Tuesday, October 20, 2009

പ്രണയം...




പ്രണയം മനോഹരമാണു..

ചില പ്രണയങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ ഒരു നിലാവുപോലെ പ്രകാശം പരത്തുന്നു..


പ്രണയം എന്ന വികാരത്തില്‍ ഒരാള്‍ വീണു പോയാൽ അതിന്റെ ആകർഷണത്തിൽ നിന്നും പിന്തിരിയൽ അസാധ്യമാകുന്നു. അതിലെ തെറ്റും ശരിയും, നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. എല്ലാം നല്ലത് മാത്രം കണ്ടെത്താന്‍ സ്വയം ശ്രമിക്കുന്നു . ചില പ്രണയങ്ങള്‍ മനുഷ്യ മനസ്സിനെ തകര്‍ക്കുന്നു. ചിലരെ മുഴുവനായും മാറ്റി മറിക്കുവാന്‍ പ്രണയത്തിന് കഴിയുന്നു. ചിലരെ ഉയര്‍ച്ചയിലേക്ക് നയിക്കുമ്പോള്‍ ചിലരെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കാനും പ്രണയത്തിന് കഴിയും.


ചില പ്രണയങ്ങള്‍ക്കു ആഴ്ചകളുടെയോ ,മാസങ്ങളുടെയോ ദൈർഘ്യമേ കാണൂ. അത് വെറും ഒരു ആകർഷണത്തില്‍ കൂടുതല്‍ മറ്റൊന്നും ഉണ്ടാകില്ല . അതിനെ പ്രണയം എന്ന് വിളിക്കാനും സാധ്യമല്ല . ഈ ആകര്‍ഷണം അവസാനിപ്പിക്കാന്‍ രണ്ടുപേരും ഓരോ കാരണങ്ങള്‍ സ്വയം കണ്ടെത്തുന്നു. അത് പ്രേമം ഒന്നും ആയിരുന്നില്ല എന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തി മറന്നു കളയുന്നു. ഇത്തരം ആകര്‍ഷണങ്ങള്‍ സർവ്വസാധാരണമാണു. ചിലർ അത് നല്ല സൗഹൃദമായി മാറ്റി എടുത്തു മനസ്സില്‍ സൂക്ഷിക്കുന്നു. ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടാന്‍ ഉള്ള വിഷമം കൊണ്ടാണ് അത് സംഭവിക്കുനത്. ഇത്തരം സൗഹൃദങ്ങള്‍ പലർക്കും ഒരാശ്വാസം ആകുന്നു. എപ്പോഴോ അവളെ ,അല്ലെങ്കില്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു എന്ന ഗൂഢമായ ഒരാനന്ദം മനസ്സില്‍ സൂക്ഷിക്കുന്നു. പ്രണയത്തില്‍ ജീവന്‍ ഉള്ള വേരുകള്‍ ഇല്ലാതെ വരുമ്പോള്‍ ആണ് സൗഹൃദമായി അത് നില നിര്‍ത്താന്‍ കഴിയുന്നത്‌. പ്രണയം എന്നാല്‍ അത് നമ്മുടെതാകുന്നു. നമ്മള്‍ നമ്മളെ തന്നെ അതില്‍ സമര്‍പ്പിക്കുന്നു.


ചിലര്‍ തിരിച്ചു സ്നേഹം പ്രതീക്ഷിക്കാതെ നിശബ്ദമായി പ്രണയിക്കുന്നു. അത് ഒരുതരം ആരാധനയാകുന്നു. ഒരിക്കല്‍ പോലും ബുദ്ധിമുട്ടിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യാതെയുള്ള വെറും ഒരു ആരാധന. അത്തരം ആരാധനകള്‍ക്കു മുന്‍പില്‍ ഒന്നും പറയുവാനാകാതെ നില്‍ക്കേണ്ടി വരുന്നു. തിരിച്ച് സ്നേഹം പ്രതീക്ഷിക്കുന്നവര്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേക്കാം. അത് മനഃപൂര്‍വം ആകണം എന്നില്ല. ആ വിഷമം കുറച്ചു കഴിയുമ്പോള്‍ താനെ മറക്കുകയും ചെയ്യും.


