ഒരിക്കല്‍ എഗിലും പ്രണയിക്കാത്തവരായി ,അല്ലെഗില്‍ പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല.. .. ഉണ്ടാകുമോ... ?ഇല്ലന്നാണ് എന്റെ വിശ്വാസം.
പ്രണയം അത് പവിത്രമാണ്.എന്നാല്‍ ഇന്നു ആ പ്രണയത്തെ വിറ്റു കാശാക്കുന്നു. പ്രണയം നടിച്ചു ചതിക്ക പെടുന്നു..ഇന്നത്തെ പല പ്രണയങളും അവസാനം എത്തി പെടുന്നത് യുടുബില്‍ ആകുന്നു .പ്രണയം നടിച്ചു ചതിക്ക പെടുന്നതില്‍ ഇന്നത്തെ കാലത്തു ആണ് ,പെണ് വെത്യാസം ഇല്ലാതാകുന്നു.പലരും സ്വന്തം സ്വാര്തഥക്കു വേണ്ടി സ്നേഹം നടിക്കുന്നു....
പ്രണയം അതാര്‍ക്കും ആരോടും തോന്നാം.ആ വികാരത്തിന് മുന്പില് പ്രായമോ,ദേശമോ,ഭാഷയോ,കുലമോ,ഒന്നും മല്ലാതാകുന്നു. ചിലര്‍ക്ക് ചിലരോട് തോന്നുന്ന ഇഷ്ടങ്ങള്‍ എന്നും ഒരു ഇഷ്ടമായി നിലകൊള്ളും..ആ ഇഷ്ടത്തെ മായിക്കാന്‍ കാലത്തിനോ,സ്വന്തം ജീവിത അടിയൊഴുക്കിനൊ കഴിയില്ല.മനസ്സിന്റെ അടിത്തട്ടില്‍ ഒരിക്കലും മായാത്ത ഒരു ബിംബം പോലെ നിലകൊള്ളും .കാറ്റും ,വെളിച്ചവും ഏല്ക്കാതെ ഒരു മയില്‍പീലി തണ്ട്സൂക്ഷിക്കുന്ന പവിത്ര തയോടെ കാത്തു സൂക്ഷിക്കുന്നു.
തന്നെക്കാള്‍ കൂടുതല്‍ തന്റെ ഇണയെ വിശ്വസിക്കാനും ,സ്നേഹിക്കാനും കഴിഞാല് അതാണ് എതാര്‍ത്ത പ്രണയം..പ്രണയം അനിര്‍വചനീയമായ അതിമനോഹരമായ ഒരു വികാരം..പലര്‍ക്കും കാല്പനികതയും,മറ്റു ചിലര്‍ക്ക് വൈകാരികമായ ഒരു അനുഭൂതിയും ആണ് നല്‍കുന്നത്...
ചില ഇഷ്ടങ്ങള്‍ നമ്മള് അറിയാതെ ഇഷ്ട പെട്ടു പോകുന്നു...പിന്നീട് എല്ലാം വെറുതെ ആയിരുന്നു എന്നു തോന്നുമ്പോള്‍ മനസ്സിന്റെ ഒരു കോണില്‍ ആ ഇഷ്ടത്തെ ,ആ മോഹങളെ അടക്കം ചെയ്യുന്നു..ആ ഇഷ്ടത്തെ ..ആ പ്രണയത്തെ പിന്നീട് ഓര്‍ക്കുമ്പോള്‍ ഒക്കയും വേദനയോടെ ..ഒരു നീറ്റലോടെ ഓര്‍ക്കേണ്ടി വരുന്നു..അപ്പോഴൊക്കയും ആഗ്രഹിക്കുന്നു ഒരിക്കല്‍ കൂടി ഒന്നു കണ്ടു വെഗ്ഗില്‍ എന്നു...
സ്നേഹിക്കുന്നവര്‍ക്കായി...സ്നേഹം (പ്രണയം)നടിക്കുന്നവര്‍ക്കായി ഒരു അപേക്ഷ ....സ്നേഹിച്ചു ചതിക്കാതെ ഇരിക്കുക ..ആരെയും നോവിക്കാതെ ഇരിക്കുക ...സ്നേഹം അത് പരിശുദ്ധമാണു...അത് നശിപ്പികാതെ ഇരിക്കുക ...
Monday, August 24, 2009
Saturday, August 22, 2009
ഞാന്‍ തേടിയ മല്ലിക പൂ...
ഞാന്‍ തേടിയ
മല്ലിക പൂ ഇതായിരുന്നോ?
ഇന്നെന്‍ മനസ്സിന്
താഴവരയില്‍
ഒരായിരം പൂക്കള്‍
വിടരുന്നു .
ഇന്നെന്‍ സ്വപ്നങള്ക്കും
ഇന്നെന്‍ പകലുകള്‍ക്കും
എന്തെന്നിലാത്ത സുഖം.
