Saturday, January 23, 2010

അക്ഷരത്തികവുകള്‍

നീ എന്നില്‍ നിന്നുമേറെ
ദൂരയെന്നറിഞ്ഞപ്പോഴാണ്
എന്നില്‍അറിയാതൊരാശയായി
നീ വളര്‍ന്നത്‌.

നീ എന്‍റെ
ചാരെയെന്നുഅറിഞ്ഞ നേരം

പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍

ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..

നിന്നിലേക്കടുക്കുവാന്‍
ഞാന്‍ ശ്രമിക്കുംതോറും
നിന്നിലേക്കുള്ള പാതതന്‍
നീളം ഏറിടുന്നു.

അറിയുവാന്‍ തികയാത്തൊരീ
ജന്‍മാന്തരങ്ങളില്‍ വളര്‍ന്ന
സുപരിചിതര്‍ നമ്മള്‍..

അക്ഷരം വിളഞ്ഞൊരു മായാജാലം
ഓര്‍മ്മപ്പുറത്ത് കാണുവാനൊരുലോകം
അവിടെ ഞാനിന്നും പകച്ചു നില്‍പ്പൂ ..


29 comments:

SAJAN S said...

നിന്നിലേക്കടുക്കുവാന്‍
ഞാന്‍ ശ്രമിക്കുംതോറും
നിന്നിലേക്കുള്ള പാതതന്‍
നീളം ഏറിടുന്നു.
അറിയുവാന്‍ തികയാത്തൊരീ
ജന്‍മാന്തരങ്ങളില്‍ വളര്‍ന്ന
സുപരിചിതര്‍ നമ്മള്‍..

ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി
ആശംസകള്‍!!

Micky Mathew said...

ഇഷ്ടമായി എല്ലാ വരികളും.........

പാവപ്പെട്ടവൻ said...

അക്ഷര ലോകത്ത് അക്ഷരതികവുള്ള സ്വന്തം മുദ്രയുണ്ടാകാന്‍ കഴിയട്ടെ ആശംസകള്‍

Unknown said...

അക്ഷരം വിളഞ്ഞൊരു മായാജാലം
ഓര്‍മ്മപ്പുറത്ത് കാണുവാനൊരുലോകം
അവിടെ ഞാനിന്നും പകച്ചു നില്‍പ്പൂ ..

ഹരീഷ് തൊടുപുഴ said...

അക്ഷരം വിളഞ്ഞൊരു മായാജാലം
ഓര്‍മ്മപ്പുറത്ത് കാണുവാനൊരുലോകം
അവിടെ ഞാനിന്നും പകച്ചു നില്‍പ്പൂ ..


ആശംസകള്‍..

Kamal Kassim said...

Lachu vinte lokhathu eniyum oru paadu varikal viriyatte. Aaashamsakalode.

Manoraj said...

പ്രമേയത്തിലെ വ്യത്യസ്ത ത ഇഷ്ടമായി.. അക്ഷരത്തിന്റെ മായാലോകത്തിനു മുൻപിൽ നമ്മളൊക്കെ വെറും നോക്കുകുത്തികളാ.. എഴുതുക.. എഴുതി തെളിയുക..

Unknown said...

മികച്ചതാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ പ്രതിഭ വളരെ വ്യക്തം.. ഭാവുകങ്ങള്‍!!!!

Unknown said...

Nannayirikkunnu,Prathisandhikalil thalarathe munnottu pokuka.Vimarshikkanum, abhinandhikkanum, thettukal choondikkattuvanum , prothsaahippikkanum oru samooham kootinu ullappol niraasha vedinju nalla srushtiyum aali iniyum varika.Ella nanmakalum nerunnu.

നന്ദന said...

ലച്ചൂ
എന്താ ഒരു പുതു പ്രണയത്തിന്റെ നൊമ്പരങ്ങൾ
എന്തിനാ നമ്മൾ ഇങ്ങനെ അവനെ ശരീരത്തിലേക്ക് അടുപ്പിക്കാൻ വെമ്പുന്നത്?
സാക്ഷാൽ ദൈവമോ? അതോ കാമുകനോ?
സുപരിചിതര്‍ നമ്മള്‍..
അപ്പോൽ ദൈവമല്ല!!!

ManzoorAluvila said...
This comment has been removed by the author.
ശ്രീ said...

ഇനിയും പകച്ചു നില്‍ക്കുന്നതെന്തിന്?
:)

Muralee Mukundan , ബിലാത്തിപട്ടണം said...

അക്ഷരം വിളഞ്ഞൊരു മായാജാലം
ഓര്‍മ്മപ്പുറത്ത് കാണുവാനൊരുലോകം
അവിടെ ഞാനിന്നും പകച്ചു നില്‍പ്പൂ ..

