കണക്കു പുസ്തകത്തിന്
താളില്‍
കൂട്ടിയും ,കുറച്ചും
ജീവിതം നീക്കിടുമ്പോള്‍
കണക്കുകൂട്ടലുകള്‍
എവിടെയോ പിഴചിടുന്നു.
അവിടെ നിശ്വാസങ്ങള്‍
നെടുവീര്‍പ്പുകളായി.
കൂട്ടിയും,കുറച്ചും,ഹരിച്ചും,
ഗുണിച്ചും നേടിയതത്രയും
മനസ്സിന് തീരാഭാരം മാത്രം
അതൊന്നിറക്കിവെക്കാന്‍
ഈ പുസ്തകതാളില്‍ ഇടമില്ല.
മനുഷ്യന് കൂട്ടിവെക്കും
കണക്കില്‍ ദൈവം
കിഴിചിടുമ്പോള്
അക്ഷരങ്ങള്‍ക്കും മനസ്സുകള്‍ക്കും
ഇടയില്‍ നിറഞ്ഞിടുനതത്രയും
ശൂന്യതമാത്രം..
21 comments:
കണക്കുപുസ്തകത്തിൽനിന്ന് കണ്ണെടുക്കുക. ഹ്ര്ദയത്തിലെഴുതുക.
എഴുതിയതൊന്നും മായ്ക്കാതിരിക്കുക.
ആശംസകൾ
കൊള്ളാം നന്നായിരിക്കുന്നു .എന്ത് ചെയ്യാനാ ? "മനുഷ്യര്‍ ആഗ്രഹിക്കുന്നു ദൈവം വിധിക്കുന്നു ".വീണ്ടും വരിക .
അപ്പോൾ കവിതയെഴുത്ത് നിറുത്തി എനി കണക്കായോ നിന്റെ വിഷയം.. എന്നാൽ നല്ല കണക്കായി പോയി!! ഹ..ഹ. “കണക്കുക്കൂട്ടലുകൾ പിഴച്ചിടുമ്പോൾ നിശ്വാസങ്ങൾ നെടുവീർപ്പുകളായിടുന്നു...“ നല്ല വരികൾ. നമ്മൾ കൂട്ടിയിടത്ത് നിന്നും വീണ്ടും കൂട്ടാനോ അല്ലെങ്കിൽ കിഴിക്കാതിരിക്കാനെങ്കിലും ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
കണക്കു പുസ്തകത്തിന്
താളില്‍
കൂട്ടിയും ,കുറച്ചും
ജീവിതം നീക്കിടുമ്പോള്‍
കണക്കുകൂട്ടലുകള്‍
എവിടെയോ പിഴചിടുന്നു.
അവിടെ നിശ്വാസങ്ങള്‍
നെടുവീര്‍പ്പുകളായി
ഈ പരിപാടി നിർത്താറായീലേ..:)
ഹിഹിഹി..
നന്ദി ഉസ്മാന്ജി,സോണ വീണ്ടും ഈ വഴി വന്നതില്‍
സന്തോഷം,നന്ദി സാലി ,നന്ദി മനോജ്,നന്ദി ഹരീഷ്...
പിന്നെ ഹരീഷ് എന്റെ കണക്കുകള്‍ എന്നും പിഴക്കുന്നു,
പിന്നെ ഞാന്‍ എങ്ങിനെ നിര്‍ത്തും..?കണക്കു പിഴക്കാതെ
എന്നും മുന്പോട്ടുപോകാന് ഹരീഷ്നെ പോലെ എല്ലാര്ക്കും
കഴിയുമോ??
മനസ്സിന് തീരാഭാരം മാത്രം
അതൊന്നിറക്കിവെക്കാന്‍
ഈ പുസ്തകതാളില്‍ ഇടമില്ല.
