിനെ ചിന്തിക്കാനേ പാടില്ല. ഉള്ളത് സംരക്ഷിക്കാന്‍ ശ്രമിക്കണം. എന്നുകരുതി ആഴചയില്‍ ആഴചയില്‍ പാര്‍ലറില്‍ പോകണം എന്നല്ല. പണ്ടത്തെ സ്ത്രീകള്‍പ്രത്യേകിച്ചും ഹിന്ദു സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ചു സെറ്റ് മുണ്ട് ഉടുത്ത്‌ നെറ്റിയില്‍ ഒരു ചന്ദനക്കുറിയും തൊട്ടു തലയില്‍ ഒരു തുളസിക്കതിരൊക്കെ വെച്ച് (തുളസി ഒരു ആയുര്‍വേദമരുന്നും,ഒപ്പം തുളസിയുടെ മണത്തിനു ഒരു പോസറ്റീവ് എനര്‍ജിയും നല്‍കാന്‍ കഴിയും) നടക്കുന്ന അവരെ കാണാന്‍ തന്നെ ഒരു ഐശ്വര്യമായിരുന്നു.അവരൊന്നും ഒരു പാര്‍ലറിലും പോയിട്ടല്ല.എന്നും രാവിലെ സ്ത്രീകള്‍ കുളിച്ചാല്‍ നല്ല വസ്ത്രം (അത് എന്ത് വേഷമായാലും )ധരിച്ചാല്‍ തന്നെ അവരെ കാണുമ്പോ ഒരു പോസറ്റീവ് എനര്‍ജി വീട്ടിലുള്ളവര്‍ക്കും,കാണുന്നവര്‍ക്കും ഉണ്ടാകും.സ്ത്രീതന്നെയാണ് വീടിന്റെ ഐശ്വര്യവും വിളക്കും. അങ്ങിനെ ആയിമാറാന്‍ സ്ത്രീതന്നെ വിചാരിക്കുകയും വേണം.

85 comments:

A said...

വളരെ നല്ല ലേഖനം, ഒന്ന് കൂടി വായിച്ചു വിശദമായ കമന്റ് ഇടാം

lekshmi. lachu said...

അഭിപ്രായം ആര്‍ക്കും പറയാം ടോ.

അലി said...

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് എന്നു കേട്ടപ്പോൾ സ്ത്രീകൾ മാത്രം കമന്റിയാൽ മതിയോ എന്നൊരു സംശയമായിരുന്നു...

വൃത്തി ആണിനായാലും പെണ്ണിനായാലും വേണ്ടതുതന്നെ. വൃത്തിയില്ലാത്ത വിയർപ്പുനാറുന്ന ഇങ്ങനെയൊക്കെ ജീവിച്ചുപോയാൽ മതിയെന്ന് കരുതുന്ന ആളുകൾ പോലും മനസ്സും ശരീരവും ശുദ്ധമായവരെ ഇഷ്ടപ്പെടും.

നല്ല വൃത്തിയുള്ള പോസ്റ്റ്!

faisu madeena said...

നല്ല ലേഖനം .....

പാവപ്പെട്ടവൻ said...

സ്ത്രിക്കു മാത്രമല്ല പുരുഷനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം ...സ്ത്രീകൾ അതിനു മാതൃകയാകണം ..
ഒരുസ്ത്രി വിചാരിച്ചാൽ ഒരു വീടു സ്വർഗ്ഗമാക്കാനും നരകമാക്കാനും കഴിയും ...ഇവിടെ പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥ്ത്തിൽ ശരിയാണങ്കിലും ..സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള അക്രമം ശ്രദ്ധിക്കുന്നതു ‍ആരോഗ്യത്തിനു നല്ലതാവും .

ഇതൊക്കെ പരുശോധിക്കാൻ ലച്ചുവിന്റെ വീട്ടിലേക്കു വരുന്നുണ്ട് ...

ശ്രീ said...

അലി ഭായ് പറഞ്ഞതിനോടനുകൂലിയ്ക്കുന്നു :)

jayaraj said...

നല്ല ലേഖനം തന്നെ ചേച്ചി, ഇത് സ്ത്രീകള്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ തന്നെയാണ്. എനിക്ക് പറയാനുള്ളതും സ്ത്ര്ര്കളുടെ വസ്ത്ര ധാരണത്തെ പറ്റിയാണ്. കാരണം കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന അമ്മച്ചിമാര്‍ ചുരിദാറും തള്ളി കയറ്റി ലിപ്സ്ടിക്കും ഇട്ടു നടന്നാല്‍ എങ്ങനിരിക്കും? പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കുവാന്‍ പഠിക്കണം. അങ്ങനൊന്നുമല്ല. കുറച്ചു കാശുള്ള വീട്ടിലെ അമ്മച്ചിമാര്‍ ഇങ്ങനെ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതാണ്. കുറച്ചു പ്രായമായാല്‍ പിന്നെ മുണ്ടും നേര്യതും ഉടുത്തു നെറ്റിയില്‍ ഭാസ്മകുരിയും ആയി പോകുന്ന അമ്മമാരേ കാണുവാന്‍ എന്ത് ഐശ്വര്യമാണ് ? അതുപോലെ കോളേജു കുമാരിമാരും ചെരുപ്പകാരികലായ അമ്മമാരും വേഷം കെട്ടി നടക്കുന്നത് കണ്ടാല്‍ " ഇവര്‍ പിന്നെ എന്തിനു തുണി ഉടുത്തിരിക്കുന്നു? " എന്ന് സംശയിക്കും. കാരണം തുണി ഉടുക്കുന്നത് മനുഷ്യന്‍ തന്‍റെ നഗ്നത മറക്കുവാന്‍ വേണ്ടിയാണു. എന്നാല്‍ ഇത് രണ്ടും കേട്ട രീതിയിലാണ് ഇവളുമാരുടെ നടപ്പ്. പണ്ടൊക്കെ കേരളത്തിലെ ചെരുപ്പകാരികള്‍ വലിയപാവാടയും ബ്ലൌസും ധരിച്ചു കോളേജില്‍ പോയിരുന്നു. ഇപ്പോള്‍ മാറി. അത് മാറണം കാരണം നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ. പക്ഷെ ഇങ്ങനെ ഓടിയാല്‍ നടു ഒടിഞ്ഞു വീഴും. ഞാന്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഏറ്റവും പുതിയ ഫാഷന്‍ വരുന്നതും ഇവിടെയാണെന്ന് മനസിലായി. ഇറുകിയ ജീന്‍സും ടീഷര്‍ട്ടും ധരിച്ചുള്ള ചില പെണ്‍കുട്ടികളുടെ പോക്ക് കണ്ടാല്‍ എന്തിനും പോന്നപോലെയുണ്ട്. വസ്ത്രം ധരിക്കണം. നല്ല രീതിയില്‍ ആയാല്‍ കാണുവാന്‍ ഭംഗിയുണ്ട്. അല്ലെങ്കില്‍ അത് ചില ഞരമ്പ്‌ രോഗികള്‍ക്ക് കാണുവാന്‍ രസം ആയിരിക്കും. പണ്ട് എന്‍റെ ഒരു അധ്യാപകന്‍ പറഞ്ഞ ഡയലോഗാണ് " അവള്‍ക്കൊരു രസം, അവനൊരു സുഖം " അതുപോലെ ഭക്ഷണത്തിനെ കാര്യത്തിലും. ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നിട്ടു ഒരുഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളം കിട്ടിയെങ്കിലും അത് മുഴുവന്‍ കുടിക്കുവാന്‍ തോന്നിയില്ല. കാരണം ആ പാത്രത്തിനു വല്ലാത്ത ഉളുമ്പ് മണം. പക്ഷെ തരുന്നവര്‍ക്ക് ഇത് മനസിലാകില്ലല്ലോ. കാരണം അവര്‍ എപ്പോഴും ഇതില്‍ തന്നെയല്ലേ. ഉള്ള സ്ഥലം കുറച്ചേ ഉള്ളു എങ്കിലും അവിടം നന്നായി നോക്കുക കുടുംബത്തിലെ എല്ലാവരുടെയും പ്രത്യേകിച്ചും കുടുംബത്തിന്റെ വിളക്കായ ശ്ത്രീകളുടെ കടമയാണ്.

Gopakumar V S (ഗോപന്‍ ) said...

