Tuesday, February 15, 2011

വിശപ്പ്‌ .




എല്ലാവരും പറയുന്നു
വിശപ്പാണെന്ന്..വിശപ്പ്‌ !
പുതിയ ചിന്തയ്ക്കുള്ള വിശപ്പ്.
ലാഭ ,നഷ്ടങ്ങളുടെ വിശപ്പ്
മനസും ശരീരവും കൊതിക്കുന്ന വിശപ്പ്‌.

ചിലര്‍
വയറിന്റെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്
മനസില്‍ ആളുന്ന വിശപ്പുമായി കയറി വരുന്നു.
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ വിശപ്പ്‌.

ജീവിതത്തില്‍ നിന്നും
പിഴുതെറിയുന്ന ചില ബന്ധങ്ങള്‍
ഹൃദയത്തില്‍
വിശപ്പായി ആളുന്നു .

എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ .

ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു
എന്‍റെ വിശപ്പിനെ ഞാന്‍ മറന്നു പോകുന്നു ..
മറന്നേ പോകുന്നു ...

47 comments:

SAJAN S said...

ജീവിതത്തില്‍ നിന്നും
പിഴുതെറിയുന്ന ചില ബന്ധങ്ങള്‍
ഹൃദയത്തില്‍
വിശപ്പായി ആളുന്നു .......

മുകിൽ said...

ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു....
Good. thiricharivanu..

എന്‍.പി മുനീര്‍ said...

നല്ല കവിത

Manoraj said...

“എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ .. ആ പ്രയോഗം അത്ര നന്നായി തോന്നിയില്ല ലെചൂ.. ബാക്കിയുള്ളതെല്ലാം നന്നായിരിക്കുന്നു.

ente lokam said...

വിശപ്പ്‌ ആണെങ്കിലും ആ കിളിക്കുഞ്ഞുങ്ങളെ
എനിക്ക് കട്ട് കൊണ്ടു പോവാന്‍ മോഹം ..
എന്ത് രസം ഉള്ള ഫോട്ടോ..
ഇത് കവിത ആണോ ?എനിക്ക് തോന്നിയില്ല
പക്ഷെ വളരെ ചിന്തോദ്ദീപകം ആയ വരികള്‍
ജീവിതത്തിന്റെ അര്‍ഥം തേടുന്ന ആര്‍കും
കുറെ നേരം വായിച്ചിട്ട് കണ്ണ് അടച്ചിരുന്നു
ധ്യാനിക്കാം. വളരെ നന്നായി ചിന്തിപ്പിച്ചു
ലെച്ചു ..അഭിനന്ദനങ്ങള്‍ ..

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം നന്നായിട്ടുണ്ട് ഈ കവിത

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട്.

പദസ്വനം said...

"ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു
എന്‍റെ വിശപ്പിനെ ഞാന്‍ മറന്നു പോകുന്നു ..
മറന്നേ പോകുന്നു ."
ഇത് വിശപ്പോ സ്നേഹമോ? അതോ ???

Unknown said...

വിശപ്പ്‌.
:-)

രമേശ്‌ അരൂര്‍ said...

ജീവിത സമസ്യകളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴും സകല ജീവജാലങ്ങളെയും ചൂഴ്ന്നു നിക്കുന്ന പ്രതിഭാസമാണ് വിശപ്പ്‌...
ഓരോ ജീവിക്കും ഓരോ തരം വിശപ്പ്‌....
ഒന്ന് തീരുമ്പോള്‍ മറ്റൊന്നിനു വേണ്ടിയാവും
വിശക്കുന്നതു...
ഈ സത്യം വിളിച്ചു പറയുന്നുണ്ട് ലച്ചു ഈ കുഞ്ഞു കവിത..
"ചിലര്‍ വയറിന്റെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്
മനസില്‍ ആളുന്ന വിശപ്പുമായി കയറി വരുന്നു."
വയറിന്റെ വിശപ്പ്‌ മാത്രമല്ല വിശപ്പെന്ന സത്യം വിളിച്ചു പറയുന്ന വരികള്‍ ..
ലച്ചുവില്‍ ജീവിതത്തെക്കുറിച്ച് ദീര്‍ഘ വീക്ഷണമുള്ള ഒരു കവയിത്രി ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തെളിയിക്കുന്ന കവിത എനിക്കിഷ്ടപ്പെട്ടു...ആശംസകള്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

‘എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ ...‘

അതുന്തുട്ട്... വിശപ്പ്യാന്ന് പറഞ്ഞില്ലല്ലോ...ഇത് കണ്ടിട്ട് എനിക്കും വിശക്കുന്നുണ്ട്...കേട്ടോ ലച്ചു

ajith said...