ജീവിതത്തിൽ പരസ്പരം തുറന്നു പറയാന്‍ കഴിയാത്ത പറച്ചിലുകൾ... മറ്റുള്ളവരുടെ മുൻപില്‍ വിമർശിക്കപെടുമ്പോഴും , സങ്കടപ്പെടുമ്പോഴും ഒരു സ്നേഹപൂര്‍ണമായ ഒരുസാന്ത്വനം... ഏതൊരാളും ആഗ്രഹിച്ചു പോരുന്ന സ്നേഹ സൌഹൃദം ജീവിതത്തിന്റെ സമ്പാദ്യമാണ്...


പ്രണയം എന്ന വികാരത്തില്‍ വീണു സ്വയം വരുത്തി വയ്ക്കുന്ന ബുദ്ധി ഇല്ലായ്മ എത്രമാത്രമാണ്. പ്രണയം മനുഷ്യനെ മാറ്റി മറിക്കുന്നു. സ്വയം മറക്കുന്നു . പ്രണയിക്കുമ്പോള്‍ അത് മനസ്സിന്റെ ആത്മസംഘര്‍ഷം കൂട്ടുന്നു. സൗഹൃദം വളരെ എളുപ്പമാണ്. അവിടെ ഒളിച്ചു വെക്കാന്‍ ഒന്നും ഇല്ലാതാകുന്നു. എന്നാല്‍ പ്രണയത്തില്‍ മറ്റാരും കാണാതിരിക്കുവാനും,അറിയാതിരിക്കുവാനും എന്തെല്ലാം ഒളിക്കണം. പ്രണയത്തില്‍ വീണു പോയാല്‍ അത് ഇരുട്ടില്‍ തപ്പുന്നത് പോലെയാണു. ഭയം മനസ്സിനെ അലട്ടികൊണ്ടിരിക്കും. ഹൃദയത്തില്‍ മറ്റൊരാള്‍ക്ക് ഇടം കൊടുത്താല്‍ സ്വയം ഒരു മായാലോകം തീര്‍ക്കുന്നു. യഥാർത്ഥ പ്രണയത്തില്‍ സ്വയം ഒരു മന്ദബുദ്ധിയുടെ പരിവേഷം ധരിക്കുന്നു. ചില പ്രണയങ്ങള്‍ക്കു ചിത്രശലഭത്തിന്‍ ആയുസ്സേ കാണൂ....


നഷ്ട പ്രണയത്തിന്റെ മനോഹാരിതയും , വേദനയും എന്നും സിരകളില്‍ നിറഞ്ഞു നിൽക്കും. പ്രണയം ആർക്കും ആരില്‍ നിന്നും ചോദിച്ചു വാങ്ങാന്‍ കിട്ടുകയില്ല, അത് താനെ ഉണ്ടാകുന്നതാണ്. നമ്മുടെ സ്നേഹം സത്യം ആണെങ്കില്‍ ആ അപൂര്‍വ സ്നേഹം തേടി എത്തും. എത്ര വൈകിയാലും...

7 comments:

ഷിനോ .. said...

soooooooooooo true

Umesh Pilicode said...

:-)

Unknown said...

Lachu,
Athi manoharam, Oru flash back pole kazhinjathellam onnu orthupoyi.

Pranayam verum pollatheram aanu,pranayikkumbol kamithakkal prakadippikkunnathu avarude ettavum nalla vashangal,cheyyunnathum, parayunnathum nallathu maathramanu.Pranayikkuvar thammil kalyaanam kazhichaal aa bandhathinum thaan ezhuthiyathu pole oru chithra shalabhathinte aayusu mathrame kaanullu.Kaaram jeevitham thudangumbozhanu avarkkullile aa karutha manassu prakadamaakunnathu.Athode theerum aa pranaya bandham............
Lokathulla ella kamithakkalkkum "Sookshichaal Dukhikkenda "

Manoraj said...

pranayam athu anubhavichavarkke ariyu etra aswadyakaramennu elle lechu...any way, superb...ente blog nokkumallo? abhiprayam post cheyuka...kazhiyumengil mail cheyuka...

നന്ദന said...

ഇത് സത്യം
നന്ദന

അന്ന്യൻ said...
This comment has been removed by the author.
അന്ന്യൻ said...

നഷ്ട്ടപ്രണയം എന്നും വേദനയാണ്, ആ വേദന മാറിയെങ്കിൽ കരുതിക്കോളൂ… ആ നിമിഷം നമ്മൾ വേറൊരാളെ പ്രണയിച്ചിറ്റുണ്ടാകും, അല്ലെങ്കിൽ മരണം നമ്മെ കീഴ്പ്പെടുത്തിയിയുണ്ടാകും