ശരിയാണ്, ഒരു വീട്ടില്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത് അടുക്കളയും പിന്നെ പ്രത്യേകിച്ച് കുളിമുറിയും തന്നെ. ഉപയോഗിക്കാത്ത സമയത്ത് മറ്റേത് മുറിയും പോലെ കുളിമുറിയും ധൈര്യമായി തുറന്നിടാന്‍ കഴിയുന്ന വിധത്തിലുള്ള വൃത്തിയുണ്ടാവണം.
അവരവരുടെ വീട്ടില്‍ വരുന്ന അന്നത്തെ ചവറുകള്‍ വളരെക്കുറച്ചേ ഉണ്ടാവൂ, അത് മുറ്റമുള്ളവര്‍ ഒരു കോണില്‍ അന്നന്ന് തന്നെ കത്തിച്ചു നശിപ്പിച്ചാല്‍ പരിസരവും വൃത്തിയാവും, കൊതുകുശല്യവും കുറയ്ക്കാം.
“....ഒരു സ്ത്രീയായ എനിക്ക് അതൊരു അരോചകമായി തോന്നിയിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം പുരുഷന്മാര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നോര്‍ത്ത് പോവുകയാണ്....”, ഈ ചിന്ത തന്നെയാണ് ഇതിലെ പ്രശ്നവും. ഇവിടെ സ്ത്രീയും പുരുഷനും തമ്മില്‍ എന്താണ് ലക്ഷ്മീ വ്യത്യാസം, അവനവന്‍ ഉപയോഗിച്ച പാത്രവും ഗ്ലാസ്സും ഒന്ന് വൃത്തിയായി കഴുകിവച്ചാല്‍ എന്താ കുഴപ്പം? (എന്റെ വീട്ടില്‍ അങ്ങനെയാണ്, ഏറ്റവും അവസാനം ആഹാരം കഴിച്ചെണീക്കുന്നവര്‍ മേശയും മറ്റും വൃത്തിയാക്കും. ഇത് കര്‍ശനനിയമമൊന്നും അല്ല കേട്ടോ)
വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഞാനും അതേപടി യോജിക്കുന്നു.
വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പരിസരശുചിത്വവും ശ്രദ്ധിക്കണം. ഏത് നാട്ടില്‍ ചെന്നാലും പൊതുവേ കണ്ടു വരുന്ന ഒരു ശീലമാണ് വെറുതെ വഴിയില്‍ തുപ്പുന്നത്. എന്തിനാ ഇതെന്ന് ആര്‍ക്കും അറിയില്ല, അത് ഒരു ശീലമായിപ്പോയത്രേ. ഇതെങ്ങനെ ശീലമായി? ഇവരൊക്കെ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ മുതിര്‍ന്നവരെ കണ്ട് പഠിച്ചതാണ്. ദീര്‍ഘനേരം വിമാനത്തിലോ മറ്റോ യാത്രചെയ്യുമ്പോള്‍ ഇവര്‍ക്ക് തുപ്പണ്ട, അതിനര്‍ഥം, ഇത് ഒഴിവാക്കാന്‍ പറ്റുന്നത് തന്നെയെന്നാണ്. കൊച്ച് കുഞ്ഞുങ്ങളെ അനുസരിപ്പിക്കാന്‍ പ്രയാസമാണ്. അവര്‍ അവരുടെ role models ആയ തങ്ങളുടെ മുതിര്‍ന്നവരെ അനുകരിച്ചാണ് വളരുന്നത്. വരും തലമുറയെയെങ്കിലും ഇത്തരം ചീത്തശീലങ്ങള്‍ ഒഴിവാക്കാനും നല്ല ശീലങ്ങള്‍ പാലിക്കാനും ശീലിപ്പിക്കാം.
ലക്ഷ്മിയുടെ പുതിയ ശൈലിമാറ്റം വളരെ നന്നാകുന്നു.

(പിന്നെ, ഞാന്‍ ഒരു ദിവസം വരുന്നുണ്ട് ലക്ഷ്മിയുടെ വീട്ടില്‍, അടുക്കളയൊക്കെ ഒന്ന് കാണണം, വാക്കും പ്രവൃത്തിയും ഒന്നാണോയെന്ന് അറിയണ്ടേ, പിന്നെ കണ്ണേട്ടനെയും ഒന്ന് കാണണം...)

ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
ബിഗു said...

100% correct :)

കുഞ്ഞൂസ് (Kunjuss) said...

ലക്ഷ്മി പറഞ്ഞ കാര്യങ്ങളോടൊക്കെ യോജിക്കുന്നു.എന്നാല്‍ , ഇവിടെ സ്ത്രീ - പുരുഷ വ്യത്യാസം വേണ്ട എന്നാണു എന്റെയും പക്ഷം,ഒരുപക്ഷേ അങ്ങിനെയൊരു സാഹചര്യത്തില്‍ വളര്‍ന്നതു കൊണ്ടാവാം.എന്റെ വീട്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പോലെ വീട് വൃത്തിയാക്കുന്നത് ഉള്‍പ്പെടെ എല്ലാ ജോലിയും ചെയ്യണം എന്നായിരുന്നു.
പിന്നെ, വസ്ത്രധാരണത്തിന്റെ കാര്യം, എന്തു പറയാനാണു ലച്ചൂ, ചില സ്ത്രീകളെ കാണുമ്പോള്‍ ,അവരുടെ വേഷം കെട്ടലുകള്‍ കാണുമ്പോള്‍ സഹതാപം തോന്നിപ്പോകും...!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ടിവിയും, സീരിയലും, റിയാലിറ്റി ഷോകളും വന്നതില്‍ പിന്നെ അവര്‍ക്കിതിനു സമയമെവിടെ ചേച്ചീ...സീരിയല്‍ സമയങ്ങളില്‍ നമ്മളോരു വീട്ടിലേക്ക് കടന്നു ചെന്നാല്‍ അവിടെയുള്ളവരുടെ
മുഖത്തു കാണുന്ന ഭാവം നവരസങ്ങളില്‍ പോലും ഉണ്ടാകില്ല...എല്ലാവരും ഇങ്ങിനെയാണെന്നല്ല

ചേച്ചീ നല്ല ലേഖനം

Hashiq said...

സ്ത്രീ വിഷയമായതുകൊണ്ട്‌ ' അഭിപ്രായം പറയാമോ എന്നാ ഒരു ശങ്ക ഉണ്ടായിരുന്നു. കമന്റ്‌ ബോക്സില്‍ സലാമില്‍ തുടങ്ങിയ പുരുഷ കേസരികളെ കണ്ടപ്പോള്‍ പറയാന്‍ വന്നത് പറഞ്ഞിട്ട് തന്നെ എന്ന് കരുതി...
മെനകെട്ടും, സ്വന്തം ശരീരത്തിന് ചേരാത്തതുമായ അല്‍പവസ്ത്രം ധരിച്ചും , നാട്ടുകാരെ കൊണ്ട് പറയിക്കുന്ന എല്ലാവരും വായിക്കട്ടെ ഇത്... ആണായാലും പെണ്ണായാലും ജീവിതത്തില്‍ വൃത്തിയും വസ്ത്ര ധാരണത്തിലും പെരുമാറ്റത്തിലും മാന്യതയുമില്ലെങ്കില്‍ പിന്നെ എന്ത് കാര്യം?

Echmukutty said...

ലേഖനം വായിച്ചു.
തലക്കെട്ട് മനുഷ്യരുടെ ശ്രദ്ധയ്ക്ക് എന്ന് മാറ്റണമെന്ന് അപേക്ഷിയ്ക്കുന്നു.
വീട്, കൂടെ താമസിയ്ക്കുന്നവരുടെ മനസ്സിൽ സ്ഥാനം നേടൽ, വൃത്തി, വെടിപ്പ്, പരിസര ശുചിത്വം, മാന്യമായ വസ്ത്രധാരണം,മര്യാദയോടെയുള്ള പെരുമാറ്റം, ഉള്ളത് ഭംഗിയായി വിളമ്പുന്ന ആതിഥ്യം ഇതെല്ലാം മനുഷ്യർക്ക് പൊതുവേ ആവശ്യമുള്ളതാണ്.
വീടും വിളക്കും എല്ലാവർക്കും വേണ്ടേ?

ജയിംസ് സണ്ണി പാറ്റൂർ said...

കുളിപ്പിന്നല്‍ കെട്ടി തുളസി ദളം
ചൂടി കൌമാരത്തില്‍ എന്റെ മുമ്പിലൂടെ
കടന്നു പോയ ആ പ്രൌഢാംഗന
ഞാന്‍ കണ്ട ഏറ്റവും സൌന്ദര്യവതി
ഇന്നും മൂടല്‍ മഞ്ഞു പോലെ മനസ്സില്‍
പ്രത്യക്ഷപ്പെടുന്നു.അതെ ഭവതി എഴുതിയതു
അക്ഷരം പ്രതി ശരിയാണു്.

lekshmi. lachu said...

തലക്കെട്ട്‌ എന്ത് ഇടണം എന്ന ചിന്തയിലാണ് അങ്ങിനെ ഒരു തലകെട്ട്
ഇട്ടത്.അതുകൊണ്ട് സ്ത്രീകളുടെ ശ്രദ്ധയ്ക്ക്‌ എന്ന് മാറ്റി എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌
എന്നാക്കി മാറ്റിയിട്ടുണ്ട്.