ആഞടിക്കും തിരമാലകളും
മേലെ പാഞു പോകും
മേഘ ങ്ങളും ,നക്ഷത്രങ്ങളും
ഇന്നെന്നെ നോക്കി
കണ്ണിറുക്കി ചിരിക്കുന്നു,
ഇന്നെന്‍ പകലുകള്‍ക്ക്
എന്തൊരു സൌരഭൃം...
മല്ലിക പൂ ഇതായിരുന്നോ?
ഇന്നെന്‍ മനസ്സിന്
താഴവരയില്‍
ഒരായിരം പൂക്കള്‍
വിടരുന്നു .
ഇന്നെന്‍ സ്വപ്നങള്ക്കും
ഇന്നെന്‍ പകലുകള്‍ക്കും
എന്തെന്നിലാത്ത സുഖം.
ആഞടിക്കും തിരമാലകളും
മേലെ പാഞു പോകും
മേഘ ങ്ങളും ,നക്ഷത്രങ്ങളും
ഇന്നെന്നെ നോക്കി
കണ്ണിറുക്കി ചിരിക്കുന്നു,
ഇന്നെന്‍ പകലുകള്‍ക്ക്
എന്തൊരു സൌരഭൃം...
Wednesday, August 19, 2009
Tuesday, August 18, 2009
ദേശാടനപക്ഷി ....
തുറന്നിട്ട എന്‍ കിളി
വാതിലിലൂടെ
അനന്ത മാം ആകാശ
സീമ നോക്കി
വെറുതെ നെടുവീര്‍പ്പിടുന്നു ,
അനന്തമാം ഈ
വീചിയില്‍ പാറി പറക്കുവാന്‍
ഇന്നെന്‍ ചിറകുകള്
അശക്തമായി തീര്‍നിടുന്നു.
ഒറ്റക്കിരുന്നു കുറുകും
പ്രാവിന് രോദനം
കേട്ടന്ന പോല്‍
എവിടെ നിന്നോ
ഒരു പക്ഷി
പാറി വന്നു വാനില്‍
വട്ടമിട്ടു ,
പിന്നീട് അറിഞു ഞാന്‍,
എന്‍ കിളിവാതിലില്‍
വന്നു കുശലം
ചൊല്ലിപിരിഞു
പോയത് ,
വഴി തെറ്റി വന്ന ഒരു
ദേശാടന പക്ഷി
യായിരുന്നു അതെന്നു ....
വാതിലിലൂടെ
അനന്ത മാം ആകാശ
സീമ നോക്കി
വെറുതെ നെടുവീര്‍പ്പിടുന്നു ,
അനന്തമാം ഈ
വീചിയില്‍ പാറി പറക്കുവാന്‍
ഇന്നെന്‍ ചിറകുകള്
അശക്തമായി തീര്‍നിടുന്നു.
ഒറ്റക്കിരുന്നു കുറുകും
പ്രാവിന് രോദനം
കേട്ടന്ന പോല്‍
എവിടെ നിന്നോ
ഒരു പക്ഷി
പാറി വന്നു വാനില്‍
വട്ടമിട്ടു ,
പിന്നീട് അറിഞു ഞാന്‍,
എന്‍ കിളിവാതിലില്‍
വന്നു കുശലം
ചൊല്ലിപിരിഞു
പോയത് ,
വഴി തെറ്റി വന്ന ഒരു
ദേശാടന പക്ഷി
യായിരുന്നു അതെന്നു ....

Monday, August 17, 2009
വേനല്‍ മഴ ......
എന്‍ പാഴ് മരുഭൂവിലേക്ക്
എവിടെ നിന്നോ
ഒരു ഇളം കാറ്റ്
ഒഴുകി എത്തി
പിന്നീട് എപ്പോഴോ
ഒരു വേനല്‍ മഴയായി
പെയിതിറങി
ആ മഴയില്‍
പുതുമുഗുളങള്
പൊട്ടി വിടര്‍ന്നു
ഒരു മന്ദമാരുതനായി നീ
എന്നും എന്നെ
തഴുകി യെഗ്ഗില്
എന്നുമെന്‍ പാഴ് ഭൂമി
പൂതുലഞ്ഞേനെ....
എവിടെ നിന്നോ
ഒരു ഇളം കാറ്റ്
ഒഴുകി എത്തി
പിന്നീട് എപ്പോഴോ
ഒരു വേനല്‍ മഴയായി
പെയിതിറങി
ആ മഴയില്‍
പുതുമുഗുളങള്
പൊട്ടി വിടര്‍ന്നു
ഒരു മന്ദമാരുതനായി നീ
എന്നും എന്നെ
തഴുകി യെഗ്ഗില്
എന്നുമെന്‍ പാഴ് ഭൂമി
പൂതുലഞ്ഞേനെ....
Friday, August 14, 2009
പുതുമഴ......