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.. ചുറ്റി നടന്ന് ബ്ലോഗുകള്‍ വായിച്ചാലും വിശിഷ്ടരചനകള്‍ കാണ്‍കില്‍ ഒന്ന് വായിക്കാതിരിക്കുമോ? നല്ല എഴുത്ത്.

ശ്രീനാഥന്‍ said...

വീശക്കുന്ന നേരത്ത് മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് ഒരാൾക്ക് ഓർക്കാൻ കഴിഞ്ഞാൽ.. വിശപ്പുകളുടെ ലോകം നന്നായി.

Minu MT said...

a great thought
good
minu
visit

Unknown said...

എല്ലാവരും പറയുന്നു
ദാഹമാണ് .. ദാഹം ‌ !
പുതിയ ചിന്തയ്ക്കുള്ള ദാഹം.
ലാഭ ,നഷ്ടങ്ങളുടെ ദാഹം
മനസും ശരീരവും കൊതിക്കുന്ന ദാഹം
ഈ ദാഹത്തില്‍ വിശപ്പില്‍ ഞാന്‍ വിഴര്ത്ത് പോകുന്നു

Naushu said...

നല്ല വരികള്‍ ....

Unknown said...

its very nice and beautiful poem

Unknown said...

its very nice and beautiful

Manickethaar said...

എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ .

ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു
എന്‍റെ വിശപ്പിനെ ഞാന്‍ മറന്നു പോകുന്നു ..
മറന്നേ പോകുന്നു ... നന്നായിട്ടുണ്ട്‌

jayaraj said...

ennekkal vishappu ninakkundennariyumpol ente vishappu njan marannu pokunnu
nalla varikal

നന്ദു said...

വരികള്‍ നന്നായിരിക്കുന്നു.
:-)

സാബിബാവ said...

വിശപ്പ്‌ വെത്യാസമുള്ള കവിത

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

ജീവിതത്തിന്‍റെ നാള്‍വഴികളില്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ അനുഭവങ്ങളുടെ സ്വരുക്കൂട്ട്. ആ അറിവുകള്‍ക്കവസാനം തിരിച്ചറിവിന്‍റെ ഉറച്ച ശബ്ദം. കൂടെ, മാനുഷിക ഗുണങ്ങളിലെ ഉത്കൃഷ്ട സ്വഭാവഗുണം സ്നേഹത്തിന്‍റെ മന്ത്രണം.

A said...

വ്യതസ്തമായ കവിത. നന്നായി

ചാണ്ടിച്ചൻ said...

ഇത് വായിച്ചപ്പോ എനിക്കും ഒരു വിശപ്പ്‌....എന്തേലും കഴിച്ചിട്ട് വരാം :-)

അനിയൻ തച്ചപ്പുള്ളി said...

ലച്ചൂ,വരികൾ എത്ര മാത്രം താളാതമകം ആണെന്നെതിനെക്കാളുപരി,മനുഷ്യന്റെ ഒരിക്കലും തീരാത്ത ആഗ്രഹങ്ങളെ ജീവിതത്തിലെ അടിസ്ഥാനപരമായ വിശപ്പുമായി നടത്തിയിരിക്കുന്ന താരതമ്യം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ഒരില വെറുതെ said...

വാക്കുകളോടുള്ള വിശപ്പു തീരാതിരിക്കട്ടെ. വരികളില്‍ ജീവിതം ഇനിയും കൂടുകെട്ടട്ടെ. നല്ല വരികള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിശപ്പ്‌ പലതരമുണ്ട്..
എനിക്ക് വിശക്കുന്നു എന്നത് വെറും വിശപ്പാണ്.
എന്നെക്കാള്‍ നിനക്ക് വിശക്കുന്നുഎന്ന തിരിച്ചറിവ് മഹത്തരമാണ്.
എനിക്ക് ലഭിച്ചഭക്ഷണത്തില്‍നിന്ന് നിനക്കുകൂടി പങ്കുവയ്ക്കണം എന്ന് തീരുമാനിക്കുന്നത് അതിമഹത്തരമാണ്.

gopan nemom said...
This comment has been removed by the author.
gopan nemom said...