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം നല്ല ലേഖനം..
എനിയ്ക്കുണ്ടായ ഒരു അനുഭവം പറയാം. ഒരു വീട്ടില്‍
സിറ്റിയില്‍ തന്നെ. ഹസ്സിന്‍റ അനുജന് പെണ്ണു കാണാന്‍
പോയി വര‍ഷങ്ങള്‍ക്കു മുന്‍പാണ്. വേറെ ബന്ധുക്കളും ഉണ്ട്. നല്ല ഭംഗിയുള്ള കപ്പും സാസറിലും കൊണ്ടു വെ ച്ച ചായ .എല്ലാവരും കുടിച്ചു. എന്‍റ ഭര്‍ത്താവിനു കിട്ടിയ ചായക്കപ്പിന്‍റ അടിയില്‍ പഞ്ചസാര പോലെ വെളുത്ത് എന്തോ കിടക്കുന്നു.അതിയാന്‍ വിചാരിച്ചു ഷുഗര്‍
ക്യൂബാണെന്ന്. പക്ഷെ കൈകൊണ്ടു തൊട്ടു നോക്കിയപ്പോഴാണ് അറിയുന്നത്..പല്ലിമുട്ട ആയിരുന്നു എന്ന്. എങ്ങിനെയുണ്ട്..വൃത്തി.അദ്ദേഹം ഇപ്പോഴും ഇടയ്ക്കിടയ്ക്
ഇതു പറഞ്ഞു ചിരിയ്ക്കാറുണ്ട്..
അതു അവരെ കാണിച്ചിഠ്ഠാണഅ അവിടെ നിന്നും പോന്നത്.ആപെണ്ണിനെയാണ് അനിയന്‍ കെട്ടിയതും.പ്രവാസികളാണ്..

Areekkodan | അരീക്കോടന്‍ said...

ഇപ്പോള്‍ ഞാനും ശ്രദ്ധിച്ചു.വളരെ നല്ല കുറിപ്പ്.

ente lokam said...

എല്ലാവരുടെയും ശ്രദ്ധക്ക് .കയ്യും തലയും വെളിയില്‍ ഇടരുത്..

ലെച്ചു പുതു വര്‍ഷ ചിന്ത കൊള്ളാം.
1 .ഉളുമ്പ് മണം ഉള്ള വെള്ളം
കിട്ടുന്നവര്‍ക്ക് കുടിക്കുന്നതിനു മുമ്പേ ദാഹം മാറും...
2 .പിന്നെ പുതിയ ആ ടൈപ്പ് ചുരിദാര്‍.സത്യം.അത് ചില പ്രത്യേക ശരീര പ്രകുതിക്ക് മാത്രം ഇണങ്ങുന്ന മോഡല്‍ ആണ്.സകല പ്രോഗ്രാമ്മിനും ഇപ്പൊ അത് പെണ്ണുങ്ങള്‍ ഒരു 'വക തിരിവും' ഇല്ലാതെ
ഉപയോഗിക്കുന്നത് കാണുമ്പോള്‍ ചിലരുടെ കാര്യത്തില്‍ എങ്കിലും സഹതാപം തോന്നും..
3. വൃത്തി:-മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യ്ന്നവര്ക് ഒരിക്കലും മീനിന്റെ മണം
അരോചകം ആയി തോന്നില്ല.അത് അവര്‍ അവിടുത്തെ പണിക്കാര്‍ ആയതു കൊണ്ടല്ല.
മണം വെളിയില്‍ നില്‍ക്കുന്നവര്‍ക് ആണ് കിട്ടുക..അത് പോലെ തന്നെ വീടും...
4 .പിന്നെ ഞങ്ങല്‍ ആണുങ്ങള്‍.വസ്ത്ര ധാരണത്തില്‍ വൈവിധ്യത്തിന് തീരെ scope
ഇല്ലാഞ്ഞിട്ടാണ്‌ കേട്ടോ.അല്ലെങ്കില്‍ വല്ല വൃത്തികേടും കാട്ടാന്‍ നോകിയേനെ.എത്ര യൊക്കെ കാണിക്കാം എന്ന് പറഞ്ഞാലും പരസ്യക്കാര്‍ക്ക് ഞങ്ങള് 'ഫുള്‍ സൂട്ട്' ഇലും കൂടെ നിങ്ങളെ 'നോ സൂടിലും' നിര്‍ത്താന ഇഷ്ടം...എന്താ ഇപ്പൊ ചെയ്യുക...
എന്തായാലും ഇഷ്ടപ്പെട്ടു കേട്ടോ...അഭിനന്ദനങ്ങള്‍..

sreee said...

അക്ഷരംപ്രതി ശരി.ഉളുമ്പ് നാറ്റം ഉള്ള ഗ്ലാസില്‍ ശ്വാസംമുട്ടലോടെ വെള്ളം കുടിക്കേണ്ടി വന്നിട്ടുണ്ട്.അസഹനീയം! (സെറ്റും മുണ്ടുമൊക്കെ ധരിച്ചു കുളിപിന്നലോക്കെ പിന്നി നടക്കുന്നത് ആലോചിക്കാന്‍ നല്ല സുഖമുണ്ട്.പക്ഷെ നയനാന്ദകരമായ രീതിയില്‍ ശാലീന ഭാവം ചമഞ്ഞു മനസ്സ് നിറയെ കുശുമ്പും കുന്നായ്മയുമായി നടക്കുന്നത് നല്ല കാര്യമാണോ ? വൃത്തി മനസ്സിനും സൌന്ദര്യം പ്രവൃത്തിക്കും വേണം.)

വേണുഗോപാല്‍ ജീ said...

വളരെ നല്ലൊരു പോസ്റ്റ്‌... അഭിനന്ദനങ്ങള്‍....

വേണുഗോപാല്‍ ജീ said...

ഞാന്‍ ഇത് ഒന്നുരണ്ട് പേര്‍ക്ക് അയച്ചു കൊടുത്തു ട്ടോ... വിരോധം ഇല്ലല്ലോ...?

ഹംസ said...

ലേഖനം വായിച്ചു..

വൃത്തിയുടെ കാര്യത്തില്‍ ആണ്‍പെണ്‍ വിത്യാസമൊന്നുമില്ല.

മുഖത്ത് ക്രീമും പൌഡറും ഇട്ട് മിനുക്കിയ പെണ്ണുങ്ങളുടെ കാലോ കയ്യോ നോക്കണം എന്നില്ല അവരുടെ യഥാര്‍ത്ഥ വൃത്തിയിറിയാന്‍ മുഖത്തിന്‍റെ നേരെ താഴെയുള്ള കഴുത്തിലേക്ക് നോക്കിയാല്‍ തന്നെ മനസ്സിലാവും ..


ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. പെണ്ണ് കാണാന്‍ പോയി പെണ്ണിനേയെല്ലാം ഇഷ്ടപ്പെട്ടങ്കിലും കുടിക്കാന്‍ കൊടുത്ത വെള്ളത്തില്‍ മീന്‍ മണം കാരണം ആ വിവാഹം വേണ്ടന്ന് വെച്ചു എന്ന്...

Yasmin NK said...

നന്നായി ലക്ഷ്മി.ഒരു വീട്ടിലെ ബാത്ത്രൂമും അടുക്കളേം കണ്ടാലറിയാം ആ വീട്ടിലെ പെണ്ണിന്റെ വൃത്തിബോധം.പിന്നെ വസ്ത്രധാരണം.ചുരിദാറിന്റെ സ്ലിറ്റ് കയറിക്കയറി അരക്കെട്ടിനു മുകളിലോട്ടായിട്ടുണ്ട്.ഒരു കാറ്റടിച്ചാല്‍ എല്ലാം കൂടെ പറന്ന് അകത്തുള്ളതൊക്കെ പുറത്ത് കാണും.എന്തൊരു വൃത്തികേടാണപ്പാ എന്ന് വിചാരിച്ചിട്ടുണ്ട് പലപ്പോഴും.
ആണുങ്ങള്‍ക്ക്മുണ്ടല്ലോ ഇപ്പഴത്തെ ഒരുമാതിരി പാന്റ്,ജെട്ടിയൊക്കെ പുറത്ത് കാണിച്ച്,റോട്ടിലെ കഫോം ചളിയുമൊക്കെ വാരിത്തേച്ച്,ഓക്കാനം വരും.

Unknown said...

ഉദ്ദേശം നന്നായി , പുരുഷവിദ്വേഷം മാറിയോ ???????????ഈ ചുവടുമാറ്റം ഞാന്‍ സ്വാഗതം ചെയ്യുന്നു .
സ്ത്രീകളുടെ പാദത്തിന്റെ വൃത്തി .......അത് ശരിക്കും മിക്ക പുരുഷനും സ്ത്രീയുടെ വൃത്തി അളക്കുന്നത് അവളുടെ പടങ്ങള്‍ നോക്കിയാണ് . പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിത്തം കഴിഞ്ഞു കിട്ടിയ ഇടവേളയില്‍ ഞങ്ങളുടെ അടുത്ത സുഹൃത്തിന്റെ വീടിന്റെ മതിലില്‍ ഇരുന്നു സ്ത്രീകളുടെ എണ്ണം എടുക്കുമായിരുന്നു . ചുരുക്കത്തില്‍ അടിപൊളി വായിനോട്ടം .അതിലെ പോകുന്ന എല്ലാവരെയും അടി മുടി അളന്നു വിടുമായിരുന്നു . അന്ന് ചില അടിപൊളി ചരക്കുകള്‍ നടന്നു വരുമ്പോള്‍ ഞങ്ങള്‍ പരസ്പരം പറയും , മച്ചാ ഒരു ഉഗ്രന്‍ ഐറ്റം വരുന്നുണ്ട് നോക്ക് .അപ്പോള്‍ കൂട്ടത്തില്‍ നിന്നും ആരെങ്കിലും പറയും ...മോന്ത കൊള്ളാം...... കാലു കണ്ടില്ലേ .....ഒരു വൃത്തിയും ഇല്ലെന്നു .ഈ ലേഖനം വായിച്ചപ്പോള്‍ അറിയാതെ പഴയകാര്യം ഓര്‍ത്തുപോയി .വൃത്തിയുടെ കാര്യത്തില്‍ വര്‍ഗ ഫേദം അന്യേ എല്ലാം കണക്കാ!
പതിവ് രീതിയില്‍ നിന്നും വിത്യസ്തമായി എഴുതിയ ലേഖനങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചു നിക്കുന്നു ......ഉദാഹരണം , ഇവരും മനുഷ്യര്‍ ,മലയാളിയും സൌന്ദര്യവും ,പെണ്ണെഴുത്ത്‌ .ഇവയെല്ലാം തന്നെ ഹൃദ്യം ... മനോഹരം ........തുടര്‍ന്നും നല്ല പ്രമേയം പ്രതീക്ഷിക്കുന്നു .

