Monday, April 12, 2010

ഒരു പേര് വരുത്തി വെച്ച വിന.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഏട്ടനെ ഞാന്‍ കണ്ണേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌.എന്‍റെ സംഭാവന ആയിരുന്നു ആ പേര്.അത് ചെവിയിലോതി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പേര് എനിക്ക് തന്നെ ഒരു പാര ആയി തീരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതെല്ലാം നമ്മെ പലവിധത്തില്‍ ബാധിക്കും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.

ഏട്ടന്‍ ഗള്‍ഫിലേക്ക് പോയ ശേഷം ഞാനും ,മോനും ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാള്‍ തനിച്ചു താമസിക്കേണ്ടിവന്നു.പരിചയമില്ലാത്ത തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരില്‍ ഒരു കൊച്ചു വീട് വെച്ചു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ പരിചയക്കാര്‍വളരെ കുറച്ചു പേര്‍ മാത്രമേഉണ്ടായിരുന്നുള്ളൂ . അതില്‍ വളരെ സ്നേഹപൂര്‍വ്വം എന്നെ ഒരു മോളെപ്പോലെ കാണുകയും,ഒരു അമ്മയുടെ കരുതലും ,സ്നേഹവും ഒക്കെ നല്‍കിഎന്നെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു അയല്‍പക്കത്ത്. അവര്‍ ഇടക്കിടെ വന്നു എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അവരുടെ പേര് വിലാസിനി എന്നായിരുന്നു.എന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു അവരുടെ വീട്.എന്‍റെ വീടിനു അടുത്ത്അല്ലെങ്കിലും കൂടി മിക്ക ദിവസങ്ങളിലും അവര്‍ എന്‍റെ വീട്ടില്‍ വരുമായിരുന്നു.അവര്‍ക്ക് ഒരു മകനും,രണ്ടു പെണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്.അതില്‍ ഒരു മകള്‍ ആത്മഹത്യ ചെയിതിരുന്നു.അതെ കുറിച്ചോര്‍ത്തു അവര്‍ എന്നും സങ്കടപെട്ടിരുന്നു. അവരുടെ ഭര്‍ത്താവ് വളരെ മുന്‍പുതന്നെ മരിച്ച് പോയിരുന്നു .അവര്‍ മകന്റെയും ,മരുമകളുടെയും പേരകുട്ടികളുടെയും കൂടെ ആണു താമസിച്ചിരുന്നത്. ഒരു സ്നേഹമയിയായ അമ്മയായിരുന്നു അവര്‍..

ഒരു ഉച്ച നേരത്ത് ഞാന്‍ ടൌണില്‍ പൊയ് തിരിച്ചു വരുമ്പോള്‍ അവരുടെ വീട്ടുമുറ്റത്ത്‌ നിറയെ ആളുകള്‍ നില്‍ക്കുനതു കണ്ടു.കാര്യം തിരക്കിയപ്പോള്‍ ആ അമ്മ മരിച്ചെന്നു പറഞ്ഞു.ഞാന്‍ ടൌണില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത്‌ നിന്ന അവര്‍ കൈഉയര്‍ത്തി എന്നോട് ചിരിച്ച അവര്‍ ,ഞാന്‍ തിരിച്ചെത്തുംബോഴേക്കും മരിച്ചെന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അറ്റാക്ക്‌ ആയിരുന്നു അവര്‍ക്ക്.മനുഷ്യന്റെ കാര്യം അത്രെ ഉള്ളൂ എന്നും,അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാന്‍ പോലും കഴിയാതെ എപ്പോവേണോങ്കിലും നിലച്ചു പോകാവുന്ന ഹൃദയം..അത് ഒരു നിമിഷം പോലും ഓര്‍ക്കാതെ മനുഷ്യര്‍ എന്തൊക്കെ കാട്ടി കൂട്ടുന്നു.

