Tuesday, November 3, 2009

സ്വപ്നക്കൂട്..



ഒരായിരം മോഹങ്ങൾ കൊണ്ടൊരു..

കൂട് തീര്‍ത്തു ഞാന്‍..

അതില്‍ ഒരായിരം..

സ്വപ്നങ്ങള്‍ക്ക് മീതെ..

അടയിരുന്നു ഞാന്‍..

കാലങ്ങളും യുഗങ്ങളും..

മാറി മറഞ്ഞിട്ടും..

വിരിഞ്ഞതില്ല ഒന്നുമേ..

എല്ലാം നഷ്ട സ്വപ്നങ്ങള്‍ ആയിരുന്നു..

15 comments:

Anonymous said...

അതെങ്ങനെയാ അറിയുക.. എല്ലം നഷ്ടസ്വപ്നങ്ങളായിരുന്നുവെന്നു..??

രാജേഷ്‌ ചിത്തിര said...

വരികള്‍ നന്നായി ...ലച്ചൂ

unni ji said...

ആയിരം സ്വപ്നങ്ങൾക്കു മേലെ അടയിരിക്കുകയോ? എല്ലാം എങ്ങിനെ വിരിയും? നെഞ്ചിലെ ചൂട്‌ പകരാൻ പാകത്തിൽ കുറച്ചു സ്വപ്നങ്ങൾക്കു മാത്രം അടയിരിക്കു. എല്ലാം വിരിയും.
പ്രാസം കുറഞ്ഞാലും അർത്ഥം ഇല്ലാതാകരുത്‌

Thus Testing said...

ചില സ്വപ്നങ്ങള്‍ അങ്ങിനെയാണ് വിരിയാന്‍ സമയമെടുക്കും വിരിയാതിരിക്കില്ല. ആശംസകള്‍

Unknown said...

"Veruthe ee mohangal ennariyumbozhum veruthe mohikkuvaan moham"Shariyalle ? Ennalum aarum mohikkathirikkunnilla allengil swapnam kaanaathirikkunnilla.Ellam oru shubha pratheeksha.Athramaathram.Chilathu yaadharthyamaakum, mattu chilatho mithyayum.Pratheekshayillengil jeevithathinu enthartham ?
Good writing , short&sweet.

വീകെ said...

സ്വപ്നങ്ങൾ ഒരുപാടു കാണാം.....
പക്ഷെ,അടയിരിക്കുന്നത് വിരിയാവുന്നവയിൽ മാത്രം മതീട്ടൊ..!!അല്ലെങ്കിൽ എല്ലാം നഷ്ടത്തിൽ കലാശിക്കും..

ആശംസകൾ.

ശ്രീ said...

കൊള്ളാം.

എന്നു കരുതി ഇനിയും സ്വപ്നം കാണാതിരിയ്ക്കണ്ട

[എല്ലാ വരികളുടേയും അവസാനം '..' വേണോ?]

Midhin Mohan said...

വിരിഞ്ഞ സ്വപ്‌നങ്ങള്‍ പറന്നു പോയിട്ടുണ്ടാവും.........
അന്നേരം നീ ഉറക്കത്തിലായിരുന്നു.......
ഉള്‍ക്കണ്ണു തുറന്നു പിടിക്കുക........
കാഴ്ച തെളിയട്ടെ...........

പാവപ്പെട്ടവൻ said...

നന്നായി ചൂടുപകര്‍ന്നാല്‍ നല്ല സ്വപ്‌നങ്ങള്‍ വിരിയും .അല്ലാത്തവ ഇല്ലാതാകുന്നത് സ്വാഭാവികം മാത്രം. നല്ല സ്വപ്‌നങ്ങള്‍ പൂവണിയട്ടെ

ഭായി said...

കൊള്ളം..!!

എങ്കിലും ഒരു സ്വപ്നവും സഫലമാകാത്തത് സങ്കടം...

old malayalam songs said...

നല്ല വായന സുഖമുള്ള വരികള്‍ ....

ആശംസകള്‍ ....

ഗീത said...

ഇനിയും സ്വപ്നം കാണണം. അതിനുമേലെ അടയിരിക്കണം. തീര്‍ച്ചയായും ചിലതെങ്കിലും വിരിയും.
ആശംസകള്‍ ലക്ഷ്മീ.

അരുണ്‍ കരിമുട്ടം said...

ഒരു കാലത്തു ഈ സ്വപ്നങ്ങളും വിരിയും:)

lekshmi. lachu said...

എന്റെ സ്വപ്നലോകതിലേക്ക് എത്തി നോക്കി ആശംസകള്‍ അറിയിച്ച ഏവര്‍ക്കും എന്റെ നന്ദി.ഇനിയും അഭിപ്രായം എഴുതുമല്ലോ

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്നങ്ങൾ മാത്രമല്ലെ നഷ്ട്ടപ്പെട്ടുള്ളൂ
മോഹങ്ങൾ ഇനിയും ബാക്കിയാണല്ലോ...