Naushu said...

വളരെ നല്ല ലേഖനം...

ചാണ്ടിച്ചൻ said...

ലച്ചുവിന്റെ വീട് ദോഹയില്‍ എവിടെയാ...
ഞങ്ങളെ അവിടേക്കൊന്നു ക്ഷണിക്കൂ...

പിന്നെ ഈ ഉളുമ്പുനാറ്റമുള്ള ഗ്ലാസ് ചിലപ്പോ മനപ്പൂര്‍വം ആയിരിക്കാം....
നിന്നെപ്പോലുള്ള ഒരു അരസികനും, വിടനും, തെണ്ടിത്തിന്നുന്നവനുമായ ആളുകള്‍ ഇനിയൊരിക്കലും ഈ ഭാഗത്തേക്ക് വന്നുപോകരുതെന്നുള്ള മുന്നറിയിപ്പ്....

Unknown said...

നന്നായി പറഞ്ഞു..

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

നനായിരിക്കുന്നു ലച്ചു.
ചാള മണക്കുന്ന ഗ്ലാസില്‍ വെള്ളം കുടിക്കാനുള്ള മഹാഭാഗ്യം സിദ്ധിച്ച ഒരുവനാണ് ഞാനും

പ്രിയ ലച്ചു ഇതില്‍ ചെറിയ അമന്‍മെന്‍റ് വരുത്തി പുരുഷ കേസരികള്‍ക്കും കൂടി ബാധകമാകുന്ന രീതിയില്‍ ആക്കാമായിരുന്നു.

ശ്രീനാഥന്‍ said...

സ്ത്രീയായാലും പുരുഷനായാലും വൃത്തിയിൽ ശ്രദ്ധാലുവായിരിക്കണം ഭക്ഷണമായാലും വസ്ത്രമായാലും എല്ലാം!. എന്തായാലും വളരെ നല്ല ഉപകാരപ്രദമായ മറന്നു പോകുന്ന പലതും ഓർമിപ്പിക്കുന്ന പോസ്റ്റ്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതില്‍ പറയുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരി തന്നെ.
എന്നാല്‍ വൃത്തി എന്നത് ആപേക്ഷികം ആണ്. ഓരോരുത്തരുടെ കണ്ണില്‍ ഓരോ വിധമായിരിക്കും. പിഞ്ചു കുഞ്ഞുങ്ങളും പടുവൃദ്ധരും ഉള്ള വീട്ടിലെ മാനടന്ധവും ഇതൊന്നുമില്ലാത്ത അണുകുടുംബത്തിലെ അവസ്ഥയും വ്യത്യസ്തമായിരിക്കും. ഫ്ലാറ്റിലെ വൃത്തിയും വില്ലയിലെ വൃത്തിയും വ്യത്യസ്തം ആയിരിക്കും.
നിലത്ത് ഒരു മുടിനാരുപോലും പൊഴിഞ്ഞു വീഴുന്നത് വൃത്തികേടിന്റെ അടയാളമായി കരുതുന്നവര്‍ താരതമ്യേന വൃത്തിയുള്ള വീട്ടില്‍ പോയാല്‍ പോലും അത് വൃത്തികേടായി തന്നെ തോന്നാം. (ഈ പോസ്റ്റിനെ ഞാന്‍ ഘന്ധിക്കുകയല്ല കേട്ടോ)
ഒന്ന് കൂടി :
"ഭംഗി ഉള്ള ഒരു സ്ത്രീയെ കണ്ടാല്‍ ഏതൊരു പുരുഷനും ഒന്ന് നോക്കി പോകും"
ലച്ചുവിന്റെ ഈ വാക്കുകള്‍ എല്ലാ സ്ത്രീകളും ഒന്ന് മനസ്സിരുത്തി വായിചിരുന്നുവെങ്കില്‍ ................!!

വായനക്കാരന്‍ said...

http://vinayayutelokam.blogspot.com/2011/01/blog-post.html

മുകിൽ said...

വൃത്തി വല്ലാതെ മൂത്ത ഞരമ്പുരോഗികളെയും കണ്ടിട്ടുണ്ട്!

ManzoorAluvila said...

തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസി കതിരില ചൂടി...

ലേഖനം നന്നായി..

എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

ശ്രീക്കുട്ടന്‍ said...

വൃത്തി വേണ്ടതു തന്നെ അതാണായാലും പെണ്ണായാലും.അമിതവൃത്തിയും നല്ലതല്ല.അതൊരു രോഗവും കൂടിയാണ്.യാതൊരു ജോലിയുമില്ലാതെ സമയാസമയങ്ങളില്‍ തിന്നും കുടിച്ചും സീരിയലും കണ്ടിരിക്കുന്ന കൊച്ചമ്മമാരുടേ വൃത്തിയും ഒരു നേരത്തെ ആഹാരത്തിനായി വയലിലും പറമ്പിലുമൊക്കെ കൂലിപ്പണിയെടുക്കുന്നവരുടെ വൃത്തിയും തമ്മില്‍ താരതമ്യപ്പെടുത്തരുതു.പുറമേയുള്ള വൃത്തി മാത്രം മതിയോ ലച്ചു.കുളിച്ചൊരുങ്ങി തുളസിക്കതിരും ചൂടി അമ്പലത്തില്‍ പോകുന്ന സ്ത്രീകളൊക്കെ കാഴ്ചയ്ക്കൈശ്വര്യം തന്നെയാണു.പക്ഷേ മനസ്സില്‍ നന്മയില്ലാത്ത ദയ എന്ന വികാരം തൊട്ടു തീണ്ടിയില്ലാത്ത ഈ വൃത്തിക്കാരെകൊണ്ടെന്തു കാര്യം.

sha said...

പാവപെട്ടവന്റെ നേതൃത്വത്തില്‍ പുറപ്പെടുന്ന അന്വേഷണ സംഘത്തില്‍(ബലധിയ) വീടുകാണാന്‍ ഞാനും കൂടുന്നു ...

Unknown said...

good post.. പോസ്റ്റ്‌ ഇഷ്ടമായി ...എല്ലാം വൃതിയിലാണ് കാര്യം

lekshmi. lachu said...

@ആദ്യ കമന്റ് നല്‍കിയ സലാം നന്ദി..അപ്പൊ വിശദമായി

വായിച്ചു ,വിശദമായ കമന്റും പ്രതീക്ഷിക്കുന്നു.

@അലി..അതെ വിയര്‍പ്പുനാറ്റം സഹിക്കാന്‍ പറ്റാത്ത

ഒന്ന് തന്നെ.കുറെകാലം ആയല്ലോ ഈവഴി കണ്ടിട്ട്.നന്ദി അലി.

@ഫൈസു ലേഖനം ഇഷ്ടമായതില്‍ സന്തോഷം.നന്ദി വീണ്ടും

വരിക.

@പാവപെട്ടവന്‍ കുറെനാളായല്ലോ സൌദ്യയില്‍നിന്നും പുറപ്പെടാന്‍

തുടങ്ങീട്ടു ഇതുവരെ എത്തിയില്ലേ.

@നന്ദി ശ്രീ.

@ജയരാജ്‌ പറഞ്ഞത് ശെരിയാണ്.വെള്ളം കൊടുക്കുമ്പോ ആഗ്ളാസ്സിനു

മണം ഉണ്ടോ എന്ന് നോക്കാന്‍ പലരും മറക്കുന്നു.പിന്നെ ലിപ്സ്ടിക് ശെരിക്കും

ഉപയോഗിക്കുന്നത് തണുപ്പില്‍നിന്നും ചുണ്ടിനെ സംരെക്ഷിക്കാന്‍ ,ചുണ്ട്

പൊട്ടാതിരിക്കാന്‍ വേണ്ടിയാണെങ്കിലും ഇന്നു ലിപ്സ്റ്റിക്ക് ഇടുന്നത് സൌന്ദര്യം

കൂട്ടാന്‍വേണ്ടി ഉപയോഗിക്കുന്നു.ചിലരത് അമിതമായി ഉപയോഗിക്കുമ്പോ

വൃത്തികേടായി തോന്നുന്നു.എല്ലാം മിതമായി മാത്രമേ ഉപയഗിക്കാവൂ..നന്ദി ജയരാജ്‌.

