നീണ്ടു നിവർന്നു കിടക്കുന്നു
നിറം മങ്ങിയ ഓർമകളുടെ ബലികുടീരം പോലെ മനസ്സ്
വേലിക്കെട്ടുപ്പോൽ പിണഞ്ഞു കിടക്കും ബന്ധങ്ങൾ,
അറ്റുപ്പോയൊരു ജീവിത കണ്ണികൾ ,
കീറി മുറിക്കപ്പെട്ട സൗഹൃദങ്ങൾ,
ഇനിയും ആടി തീരാത്ത വേഷപ്പകർച്ചകൾ
ചിതലരിച്ച മോഹങ്ങൾക്ക് മീതെ
ചത്ത് മലച്ചൊരു മീന്കണ്ണ് പോലെയെൻ ജീവിതവും...
8 comments:
വരൾച്ചയും വർഷവും കഴിഞ്ഞല്ലേ വസന്തം ഇതൾവിടർത്തുക..
ആശംസകൾ !
ജീവിതം.
കുറെ നാളുകള്‍ക്കു ശേഷം ഇവിടെ ഒരനക്കം കണ്ടല്ലോ.
ജീവിതം ചിലര്‍ക്ക് മോഹനസുദരവാഗ്ദാനങ്ങളാണ്. ഇതാ വ്യത്യസ്തമായൊരു ജീവിതം: http://yours-ajith.blogspot.com/2014/08/blog-post.html
ഈ വഴി ആരും മറന്നിട്ടില്ലെനു അറിയുന്നത് സന്തോഷം തന്നെ.റാംജി ജീവിത സാഹചര്യങ്ങൾ എഴുത്ത് ഇല്ലാതാക്കി .ഇവിടെ വന്നുപോയ എല്ലാവര്ക്കും നന്ദി.
നീണ്ടു നിവര്‍ന്നു കിടക്കുന്നു
നിറം മങ്ങിയ ഓര്‍മകള്‍.. :)
ജീവിതമിങ്ങനെയാണ് ചിലപ്പോൾ നിരാശയും ചിലപ്പോൾ സന്തോഷവും,,,,ആശംസകൾ.
ഓ.എൻ.വി യുടെ ചില വരികൾ പകർത്തട്ടെ:
"വേര്പിരിയുവാന് മാത്രം ഒന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവക്കുന്നു
കരളിലെഴും ഈണങ്ങള്‍ ചുണ്ട് നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖ മഞ്ചാടി മണികള്‍ ചേര്‍ത്ത് വച്ചു പല്ലാങ്ങുഴി കളിക്കുന്നു
വിരിയുന്നു പൊഴിയുന്നു യാമങ്ങള്‍ നമ്മളും
പിരിയുന്നു യാത്ര തുടരുന്നു"...
ഇതാണീ ജീവിതം
ഇനിയും ആടി തീരാത്ത വേഷപ്പകർച്ചകൾ
ചിതലരിച്ച മോഹങ്ങൾക്ക് മീതെ
ചത്ത് മലച്ചൊരു മീൻ കണ്ണ് പോലെയെൻ ജീവിതവും..
Post a Comment