Sunday, April 15, 2012

നീര്‍കുമിള


എന്നിലെ ദുര്‍ബലതകള്‍
എന്‍റെ ഇഷ്ടങ്ങള്‍
എന്നിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍
എന്‍റെ ദു;ഖങ്ങള്‍
എന്നോട് ചേര്‍ത്തുവെച്ച
എന്നിലെ ഞാനിന്നു
വീര്‍ത്തു വീര്‍ത്ത്
ഒരു വലിയ നീര്‍കുമിള ആയിരിക്കുന്നു
ഏതു നിമിഷവും പോട്ടിപോകാവുന്ന
നീര്‍കുമിള

19 comments:

സീത* said...

അങ്ങനെയൊരു നീര്‍ക്കുമിള ആയെങ്കില്‍...കാറ്റില്‍ പറന്നു ഒരു നിമിഷത്തില്‍ പൊട്ടിപ്പോയെങ്കില്‍...മോഹങ്ങള്‍... :)...

പട്ടേപ്പാടം റാംജി said...

എപ്പോ വേണമെങ്കിലും പോട്ടാവുന്ന ഒരു നീര്‍ക്കുമിള.

ajith said...

പൊട്ടുവാണെങ്കില്‍ അങ്ങോട്ട് പൊട്ടട്ടെ. അത്ര നേരാ ഇങ്ങനെ വീര്‍പ്പുമുട്ടി നില്‍ക്കുന്നേ...?

അന്ന്യൻ said...

നീർകുമിളയ്ക്ക് ആയുസ്സ് കുറവാണ്, പക്ഷേ അതിനോളം ഭംഗിയും ലാളിത്യവും വേറെന്തിനാ ഉള്ളതു?

SHANAVAS said...

അതെ.. പോട്ടുന്നെന്കില്‍ അങ്ങ് പൊട്ടട്ടെ.. പക്ഷെ നൈമിഷികമെന്കിലും അതിന്റെ സൌന്ദര്യം.. അത് അനിര്‍വചനീയം..

ശ്രീനാഥന്‍ said...

എങ്കിൽ നീർക്കുമിളയുണ്ടാക്കാതിരുന്നാൽ പോരേ?

Unknown said...

:)

jayanEvoor said...

pottatte, pottatte ennaanallo ellaarum parayunnath!

Paavam neerkkumila!

വി.എ || V.A said...

...ജീവിതത്തിലെ എല്ലാ വിഷാദഭാവങ്ങളും കൂടിച്ചേർന്ന എന്നിലെ ‘ഞാൻ’ എന്ന സ്വത്വത്തെ, വെറും നീർക്കുമിളയാക്കി വിട്ടതിന്റെ ചേതോവികാരം എന്താണ്? എല്ലാം ഉള്ളിലൊതുക്കി അനന്തവിഹായസ്സിൽ അലയുന്ന ഒരു മനസ്സിനെയാണ് ഈ കവിതയിൽ കാണുന്നത്. അങ്ങിനെയാണോ ഉദ്ദേശിച്ചതും? എങ്കിൽ കൊള്ളാം. ഭാവുകങ്ങൾ....

sreee said...

വെയില് കൊള്ളാതെ, തട്ടാതെ മുട്ടാതെ നോക്കണേ സുന്ദരകുമിളയെ.....

ഏപ്രില്‍ ലില്ലി. said...

വിഷമിക്കണ്ട...എല്ലാ ദിവസവും ഓരോ നീര്‍ക്കുമിള ആണെന്ന് കരുതിയാപോരെ...:-)
ദിവസം മുഴുവന്‍ ആസ്വദിച്ച ശേഷം കുമിള പൊട്ടിയാലും, പിന്നെയും ദിവസങ്ങള്‍ കുമിളകള്‍ പോലെ വരില്ലേ :-)

Muralee Mukundan , ബിലാത്തിപട്ടണം said...

ദെവ്യടായിരുന്നു ഗെഡിച്ചി..
പിന്നെ
നീറ്റിലെ പോളക്ക് തുല്ലമാം ജീവനെ
പോറ്റുവാനെത്ര ദു:ഖിക്കുന്നു മാനൂഷ്യർ

എന്ന് കേട്ടിട്ടില്ലേ...

Blogimon (Irfan Erooth) said...

സൂപ്പര്‍!!!!!!ബ്ലോഗില്‍ പുതിയ പോസ്ടിട്ടിട്ടുണ്ട് വായിക്ക്കണം!!!!!

Manoraj said...

അങ്ങിനെ പൊട്ടിയാലെങ്ങിനെയാ :) നമുക്ക് ഒരല്പം കോണ്‍ക്രീറ്റ് കലക്കിയൊഴിക്കാം.. :):)

ManzoorAluvila said...

വിഷാദം...കുമിള പോൽ...പൊട്ടി തീരട്ടെ..സന്തോഷം ശാശ്വതമായ് പുലരട്ടെ..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

കവിത മനോഹരം!!!
ചിന്തകള്‍ ഏറേ ദീപ്തം!!

Unknown said...

നന്നായി ഈ പൊട്ടാത്ത കുമിള
ആശംസകള്‍

ഇവിടെ ഒന്ന് വിസിറ്റൂ
http://admadalangal.blogspot.com/

ഭാനു കളരിക്കല്‍ said...

എന്നിലെ ഞാന്‍ നീര്‍ക്കുമിള ആയി പൊട്ടി പോകട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഒരു സൂചിയെടുത്ത് കുത്താൻ തോന്നുന്നു..!!