@ഗോപകുമാര്‍,ചെറുപ്പം മുതലേ കുട്ടികളെ വൃത്തിയെക്കുറിച് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.

എങ്കിലേ എന്നും അവരത് ശ്രദ്ധിക്കുകയുള്ളൂ..പിന്നെ ഞാന്‍ എഴുതി എന്നുകരുതി

എന്റെവീട്ടില്‍ പൊടി,അഴുക്ക് ഇല്ല എന്നല്ല അര്‍ഥം ,വീടാകുമ്പോ

അതുണ്ടാകും.ആരും ഫുള്‍ടൈം അടിക്കുകയും,തുടക്കുകയും

ചെയ്യുന്നില്ല.ഞാന്‍ ഒരു പൊതുകാര്യം പറഞ്ഞു എന്നെ ഉള്ളൂ..

എന്തായാലും വരുന്നതില്‍ സന്തോഷമേഉള്ളൂ..നന്ദി

@ബിഗു നന്ദി .

lekshmi. lachu said...

@കുഞ്ഞൂസ് ആണിനെ വേര്‍തിരിച്ചു നിര്തിയതല്ല ,തലക്കെട്ട്‌

അങ്ങിനെ ആയിപോയതാണ്.എല്ലാം എല്ലാര്‍ക്കും ബാധകം

തന്നെ.നന്ദി കുഞ്ഞൂസ്.

@റിയാസ് ,അങ്ങിനെയും ചിലരുണ്ട്..നന്ദി റിയാസ്.

@ഹാഷിക്ക്,അതെ അങ്ങിനെ അറിയുന്നവല്ലവരും ഉണ്ടെങ്കില്‍

അവര്‍ക്കൊകെ ഒന്ന് വായിക്കാന്‍ കൊടുത്തോളൂ.

പിന്നെ ചില പുരുഷ കേസരികള്‍ ഉണ്ട്.ലോ വേസ്റ്റ്

പാന്റു ധരിച്ചു പകുതിയും കാണിച്ചു നടക്കുന്നവര്‍

അവര്‍ക്കും ഇതു ബാധകം ആണ്.നന്ദി ഹാഷിക്ക് .

@എച്ചുംമുക്കുട്ടി തലക്കെട്ട്‌ ഞാന്‍ മാറ്റിടോ..നന്ദി

@ദി മാന്‍ ടു വാക്ക് ..ഒരു അഭിപ്രായവും ഇല്ലെ മാഷെ..?

വന്നതില്‍ സന്തോഷം.

@ജെയിംസ് അങ്ങിനെ മറന്നുപോയ ചിലമുഖങ്ങള്‍

മനസ്സിലേക്ക് വീണ്ടും കടന്നു വരാന്‍ ഈലേഖനത്തിനു കഴിഞ്ഞല്ലോ

ഒരുനിമിഷം ഓര്‍മ്മകള്‍ അയവിറക്കി.വൈഫ്‌ വായിക്കില്ലലോ അല്ലെ ഈ കമന്റ്..

ഹഹഹ..നന്ദി മാഷെ.

@കുസുമം ഹോ..ആ ചായകുടിച്ചപ്പോള്‍ ഉള്ള അവസ്ഥ ഞാന്‍ ഒന്ന് ഓര്‍ത്തുപോയി.

കഷ്ടം..അല്ലാതെന്തു പറയാന്‍.നന്ദി കുസുമം.

@അരീക്കോടന്‍ നന്ദി..

@എന്റെ ലോകം ,ആണുങ്ങളും കാണിക്കുന്നുണ്ടല്ലോ ,പശുനക്കിയ പോലെ മുടിയും ആക്കി ,

ലോവെസ്റ്റ്‌ പാന്റും ഇട്ടു കുനിഞ്ഞുനിന്നാല്‍ എല്ലാം കാണുന്നതരത്തില്‍ നടക്കുന്ന അവരെ കാണുബോള്‍

പാന്റു ഊര്‍ന്നു വീഴുമോ എന്നു തോന്നിപ്പോകും.പോസ്റ്റ്‌ ഇഷ്ടമായതില്‍ സന്തോഷം ..നന്ദി.

@ശ്രീ അഭിപ്രായത്തിനു നന്ദി

@വേണുഗോപാല്‍ജി നന്ദി..

@ഹംസക്കപറഞ്ഞത് ശെരിയാണ്.പലരും ശ്രദ്ധിക്കാതെ പോകുന്ന

ഒരുകാര്യം ആണ് അതും.അപ്പൊ ഇനി പെണ്ണുകാണാന്‍ വരുന്നവര്‍ക്ക്

വെള്ളംകൊടുക്കുമ്പോ എല്ലാരും ശ്രദ്ധിക്കും ഇതു അല്ലെ ഹംസക്കാ..നന്ദി

@ശെരിയാണ് മുല്ലാ..അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.നന്ദി..

@സാലി ,അതുശെരി അപ്പൊ നല്ലഒന്നാന്തരം വായനോക്കി ആണല്ലേ..

കണ്ടാല്‍ പറയില്ല ടോ.എന്റെ എഴുത്തുകള്‍ ഓര്തുവെച്ചതില്‍ സന്തോഷം..

നന്ദി..

@നൌഷു നന്ദി.

@ ചാണ്ടീ ലേഖനം എഴുതിയ ആളുടെ
വീടു നോക്കിയല്ല വിലയിരുത്തേണ്ടത്.
ലേഖനത്തില്‍ കഴമ്പുണ്ടോ
എന്ന് നോക്കിയിട്ട്
ഉണ്ട് എന്നു തോന്നുന്നുവെങ്കില്‍
നാം ജീവിക്കുന്നചുറ്റുപാട്
നാം വൃത്തിയാക്കിയാല്‍
തീരുന്നതേ ഉള്ളൂ പ്രശ്നം.അപ്പൊ എന്നാ വരണേ?

നന്ദി ചാണ്ടി.

@നന്ദി ജുവൈരിയ

@ പത്മരാജന്‍ ,പോസ്റ്റ്‌ ചെയിതതിനുശേഷം അങ്ങിനെ

ചിന്തിക്കാതിരുന്നില്ല.നന്ദി.

@നന്ദി ശ്രീനാഥന്‍ മാഷെ.

@തണല്‍ ,ഈ കമന്റ് ഞാന്‍ വൈഫ്‌നു അയച്ചുകൊടുക്കാം.ഇതിന്റെ

മറുപടി അവര്‍ തരും.നന്ദി.

@നന്ദി വായനക്കാരന്‍.

@മുകില്‍ വൃതികൂടിയാലും അപകടം തന്നെ.നന്ദി.

@മന്‍സൂര്‍ നന്ദി.

കൂതറHashimܓ said...

അതെ !

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹ!! എന്താ ഇപ്പൊ ഇതിനു കമന്റുക?? ആകെ കൺഫ്യൂഷ്യസ് ആയല്ലൊ. എന്താ ഇപ്പൊ ഇങ്ങനെയൊരു ചിന്ത ലച്ചുചേച്ചിയേ?? നല്ല രീതിയിൽ നല്ല വേഷമൊക്കെ അണിഞ്ഞ് പോവുന്ന ഒരുത്തനെ “ഡാ വൃത്തികെട്ടവനേ” എന്ന് വിളിക്കുന്നതെന്തു കൊണ്ടാ?? :)) പോസ്റ്റ് നന്നായി. ബൃത്തി അത് എല്ലാവർക്കും വേണ്ടതാണ്.

Unknown said...

നല്ല ലേഘനം എന്ന് അല്ല ചെറിയ എഴുതിലുടെ വലിയ വലിയ കാര്യങ്ങള്‍ അതും എന്നും നമ്മള്‍ കാണുന്ന കാര്യങ്ങള്‍
പിന്നെ തുടകത്തില്‍ വീട് വെടിപ്പാകുക്ക എന്ന് ഒക്കെ എഴുതിയത് കണ്ടു ......ഫെമിന്‍സ്ടുകള്‍ കണ്ടാല്‍ അരിവാള്‍ എടുക്കും .......

Manoraj said...

വൃത്തി മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ്. അത് നിലനിര്‍ത്തേണ്ടത് ആവശ്യവും. പോസ്റ്റിലെ വിഷയം നന്നായി. പാവപ്പെട്ടവന്‍ പറഞ്ഞപോലെ ഇത് പരിശോധിക്കാന്‍ ഒരു വിസ തരാമെങ്കില്‍ അവിടേക്ക് വരാം :)

Unknown said...

മനസുവൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട
ഒരു ദിവസത്തെ നൈറ്റ്‌ റെസ്റ്റില്‍ വീട്ടിലെത്തിയതായിരുന്നു ദാസേട്ടന്‍(ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ അസി.സബ്ബ്‌ ഇന്‍സ്‌പെക്ടറാണ്‌) വന്ന പാടേ ഭക്ഷണം കഴിച്ച്‌ ദാസേട്ടന്‍ പതിവു പണികള്‍ തുടങ്ങി.ഞാനെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. വീടു മുഴുവന്‍ വണ്ണാമ്പല കെട്ടിയത്‌ തട്ടിക്കളഞ്ഞും ബര്‍ത്തിലെ സാധനങ്ങള്‍ അടുക്കിവെച്ചും ദാസേട്ടന്‍ പ്രാക്ക്‌ തുടങ്ങി
"എപ്പോഴെങ്കിലും ഒഴിവുള്ള നേരം ഇതൊക്കെയൊന്ന്‌ തട്ടിക്കൂടേ..... ഈ വീടിന്റെയൊരു കോലം. ബാക്കിയുള്ളോന്‍ ഈ ാെറക്കൊഴിഞ്ഞു വന്നിട്ടുവേണം ...... എന്റെ എഴുത്തിന്റെ ശ്രദ്ധയെ ബാധിക്കാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ ഇടപെട്ടു
"ദാസേട്ടാ നിങ്ങളിങ്ങനെ മനസു വൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട." മറ്റൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ എഴുത്തു തുടര്‍ന്നു.

BY Vinya....

http://vinayayutelokam.blogspot.com/2011/01/blog-post.html

പട്ടേപ്പാടം റാംജി said...

ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി. വെള്ളം കുടിക്കുമ്പോള്‍ ഉളുംബ്‌ മണം അനുഭവിക്കാത്ത്തവര്‍ ചുരുക്കമായിരിക്കും എന്നാണു തോന്നുന്നത്. ശ്രദ്ധയില്ലായമ തന്നെയാണ് കാരണം.
പ്രത്യേക ഒരു വിഭാഗത്തിന് മാത്രം ഒഴിച്ചിടാതെ എല്ലാരും ശ്രദ്ധിക്കേണ്ട ഒന്ന്.

Unknown said...

ആണെന്ന പെണ്ണെന്ന വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളരെ നന്നായി എഴുതി

sm sadique said...

.ചില സ്ത്രീകള്‍ മുഖം മിനുക്കി സുന്ദരമാക്കി വെക്കുമ്പോള്‍ പലരും അവരുടെ കൈകാലുകള്‍ അതുപോലെ മനോഹരമാക്കി വെക്കാന്‍ മറക്കുന്നു.എത്ര ഭംഗി ഉള്ള മുഖമായാലും വിണ്ടുകീറിയ പാദവും കൊണ്ട് നടന്നാല്‍ മുഖത്തിന്റെ ഭംഗിഅവിടെ പോകുന്നു.


വൃത്തിയും വെടിപ്പുമുള്ള ലച്ചുവിന്
വൃത്തിയെ കുറിച്ചുള്ള എഴുത്തിന്
ആശംസകൾ……….

സാബിബാവ said...

ലച്ചൂ ലേഖനം വായിച്ചു.
പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എന്‍റെ കാഴ്ചപ്പാട്
ഇങ്ങനെയുള്ളവര്‍ ഇല്ലാതില്ല വൃത്തി എല്ലാവര്‍ക്കും നല്ലത് ഇല്ലാത്തവര്‍ക്ക് എന്ത് കൊണ്ടും കാര്യമില്ല
ചൊട്ടയിലെ ശീലം ചുടലവരേ

.. said...

മുല്ലയുടെ കമന്റ് വായിച്ചപ്പോള്‍ പഠിക്കുന്ന കാലത്തെ ഒരു സംഭവമോര്‍ത്ത് ചിരി വന്നു.

ഏകദേശം 4-5 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ സ്ലിറ്റ് കയറിപ്പോക്ക്. അന്നൊരിക്കല്‍ ക്യാമ്പസിലൂടെ നടക്കുന്ന സമയത്ത് കാറ്റടിച്ച് പൊങ്ങിയ സ്ലിറ്റ് വാരിപ്പിടിക്കുന്നതിനിടയില്‍ ആരോ പറയുന്നുണ്ടായിരുന്നു, രണ്ടുവശത്തും ഓരോ അമ്മിക്കല്ല് കൂടെ കെട്ടിത്തൂക്കിക്കൂടാരുന്നോ!
(ഒരു ജോക്ക് ഓര്‍ത്തു എന്നേ ഉള്ളു)

വൃത്തി, അത് പെണ്ണിനു മാത്രമല്ല, വീടിനകത്തളം ആയിരിക്കാം, ചുറ്റുപാടുകളില്‍ ആണുങ്ങളും ശ്രദ്ധിക്കാനുണ്ട്. ആണുങ്ങളുടെ കലാപരിപാടിയാണല്ലൊ വരാന്തയിലിരുന്ന് ബീഡി വലിച്ച് മുറ്റത്തേക്ക് കാര്‍ക്കിച്ച് തുപ്പണതും മറ്റും.

ഒരു വീടിന്റെ വൃത്തി നാഥനും നാഥയും കൈകാര്യം ചെയ്യേണ്ടതാണ്, അത് കണ്ട് വളരുന്ന കുട്ടികള്‍ക്ക് ഇതിനെപ്പറ്റി പ്രത്യേക ക്ലാസ് എടുക്കേണ്ട കാര്യമൊന്നും ഇല്ല, വൃത്തി വീട്ടില്‍ നിന്നും പഠിക്കേണ്ടതാണെന്ന് വെറുതേ പറയുന്നതല്ല!

വസ്ത്രധാരണത്തെപ്പറ്റി ഒരു ഘോര ‘ബസ്’ ഉണ്ടായിരുന്നു, അതും ബ്ലോഗില്‍ തന്റേതായ മുഖമുദ്ര ചാര്‍ത്തിയ ഒരു ബ്ലോഗിണിയുടേത്. ചിലപ്പോള്‍ ലെച്ചുവിന്റെ ഈ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അവരുടേതായ ന്യായവും ഇഷ്ടവുമുണ്ടാകും.

ലേഖനം നന്നായി, അഭിനന്ദനങ്ങള്‍..

.. said...

എച്ച്മുക്കുട്ടി പറഞ്ഞതിന്ന് അടിയില്‍ അടിവരയിട്ട് ഒരുപ്പും രണ്ട് കുത്തും!!

.. said...

ഉപ്പല്ല, ‘ഒപ്പ് ’ അച്ചരപ്പിശാച് :(

ആളവന്‍താന്‍ said...

നല്ല ലേഖനം...

Sureshkumar Punjhayil said...

Sthreekalkku, Purushanmaarkkum...!

Manoharam, Ashamsakal...!!!

A said...

ഒന്ന് കൂടി വായിക്കേണ്ടതായത് കൊണ്ട് ഒന്ന് കൂടി വായിച്ചു ഒന്ന് കൂടി പറയേണ്ടത് കൊണ്ട് ഒന്ന് കൂടി പറയട്ടെ. ഈ ഒരു ലേഖനം ഒരോ വീട്ടിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഓരോ കോപി എത്തിക്കണം എന്നാണു എനിക്ക് പറയാനുള്ളത്

നികു കേച്ചേരി said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ബോധവൽക്കരണ രചനക്ക് അഭിവാദ്യങ്ങൾ...

വൃത്തിയുടേയും വെടിപ്പിന്റേയും കാര്യത്തില്‍ ആണ്‍പെണ്‍ വത്യാസമൊന്നുമില്ല കേട്ടൊ ലെച്ചു...

ഒപ്പം ഈ വൃത്തി മനസ്സിനും,ശരീരത്തിനും അത്യന്താപേഷികമായ ഒരു ശീലമാക്കിയവർ എവിടേയും മാനിക്കപ്പെടുമെന്നും ഉറപ്പുള്ള കാര്യം തന്നെയല്ലേ...,
ഒപ്പം ഐശ്വര്യവും അവരുള്ളയിടങ്ങളിൽ കുമിഞ്ഞൂകൂടും !

നീര്‍വിളാകന്‍ said...

ഇന്ന് സ്ത്രീ പുരുഷ സമത്വത്തിന്റെ കാലം. ഭാര്യയും ഭര്‍ത്താവും അടുക്കള പോലും സമത്വ ചിന്തയോടെ പരിപാലിക്കണമെന്നാണ് ഭൂരിപക്ഷമതം. പക്ഷേ എന്റെ അഭിപ്രായത്തില്‍ രണ്ടു വ്യാഴവട്ടങ്ങള്‍ക്ക് മുന്നെയുള്ള കുടുഃബ വ്യവസ്ഥിതി തന്നെ പരിപാലിച്ചു പോകുന്നതു തന്നെ ആവും നല്ലത്. മാനസിക സമത്വം അനിവാര്യം തന്നെ പക്ഷേ ചില കാര്യങ്ങളില്‍ സ്ത്രീകള്‍ എടുക്കേണ്ട മേല്‍ക്കോയ്മ അവര്‍ തന്നെ ഏടുത്തില്ലെങ്കില്‍ ജീവിത ശൈലിയെ തന്നെ അത് ബാധിക്കും എന്ന കാര്യത്തില്‍ മറുപക്ഷമുണ്ടാവില്ല.വീടിന്റെ പരിപാലം സ്ത്രീകള്‍ തന്നെ നിര്‍വ്വഹിക്കണം എന്നാ‍ണെന്റെ അഭിപ്രായം. വൃത്തി മനസ്സില്‍ നിന്നു വരേണ്ടതാണ്.... ലേഖനം നന്നായി... അഭിനന്ദനങ്ങള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലേഖനം നന്നായി..എന്നാല്‍ ഒരു വീടിന്റെ വിളക്ക് എന്നത് സ്ത്രീമാത്രമാണെന്ന് തോന്നുന്നില്ല..വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ശരീര ശുദ്ധി സൂക്ഷിക്കുന്നതിലും പുരുഷനും സ്ത്രീക്കും ഒരു പോലെ കടമ ഉണ്ടെന്ന് കരുതുന്നു...വെള്ളമടിച്ചു വന്ന കുളിക്കുക പോലും ചെയ്യാതെ സ്ത്രീകളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന പുരുഷന്മാരോ?