വിശപ്പ്‌ ജന്മങ്ങളില്‍ ഒപ്പം ജനിച്ചു ........
തുടക്കത്തില്‍ ഒരുവയറില്‍ തുടങ്ങി....
റിതുഭേതങ്ങളില്‍ മാറ്റം സംഭവിച്ചു....
പിന്നെ എന്തിനോ വേണ്ടിയുള്ള...
ഒടുക്കത്തെ വിശപ്പായി മാറുന്നു !
അപൂര്‍വ്വം ചിലയിടങ്ങളില്‍ സ്നേഹം..
ഈ പരിണാമത്തെ മാറ്റിമറിക്കുന്നു...
ആ സ്നേഹമുള്ളവര്‍ ദൈവ തുല്യര്‍ !

ലച്ചുവിന്റെ ലോകം അപൂര്‍വ്വം ചിലയിടങ്ങളില്‍ ഒന്നും !

ബിന്‍ഷേഖ് said...

//ചിലര്‍
വയറിന്റെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്
മനസില്‍ ആളുന്ന വിശപ്പുമായി കയറി വരുന്നു.
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ വിശപ്പ്‌.

ജീവിതത്തില്‍ നിന്നും
പിഴുതെറിയുന്ന ചില ബന്ധങ്ങള്‍
ഹൃദയത്തില്‍
വിശപ്പായി ആളുന്നു//

ഈ വരികള്‍ ഏറെ അര്‍ത്ഥഗര്‍ഭം,ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

ഷമീര്‍ തളിക്കുളം said...

നല്ല കവിത...

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായിരിക്കുന്നു!

Unknown said...

വിശക്കുന്ന കവിത!

അന്ന്യൻ said...

വിശക്കുന്നല്ലോ വിശക്കുന്നല്ലോ...

ചന്തു നായർ said...

വിശപ്പ്‌ ...എപ്പോഴും വേണ്ടാത് അതാണ് ശരീരത്തിന് മാത്രമല്ലാ.. ചിന്തക്കും, ഭാവുകങ്ങൾ

ബെഞ്ചാലി said...

വിശക്കുന്നത് വരെ മറക്കും. ല്ലെ? :)

ആസാദ്‌ said...

വിശപ്പിണ്റ്റെ പൂരീകരണത്തിനായി കിതച്ചോടുന്നു ജീവജാലങ്ങളെല്ലാം. മനുഷ്യന്‌ പലജാതി വിശപ്പാണ്‌ എന്നു മാത്രം. എന്തേ സത്യത്തിണ്റ്റെ വിശപ്പിനെ കുറിച്ചു മാത്രം ഒന്നും പറഞ്ഞു കണ്ടില്ല!

http://kadalasupookkal.blogspot.com/

Anonymous said...

ഇഷ്ടപ്പെട്ടു..

ഭാനു കളരിക്കല്‍ said...

bhranthinu polum marikadakkaan aakaaththa avasdhayalle vizappu

khader patteppadam said...

വിശപ്പ്‌...വിശപ്പ്‌.. ഒരിക്കലും ശമിക്കാത്ത വിശപ്പ്‌.. സ്നേഹത്തിണ്റ്റെ നിദാനം വിശപ്പാണെന്നു തോന്നുന്നു. മനസ്സിണ്റ്റെ വിശപ്പ്‌.. ശരീരത്തിണ്റ്റെ വിശപ്പ്‌

അതിരുകള്‍/പുളിക്കല്‍ said...

ഒരു ചാണ്‍ വയറിന്റെ വിശപ്പകറ്റാന്‍
പേറുന്നു ഞാനൊരു കടലോളം
ദൈന്യതയുടെ വിശപ്പുകള്‍

Anonymous said...

വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു വ്യത്യസ്ഥമായ കവിത ,ലളിതമായ വരികൾ.. ചിന്തിക്കേണ്ടുന്ന വരികൾ നമ്മുടെ വിശ്അൾ മറ്റുള്ളവരുടെ വിശപ്പിനെ നാം അറിയുക അതാണു മഹത്വം..

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായിട്ടുണ്ട്, ആശംസകള്‍

സന്യാസി said...

ഈ കവിത ഒരു പാട് അര്‍ത്ഥതലങ്ങള്‍ കാണിച്ചു തരുന്നു ..സന്യാസിക്കു ഈ എഴുത്ത്കാരിയോട്
ലേശം കുശുമ്പു തോന്നുന്നു .. ആയുഷ്മതീ ഭവ :

lekshmi. lachu said...

എന്‍റെ ബ്ലോഗില്‍ ആദ്യമായി എത്തിയവര്‍ക്കും ,
അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയിത
എല്ലാ സുഹൃത്ക്കള്‍ക്കും നന്ദി...