കണക്കെഴുതാന്‍ ഉപയോഗിക്കുന്ന പെന്‍സിലിനോടൊപ്പം റബ്ബറും കണ്ടുപിടിച്ചത് തെറ്റിയ കണക്കുകള്‍ മായ്ക്കുവാനല്ലേ... അപ്പോള്‍ കണക്ക് തെറ്റുന്നത് സ്വാഭാവികം മാത്രം.. തെറ്റി എന്ന് അറിയുന്നതിലും അത് മായ്ക്കുന്നതിലുമാണ് കാര്യം... ആശംസകള്‍ ...
ശൂന്യതമാത്രം..
best wishes
ഈ കണക്കുപുസ്തകം മടക്കിവെക്കു....
വരികള്‍ മനോഹരമായിട്ടുണ്ടല്ലോ ലക്ഷ്മീ...
പക്ഷേ...ഇപ്പോഴെന്തേ ഇങ്ങനെ തോന്നാന്‍ ...
ആശംസകള്‍....
Jeevithathinte Kanakkum...!
Manoharam, Ashamsakal...!!!
അക്ഷരങ്ങള്‍ക്കും മനസ്സുകള്‍ക്കും
ഇടയില്‍ നിറഞ്ഞിടുനതത്രയും
ശൂന്യതമാത്രം..
ഇതില്‍ അക്കങ്ങള്‍ക്കും എന്നാവുന്നതല്ലെ കൂടുതല്‍ ശരിയാവുക.
എല്ലാ കണക്കും പിഴക്കുന്നു
പോക്കുവെയിലെന്നെ തുറിച്ചു നോക്കുന്നു
കാണാമറുക് പോലെ
എന്നിലും നിന്നിലും നിളയുടെ ഗാന്ധമുണര്ന്നു.
ടോംസ്,നീലത്താമര,ദി മാന്‍ ,മിക്കി,ഗോപന്,സുരേഷ്,
മുഹമ്മദ് ,പാവപെട്ടവന്..എല്ലാവര്ക്കും നന്ദി ..
മുഹമ്മദ് പറഞ്ഞത് ശെരിയാണെന്ന് പോസ്റ്റ് ഇട്ടതിനു
ശേഷം തോന്നിയിരുന്നു..തെറ്റ് കാണിച്ചു നല്‍കിയതില്‍
സന്തോഷം..നന്ദി മുഹമ്മദ്..
kanakku pusthakam ozivakki puthiyoru note book vangente lekshmi. :)
SHERIYUM, THETTUM// SUGHAVUM DUKHAVUM SAHICH SAHICH MADUTHU LAKSHMEE
ഒഴാക്കാന്,ഹാഷ് ..അഭിപ്രായങ്ങള്‍ക്ക് നന്ദി..
ഇനിയും ഈ വഴി വരണം.
നല്ല വരികൾ
കണക്കുപിഴക്കാതിരിക്കാൻ ഹോവർക്കു ചെയ്യണം !
പാവപ്പെട്ട മനുഷ്യന് കൂട്ടുന്ന കണക്കുകള്‍ കിഴിയ്ക്കാന് നടക്കുന്ന ദൈവം ... എല്ലാവരുടെയും നന്മ മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്തിനത് ചെയ്യുന്നു...? ഇനിയും മനസ്സിലായിട്ടില്ല...
നമ്മൾ കൂട്ടുന്ന കണക്കുകൾ ഒരിക്കലും പിഴക്കാതിരുന്നെങ്കിൽ,ഇന്നീ ലോകം ഇവിടം വരെ എത്തുമായിരുന്നില്ല ലക്ഷ്മിയേച്ചി...
എത്രയോ മുൻപെ ഇതെല്ലാം എരിഞ്ഞടങ്ങിയേനെ...!!
ഈ കണക്കു തന്നെ കൂട്ടി കൂട്ടി സമയം കളയണ്ടാട്ടൊ... അത് എപ്പോഴെങ്കിലും ശരിയാവട്ടെ...
ആശംസകൾ...
Post a Comment