ഒരു പുതു മഴ യായി
നീ പെയിതിടുമ്പോള്്
ഓരോ മഴ തുള്ളിയും
എനിക്ക് പുതുമയായി
തീര്‍ന്നിടുന്നു
നിന്നെ നോക്കി നോക്കി
ഇരിക്കും ന്തോറും
നിന്നിലെ സൗന്ദര്യം
അവര്‍ണ്ണനീയം
ഓരോ മഴ തുള്ളിയും
നിന്നിലെ ലാസ്യ ഭാവം
എന്നെ തൊട്ടുണര്തിടുന്നു
നീ എന്നില്‍ നടന നൃത്തം
ആടിടുമ്പോള്‍
നിന്നിലെ ഭാവങള്‍ മാറി
മറിഞിടുന്നു
എന്നിലെ ഓരോ കണങളിലും
നീ നിറഞിടുമ്പോള്
നിന്നില്‍ ഞാന്‍ അലിഞു
അലിഞു ഇല്ലാതായി
തീര്‍ന്നിടുന്നു.....


നീ പെയിതിടുമ്പോള്്
ഓരോ മഴ തുള്ളിയും
എനിക്ക് പുതുമയായി
തീര്‍ന്നിടുന്നു
നിന്നെ നോക്കി നോക്കി
ഇരിക്കും ന്തോറും
നിന്നിലെ സൗന്ദര്യം
അവര്‍ണ്ണനീയം
ഓരോ മഴ തുള്ളിയും
നിന്നിലെ ലാസ്യ ഭാവം
എന്നെ തൊട്ടുണര്തിടുന്നു
നീ എന്നില്‍ നടന നൃത്തം
ആടിടുമ്പോള്‍
നിന്നിലെ ഭാവങള്‍ മാറി
മറിഞിടുന്നു
എന്നിലെ ഓരോ കണങളിലും
നീ നിറഞിടുമ്പോള്
നിന്നില്‍ ഞാന്‍ അലിഞു
അലിഞു ഇല്ലാതായി
തീര്‍ന്നിടുന്നു.....


Monday, August 10, 2009
മോഹങ്ങള്‍
ജീവിതമാം യാത്രയില്‍
ഏവരും സുഖം എന്ന
ബിന്ദു തേടി അലയുന്നു ,
സുഖം ഒരിക്കല്‍ മാത്രം
വന്നു പോകുന്ന
ഒരു വിരുന്നുകാരന്
ദുഃഖമൊ ഇണ പിരിയാത്ത
കൂട്ടു കാരനായിടുന്നു
ചപല വ്യാമോഹതിന് കൂട്ടില്‍
മോഹങള്‍ എല്ലാം സ്വാര്‍ത്ഥം
അവിടെ സ്വന്തവും ബന്ധവും
മിത്യ യായി തീര്‍നിടുന്നു.....
സ്വര്‍ണ്ണ മത്സ്യം...
എന്‍ കൈകളില്‍ നിന്നും
വഴുതി വീണ
എന്‍ സ്വര്‍ണ്ണ മല്സ്യമേ,
നിന് മുള്മുനകള്ലാല്്
എന്‍ ഹൃദയത്തില്‍
നീ കോറിയിട്ട
മുറിവിന് ആഴം
നീ അറിയുന്നുവോ
ഉമി തീയില്‍ വെന്തുരുകും
ഒരു പാഴ് ജെന്മമായി
മാറിടുന്നു ഇന്നീ ജീവിതം...
വഴുതി വീണ
എന്‍ സ്വര്‍ണ്ണ മല്സ്യമേ,
നിന് മുള്മുനകള്ലാല്്
എന്‍ ഹൃദയത്തില്‍
നീ കോറിയിട്ട
മുറിവിന് ആഴം
നീ അറിയുന്നുവോ
ഉമി തീയില്‍ വെന്തുരുകും
ഒരു പാഴ് ജെന്മമായി
മാറിടുന്നു ഇന്നീ ജീവിതം...
Sunday, August 9, 2009
മൗനം.....
മൗനം നിറയും
എന്‍ വീചികളില്‍
ഞാന്‍ അറിയാതെ
വസന്തവും ,ഗ്രീഷ്മവും,
ശിശിരവും എവിടെയോ
പോയി മറയുന്നു
തളര്്നു മയങും
എന്‍ വീചികളില്‍
യെങും മൗനം കൂട് കൂട്ടുന്നു .
എവിടെയോ പോയി
മറഞ വസന്തമേ
വരുക നീ
എന്‍ വീചികളില്‍
എന്നും വസന്തം നിറക്കനീ.....
എന്‍ വീചികളില്‍
ഞാന്‍ അറിയാതെ
വസന്തവും ,ഗ്രീഷ്മവും,
ശിശിരവും എവിടെയോ
പോയി മറയുന്നു
തളര്്നു മയങും
എന്‍ വീചികളില്‍
യെങും മൗനം കൂട് കൂട്ടുന്നു .
എവിടെയോ പോയി
മറഞ വസന്തമേ
വരുക നീ
എന്‍ വീചികളില്‍
എന്നും വസന്തം നിറക്കനീ.....
Subscribe to:
Posts (Atom)