ഒരിക്കലും പകയ്ക്കരുത്..കേട്ടൊ

ManzoorAluvila said...

നീ... നീയെന്ന ധ്വനി നിൻ വരികളിലൊക്കയും..
നിന്നെ അറിയുന്നോർക്കൊക്കയും ഞാൻ ഞാനെന്ന ധ്വനിയുണർത്തും..

നന്നായ്‌ ഈ ആട്ടോഗ്രാഫ്‌

ശുഭാശംസകൾ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നീ എന്‍റെ
ചാരെയെന്നുഅറിഞ്ഞ നേരം
പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍
ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..

thiktha sathyam...

rachana ishtamaayi.

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു..തുടരൂ‍...

വീകെ said...

ആ ‘അവനെ’ അത്ത്രക്കിഷ്ടമായിരുന്നുവല്ലെ..?
വരികളിലെല്ലാം അവൻ നിറഞ്ഞു നിൽക്കുന്നു...

നീ എന്‍റെ ചാരെയെന്നുഅറിഞ്ഞ നേരം
പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍
ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..

ഹൃദ്യമായ വരികൾ....
ആശംസകൾ....

കാട്ടിപ്പരുത്തി said...

നീ എന്‍റെ
ചാരെയെന്നുഅറിഞ്ഞ നേരം
പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍
ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..


ലച്ചൂ- പകല്‍ വിദൂരമെന്നത് ശരിയാകുമോ?
ഏതര്‍ത്ഥത്തിലാണ് ഇങ്ങിനെ എഴുതിയതെന്നു മനസ്സിലായില്ല-
പകലിനെ പൊതുവെ തെളിച്ചമായും അറിയുന്നതുമായല്ലെ ബിംബരൂപം നല്‍കാറുള്ളത്?

മറ്റുള്ള വരികളെല്ലാം നന്നായിരിക്കുന്നു.

the man to walk with said...

manoharam..arikilil ..vidhooramaakunna oru swapnam pole

lekshmi. lachu said...

സാജന്‍,മിക്കി പാവപ്പെട്ടവന്‍,
റ്റോംസ് ,ഹരീഷ്,കമല്‍,മനോരാജ്,
സാലി ,നന്ദന,മന്‍സൂര്‍,ശ്രീ,ബിലാത്തിപ്പട്ടണം,
പള്ളിക്കര,ഗോപീകൃഷ്ണന്‍,വി കെ ,
കാട്ടിപ്പരുതി ,ദിമാന്‍ എല്ലാവര്ക്കും നന്ദി.ഇനിയും
എല്ലാവരുടെയും അഭിപ്രായം
അറീക്കുമല്ലോ.

lekshmi. lachu said...

കാട്ടിപ്പരുത്തി ആ കവിത ഒരിക്കല്‍ കൂടി
വായിച്ചാല്‍ മനസ്സിലാകും..
എന്‍റെ
ചാരെയെന്നുഅറിഞ്ഞ നേരം
പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍
ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..
അതില്‍ പകല്‍ അറിയുന്നു ഞാന്‍
ആ സത്യം എന്നാണു എഴുതിയിരിക്കുനത്.

അരുണ്‍ കരിമുട്ടം said...

നല്ല വരികള്‍..

അഭി said...

നല്ലവരികള്‍ .. ഇഷ്ടമായി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പ്രണയം, ദൂരം, നൊമ്പരം..

എഴുത്തിലെ തിളക്കം, സന്തോഷിക്കുന്നു.

Anil cheleri kumaran said...

നിന്നിലേക്കടുക്കുവാന്‍
ഞാന്‍ ശ്രമിക്കുംതോറും
നിന്നിലേക്കുള്ള പാതതന്‍
നീളം ഏറിടുന്നു.

സൂപ്പര്‍.. കേട്ടൊ.

ഇതടിച്ച് മാറ്റി ഒരു എസ്.എം.എസ് അയച്ച് നോക്കട്ടെ, വല്ലതും നടക്കുമോ എന്നു..

lekshmi. lachu said...

അരുണ്‍,ഉമേഷ്‌ ,അഭി,വഴിപോക്കന്‍,
കുമാരന്‍,അഭിപ്രായം പറഞ്ഞ എല്ലാര്ക്കും
നന്ദി

Unknown said...

നന്നായിരിക്കുന്നു
നന്മകള്‍ക്ക് നന്ദി
നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
പ്ലീസ് വിസിറ്റ്
http://sandeshammag.blogspot.com

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായിട്ടുണ്ട്...ആശംസകൾ...നന്ദി...

hashe said...

നീ എന്നില്‍ നിന്നുമേറെ
ദൂരയെന്നറിഞ്ഞപ്പോഴാണ്
എന്നില്‍അറിയാതൊരാശയായി
നീ വളര്‍ന്നത്‌