Tuesday, March 12, 2013

ഞാനറിയുന്നു..



















നിന്നെ ഞാനറിയുന്നു
നിഴലായ്  വെളിച്ചമായ് ,
ആഹ്ലാദമായ്‌  ,വിഷാദമായ് ,
പിന്നെയോ ?നിലാവിന്‍ ഏറ്റിറക്കമായ്‌

നിന്നെ ഞാനറിയുന്നു
ബന്ധുര  മോഹമായ്!

എന്റെയീ വഴിയിലെ
വിളക്കും
മെൻഭാരഇറക്കുമൊരത്താണിയും ,
 എന്റെഎല്ലാം  നീയെന്നറിയുന്നു.

എങ്കിലും ഞാനറിയുന്നു ,
എന്റെതായില്ല എനിക്കൊന്നുമെന്നും.

13 comments:

Unknown said...

സ്വന്തമല്ല നമുക്കൊന്നും നമ്മുടെ സ്വപ്നങ്ങള്‍ പോലും

ആശംസകള്‍

ഭാനു കളരിക്കല്‍ said...

Nice

Rajeev Elanthoor said...

നന്നായിരിക്കുന്നു ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെതായില്ല എനിക്കൊന്നുമെന്നും..
എങ്കിലും...
നിന്നെ ഞാനറിയുന്നു
ബന്ധുര മോഹമായ്!





ajith said...

തിര്‍ച്ചറിവുകള്‍ വരുമ്പോള്‍ അറിയും ഒന്നും സ്വന്തമല്ലെന്ന്

hashe said...

ഞാനറിയുന്നു തുറുങ്ക് ഭേദിച്ച് നിൻ സ്നേഹപ്രവാഹം സമുദ്രസംഗീതമായ് മാറുന്നതും

പാവപ്പെട്ടവൻ said...

വാക്കിൻ വലിപ്പങ്ങളില്ലാതെ തിരിച്ചറിവുകൾ ബോധ്യപ്പെടുന്നത് സുലക്ഷണമാണ്.
സത്യത്തിൽ നമ്മളെ നമ്മൾ മറ്റൊരാളുടെ കണ്ണിലൂടെ കാണാൻ ശ്രമിക്കണം .

സൗഗന്ധികം said...

കൊതിച്ചതെല്ലാം നേടിയൊരാളെ
തിരഞ്ഞു ഞാൻ വലഞ്ഞു..
ദൈവമല്ലോ.. അവൻ ദൈവമല്ലോ..!!

നല്ല കവിത

ശുഭാശംസകൾ....

സമാന്തരന്‍ said...

എങ്കിലും ഞാനറിയുന്നു...

- സോണി - said...

കൊള്ളാം, ഞാന്‍ നിന്റേതാവുമ്പോള്‍ എനിക്കുള്ളതും നിന്റേതാവുന്നു, എനിക്കൊന്നുമില്ലാതെ പോകുന്നത് പിന്നെ നീ എന്റേത് അല്ലാത്തത് കൊണ്ടാവുമോ എന്ന് മാത്രം സന്ദേഹം.

Blogimon (Irfan Erooth) said...

നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചി....

ഇടയ്ക്ക് എന്റെ ബ്ലോഗിലും വരണം....

the man to walk with said...

Best wishes

Vinesh Kothayil said...

നന്നായിരിക്കുന്നു