ആശയങ്ങള്‍ നന്ന്...തുടരുക..ആശംസകള്‍

റഷീദ് കോട്ടപ്പാടം said...

നല്ല പോസ്റ്റ്!

ഒഴാക്കന്‍. said...

ലച്ചു..

ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യം ഉള്ള വിഷയം

അത് തിരഞ്ഞെടുത്തു ഒരു പോസ്റ്റ്‌ ചെയ്തതിനു ഒഴാക്കന്റെ വക ഒരു ആശംസ

അപ്പൊ എല്ലാരും .. അറ്റ്ലീസ്റ്റ് ഇത് വായിച്ചവര്‍ എങ്കിലും വൃത്തി ആയി എന്ന് കരുതാം :)

salu said...

hi,
well said, i would let it be read by many who need an immediate makeup both on face, facade and interiors......
rgrds
salu

Jishad Cronic said...

നല്ല ലേഖനം..

അനീസ said...

വൃത്തിയുടെ കാര്യത്തില്‍ മുന്പന്തിയിള്ളവര്‍ അല്ലേ മലയാളികള്‍, നമ്മളും ഇങ്ങനെ തുടങ്ങിയാലോ, എന്നാലും ഒരു കാര്യമുണ്ട്, ജീവിതത്തില്‍ പല വഴിയിലും എത്തി ചേരുന്നതല്ലേ, വൃത്തി ഇല്ലാത്ത പല സാഹചര്യങ്ങളും ഫേസ് ചെയ്യേണ്ടി വരും, ഉദാഹരണം, പബ്ലിക്‌ toilet പോലെ, അത് കൊണ്ട് വൃത്തി ഇല്ലാത്തടത്തും അഡ്ജസ്റ്റ് ചെയ്യാന്‍ നാം പഠിക്കണം,

Anonymous said...

വളരെ നല്ല ലേഖനം ... വൃത്തി വിശ്വാസത്തിന്റെ ഭാഗമാകുന്നു എന്നാണ് ഇസ്ലാമിൽ പറയുന്നത്.. വിശ്വാസം പൂർണ്ണമാകണമെങ്കിൽ അതു നിർബന്ധമാണ്... ഇത് സ്ത്രീ പുരുഷ ഭേതമില്ലാതെ എല്ലാവർക്കും ബാധകമാ.. ഡ്രസിങ്ങിന്റെ കാര്യത്തിലും അങ്ങിനെ തന്നെ അതു പോലെ നമ്മുടെ മക്കളെ നാം ധരിപ്പിക്കുന്ന ഡ്രസിങ്ങും നാം ശ്രദ്ധിക്കണം..പെൺകുട്ടികളെ ആണിന്റെ ഡ്രസ്സിലും ആൺകുട്ടികളെ മുടിയൊക്കെ നീട്ടി ആണും പെണ്ണും കെട്ട രൂപത്തിലും ഇന്നു ധാരാളമായി കാണാം.. മുല്ല പറഞ്ഞത് പോലെ പുരുഷന്മാർ അടിവസ്ത്രമൊക്കെ പുറത്ത് കാണിച്ച് പാന്റു ധരിക്കുന്നതും കണ്ടിട്ടുണ്ട് .. പെണ്ണുങ്ങളുടെ സാരിയും പർദ്ദയും ഒക്കെ കണക്കാ.. പർദ്ദയിട്ടാൽ അതിൽ കൂടി അവളുടെ സൌന്ദര്യവടിവ് എടുത്ത് കാണിക്കുന്നു.. ഒരു ഷോപ്പിൽ പോയപ്പോൾ അവിടെ ഒരു സ്ത്രീ പർദ്ദ അളവു കൊടുക്കാൻ വന്നപ്പോൾ ഒറ്റവാക്കിൽ പറഞ്ഞു കടക്കാരൻ ബോഡി ഷെയ്പ്പല്ലെ എന്ന് അവൾ പറഞ്ഞ് അതു മാത്രം പോര സൈഡ് ഓപ്പൺ എന്നു കൂടി.. അപ്പോൾ അവളെ ഞാനും ശ്രദ്ധിച്ചു.. പർദ്ദയെ പറയിപ്പിക്കുന്ന തരത്തിലുള്ള പർദ്ദ..അതു പോലെ സാരിയും..സാരിയുടെ ബ്ലൌസ് കണ്ടാൽ തുണി തികയാഞ്ഞിട്ടാണെന്നേ തോന്നൂ.. ഏത് വേഷമാണെങ്കിലും മാന്യമായതായിരിക്കണം.. പണ്ടത്തെ മലയാളിമങ്കമാരെ ഇന്നു കാണാൻ തന്നെ പ്രയാസമാണ്.. സെറ്റ് സാരിയും വിരിച്ചിട്ട കാർക്കൂന്തലിൽ തുളസിക്കതിരും നെറുകയിൽ സിന്ദൂരവും.. ഒക്കെ ചാർത്തി എന്തൊരു ഐശര്യമാ കാണുവാൻ അല്ലെ.. നല്ല പോസ്റ്റിനു നല്ല ലേഖനത്തിനു അഭിനന്ദനങ്ങൾ.

(saBEen* കാവതിയോടന്‍) said...

ഇങ്ങനെ ഒരു വിഷയത്തിലേക്ക് എല്ലാവരുടെയും ശ്രെദ്ധ ക്ഷണിച്ച ലച്ചുവിന് ആദ്യമായി നന്ദി അറിയിക്കുന്നു . മനുഷ്യനെയും മറ്റു ജീവികളെയും വേര്‍തിരിക്കുന്ന ഒട്ടനവധി വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വൃത്തി . ഒരുപാട് കാര്യങ്ങള്‍ വൃത്തിയെ കുറിച്ച് ലിച്ചു അവതരിപ്പിച്ചു. പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയങ്ങള്‍ . എല്ലാ മതങ്ങളും മനുഷ്യന്റെ നന്മയാണ് ലക്ഷ്യമാക്കുന്നത് അതുകൊണ്ട് തന്നെ മതങ്ങള്‍ മനുഷ്യനു വൃത്തിയെ പഠിപ്പിച്ചു .എന്‍റെ അറിവില്‍ ഇസ്ലാം വളരെ വലിയ സ്ഥാനമാണ് ശുചിത്വത്തിന് നല്‍കിയിരിക്കുന്നത് അഞ്ച് നേരത്തെ പ്രാര്‍ത്ഥനയിലും ,പരിശുദ്ധ ഗ്രന്ഥം തൊടുന്നതിലും വൃത്തി നിര്‍ബന്ധം ആക്കി മറിച്ചാണെങ്കില്‍ അത് വലിയ കുറ്റവുമാക്കി .ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ !

വീകെ said...

നല്ല സൌന്ദര്യമുള്ള പോസ്റ്റ്...വൃത്തിയായി എഴുതിയിരിക്കുന്നു... പക്ഷെ, വളരെ വൃത്തിയാകേണ്ട മനസ്സിന്റെ സൌന്ദര്യത്തെക്കുറിച്ചു കൂടി പറയണം ലച്വേ.. അതില്ലാണ്ട് പുറമെ സൌന്ദര്യം കാണീച്ചോണ്ട് എന്തു കാര്യം...?

Unknown said...

വൃത്തി സ്ത്രീകള്‍ക്ക് മാത്രമല്ലെന്ന് തന്നെ എന്റെയും അഭിപ്രായം. കൃത്യമായ വ്യക്തിശുചിത്വം സാമൂഹ്യശുചിത്വത്തിലേക്ക് നയിക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞത് പോലെ പലപ്പോഴും വ്യക്തി മാത്രമേ വൃത്തിയാവുന്നുള്ളു. ചവറുകള്‍ അടുത്തവന്റെ പറമ്പിലേക്ക് തള്ളുന്നത് അത് തന്നെ.

ലേഖനം ഇഷ്ടപ്പെട്ടു കേട്ടൊ, നന്നായി എഴുതി. പോരട്ടെ ഇത്തരം വര്‍ത്താനങ്ങള്‍!

നസീര്‍ പാങ്ങോട് said...

very nice work....

Unknown said...

ഞാന്‍ ഇവിടെ വരാന്‍ ഒരു പാട് വയ്കിയെന്നു തോന്നുന്നു.
വളരെ നല്ല പോസ്റ്റ്‌..
ഈ ഉളുംപുനാറ്റം അനുഭവിക്കാത്തവര്‍
വിരളമായിരിക്കും.
വീട്ടുകാര്‍ കാണാതെ നാരങ്ങാവെള്ളം ജനലിലൂടെ പുറത്തേക്കൊഴിച്ച അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചചൂര് അടിച്ചിട്ട്..
മീന്‍ മണം കാലാകാലവും മാറാത്ത ഒരു പാട് അടുക്കളകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ഒരു സ്ത്രീയുടെ വൃത്തി,(പുരുഷന്‍റെയും) അവരുടെ കാല്‍നഖങ്ങളില്‍ നോക്കിയാല്‍ മനസ്സിലാകും എന്നാണു എന്‍റെ പക്ഷം..

jayanEvoor said...

വൃത്തി എല്ലാവർക്കും വേണം.
എന്റെ ഭാര്യയുടെ അത്ര വൃത്തി എനിക്കില്ലല്ലോ എന്ന് സ്വയം വിമർശിക്കുന്ന ഒരാളാണു ഞാൻ.

ഇനിയും എങ്ങനെ മെച്ചപ്പെടണം എന്ന് എനിക്കു ചിന്തിക്കാനുള്ള വകുപ്പായി!
നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വ്ര്‌ത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്ര്‌ത്തിയായെഴുതി. നന്നായി. എല്ലാവരും ശ്രദ്ധിക്കേണ്ടതു തന്നെ.

രശ്മി മേനോന്‍ said...

വളരെ ശരിയാണ് നീന്‍സ് ...
വൃത്തിയായി വെയ്ക്കാന്‍ കഴിയുമെങ്കിലും,
എല്ലാം അടുക്കിപ്പെറുക്കി കൂടി വെയ്ക്കണമെന്ന് പറഞ്ഞാല്‍
പക്ഷെ ഞാന്‍ കുഴഞ്ഞുപോകും :)

വാഴക്കോടന്‍ ‍// vazhakodan said...

ലക്ഷ്മി പറഞ്ഞ കാര്യങ്ങളോടൊക്കെ യോജിക്കുന്നു.എന്നാല്‍ , ഇവിടെ സ്ത്രീ - പുരുഷ വ്യത്യാസം വേണ്ട എന്നാണു എന്റെയും പക്ഷം!എന്താ അങ്ങിനെയല്ലേ?
നന്നായി എഴുതി!

mayflowers said...

കാര്യങ്ങള്‍ പച്ചയായി പറഞ്ഞ നല്ല ലേഖനം.
വില കൂടിയ granite പതിപ്പിച്ച ചീഞ്ഞു നാറിയ അടുക്കള ഞാനും കണ്ടിട്ടുണ്ട്.
പര്‍ദ്ദയായാലും,സാരിയായാലും മാന്യമായായിരിക്കണം അത് ധരിക്കേണ്ടത്.എന്തിനധികം?പിഞ്ചു മക്കളെപ്പോലും അറപ്പുളവാക്കുന്ന വിധത്തില്‍ വേഷം കെട്ടിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍?

അനിയൻ തച്ചപ്പുള്ളി said...

ലച്ചൂ.....
നന്നയിട്ടുണ്ട്‌ പലരും സൗകര്യപ്പൂർവ്വം മറക്കുന്നതും ഓർക്കാൻ ശ്രമിക്കാത്തതുമായ കാര്യങ്ങൾ ഓർമ്മിപ്പിച്ചതിനു.
പലപ്പോഴും സുന്ദരികളായ സ്ത്രീകളുടെ വിണ്ട്‌ കീറിയ കാൽപ്പാദം നോക്കി സഹതാപത്തോട്‌ കൂടി ഇരുന്നിട്ടുണ്ട്‌ ,അപ്പോഴെല്ലാം ഞാൻ കരുത്തിയത്‌ സുന്ദരമായ കാൽപ്പാദവും ഒരു പുരുഷന്റെ സ്ത്രീസങ്കൽപ്പത്തിൽപ്പെടുമെന്ന കാര്യം നിങ്ങൾക്കറിയില്ലന്നയിരുന്നു.എന്തായലും അത്‌ തെറ്റായിരുന്നുവന്ന് ബോദ്ധ്യ്പ്പെടുത്തി തന്നതിന്ന് ലചൂവിനു എന്റെ നന്ദി

Unknown said...

എന്നെ അടിച്ചിട്ടു ഒരു പ്രയോജനവും ഇല്ല.. ഞാൻ നന്നാവില്ലെന്നു അറിഞ്ഞുകൂടേ?

നീലത്താമര said...

ഇതൊക്കെ എല്ലാവരും ശ്രദ്ധിച്ചിരുന്നെകില്‍ ... വീടും പരിസരവും മാത്രമല്ല, നമ്മുടെ നഗരങ്ങളും വൃത്തിയായേനെ. അടുക്കള അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ക്‌ ബാഗില്‍ കെട്ടി നഗരപരിസരങ്ങളില്‍ നിക്ഷേപിക്കാതിരുന്നെങ്കില്‍ ...

എല്ലാവരും സൗകര്യപൂര്‍വ്വം മറന്ന് കളയുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന നല്ല പോസ്റ്റ്‌.

എന്‍.ബി.സുരേഷ് said...

ലച്ചൂ നീ നിരീക്ഷിച്ച കാര്യങ്ങൾ എല്ലാം കൃത്യം. അടുക്കള നാറിയാൽ അരങ്ങും നാറും എന്ന് ഒരു ചൊല്ല് ഇല്ലേ. വീടുകളെപ്പോലെ നാം മുഖം മാത്രം മിനുക്കുന്നതും ശ്രധിച്ചല്ലോ. യതി പണ്ടൊരിക്കൽ പറഞ്ഞത് ഓർക്കുന്നു. ഒരു സ്ത്രീയുടെ കാൽ‌പ്പാദം കാണുമ്പോൾ അവളുടെ സ്വഭാവവുമറിയാം, എന്ന്. അന്നു മുതൽ സ്ത്രീകളെക്കാണുമ്പോൾ ഞാൻ അവരു കാല്പാദത്തിലേക്ക് കൂടി നോക്കാറുണ്ട്. പിന്നെ വസ്ത്രധാരണം, അതിപ്പൊൾ നമ്മളല്ല തീരുമനിക്കുന്നത് എന്ന് വന്നിരിക്കുന്നു. ഒരോ നീമിഷത്തിലും നമ്മളെ വിപണി മാറ്റിയെടുക്കുകയല്ലേ. വസ്ത്രത്തിൽ നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുന്ന അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ നീ ആളുകളെ നന്നാക്കിയേ അടങ്ങൂ അല്ലേ?

രമേശ്‌ അരൂര്‍ said...

ലച്ചൂ ഈ ഓര്‍മപ്പെടുത്തല്‍ നന്നായി ..വൃത്തിയുള്ള വീടും പരിസരവും സ്ത്രീയുടെ മാത്രം ചുമതലയല്ല ..എല്ലാവരും ശ്രദ്ധിച്ചാലെ എല്ലാം നന്നാകൂ ..ആശംസകള്‍

മനു കുന്നത്ത് said...

നല്ല ലേഖനം ലെച്ചൂ.......!!
ഈ തുറന്നെഴുത്തിന് അഭിനന്ദനങ്ങള്‍ ........!!!

മനു..!!

Unknown said...

നബീസുനേം നോക്കി വന്നതാ :))

Hashiq said...

ലച്ചു..നബീസു എവിടെ?

എന്‍.പി മുനീര്‍ said...

പ്രസക്തമായ ലേഖനം..
വൃത്തിയും വെടിപ്പും ഐശ്വര്യത്തിന്റെ ലക്ഷണമാണ്..
സ്ത്രീകള്‍ തന്നെയാണ് അതിനു മുന്‍ കയ്യെടുക്കേണ്ടത്
പുരുഷന്മാര്‍ സഹകരിക്കുകയും വേണം..ഒരു വീട്
എപ്പോഴും വൃത്തിയായി കിടക്കണമെങ്കില്‍ എല്ലാ
അംഗങ്ങളും വൃത്തിയോടെ പെരുമാറണം.പലപ്പോഴും
ശ്രദ്ധിച്ചിട്ടുണ്ട്.സമൂഹത്തില്‍ വിദ്യാസമ്പന്നരായ
ആളുകളാ‍യിരിക്കും.പക്ഷേ വീടും ചുറ്റുപാടും
അലങ്കോലമാക്കിയിടും.ഒരു ചായ പോലും
നന്നാക്കികൊടുക്കാനോ ആതിഥ്യം മര്യാദകള്‍
നിര്‍വഹിക്കാനോ ശ്രമിക്കില്ല..
ബാഹ്യ സ്വന്ദര്യമില്ലാത്തവര്‍ പോലും വസ്ത്രത്തിലും
മേക്കപ്പിലും തങ്ങള്‍ക്കുതകുന്ന രീതി പിന്‍പറ്റിയാല്‍
അതു കാണാനൊരു ചന്തം തന്നെയാണ്

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good article

അനില്‍കുമാര്‍ . സി. പി. said...

കാണാൻ വൈകി. ഏറെ പ്രസക്തമായ വിഷയം നന്നായി എഴുതി.