അവര്‍ മരിച്ച വാര്‍ത്ത കേട്ട് വളരെ വിഷമത്തോടെ ഞാന്‍ വീട്ടില്‍ എത്തി ,ഈ വിവരം ഞാന്‍ ഗള്‍ഫില്‍ ഉള്ള ഏട്ടനെ അറീക്കുവാനായി ഫോണില്‍ വിളിച്ചു. ഏട്ടനും അവരെ ഒരുപാട് ഇഷ്ടമായിരുന്നു.ഞാന്‍ വളരെ വിഷമത്തോടെ ഉച്ചമയക്കതിലായിരുന്ന ഏട്ടനെ വിളിച്ചുണര്‍ത്തി.ആ സമയത്ത് സാധരണ ഞാന്‍ വിളിക്കാറില്ല,കാരണം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പകല്‍ മുഴുവന്‍ ഉറക്കം ആകും എന്നറിയാവുന്നതുകൊണ്ട് വിളിച്ചു ശല്ല്യ പെടുത്താറില്ല്യ്.ഉറക്കം കഴിഞ്ഞു എന്നെ വിളിക്കുകയാണ്‌ പതിവ്.പതിവ് തെറ്റി ഞാന്‍ വിളിച്ചപ്പോള്‍ എന്ത് പറ്റി എന്ന് എന്നോട് ചോദിചു. ..!ഞാന്‍ വളരെ സങ്കട പെട്ട് "കണ്ണാ,കണ്ണേട്ടന്റെ അമ്മ മരിചു "എന്ന് പറഞ്ഞു.ഇതു കേട്ടതും അല്പം നേരം മിണ്ടാതെ നിന്നു,പിന്നെ ചോദിച്ചു എപ്പോള്‍ എന്നു..അല്‍പ്പം മുന്പ് എന്ന് ഞാന്‍ പറഞ്ഞു.ഞാന്‍ അങ്ങോട്ട്‌ പൊക്കോട്ടെ എന്നും ചോദിച്ചു.പൊക്കോളൂ എന്ന് പറഞ്ഞു പെട്ടന്ന് ഫോണ്‍ കട്ട്‌ ചെയിതു.

ഞാന്‍ അവരുടെ വീട്ടില്‍ പൊയ് കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു ,വീണ്ടും ഏട്ടനെ വിളിച്ചു,ഹോസ്പിറ്റലില്‍ നിന്നും ബോഡി എത്തിയിട്ടില്ലനും അല്‍പ്പം കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറയുവാന്‍ വേണ്ടി ഞാന്‍ വിളിച്ചു ,വിളിച്ചപ്പോള്‍ എന്നോട് പൊട്ടിതെറിച്ചുകൊണ്ടൊരു ചോദ്യം ,ആരുടെ അമ്മയാടി മരിച്ചത് എന്ന്...?ഞാന്‍ പറഞ്ഞു "കണ്ണേട്ടന്റെ ....ഡ്രൈവര്‍ കണ്ണേട്ടന്റെ അമ്മ "..അത് പറഞ്ഞതും പിന്നെ കേട്ടത് കാതു പൊട്ടിപോകുന്ന ചീത്തയാ..ഭാഗ്യത്തിന് കാതു പൊട്ടിയില്ല്യ.

പിന്നീടാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌ ,ഞാന്‍ ഏട്ടനെ വിളിച്ചിരുന്ന പേര്‍ കണ്ണേട്ടന്‍ എന്നായിരുന്നു,മരിച്ച ആ അമ്മയുടെ മകന്റെ പേരും കണ്ണന്‍ എന്നായിരുന്നു.ഞങ്ങള്‍ കണ്ണേട്ടന്‍ എന്നാണു വിളിച്ചിരുന്നത്‌.ഇതു ഞാന്‍ ഓര്‍ക്കാതെ കണ്ണേട്ടാ,കണ്ണേട്ടന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ കേട്ട പാതി ,കേള്‍ക്കാത്ത പാതി എന്‍റെ പ്രിയ ഭര്‍ത്താവ് കരുതി ,അദ്ദേഹത്തിന്റെ അമ്മ അതായത് എന്‍റെ അമ്മായി അമ്മ ആണു ഇഹലോഹം വെടിഞ്ഞതു എന്ന്. ഞാന്‍ മരിച്ച കാര്യം പറഞ്ഞു കൂടുതല്‍ ഒന്നും പറയാതെ പെട്ടന്നു ഫോണ്‍ കട്ട് ചെയിതപ്പോള്‍ ഞാന്‍ കരുതിയത്‌ അവര്‍ മരിച്ചതിലുള്ള വിഷമം കൊണ്ടാകാം എന്നാണ്,എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ച ഉടനെ ഏട്ടന്‍ നാട്ടിലേക്ക് ഏട്ടന്റെ വീട്ടിലെക്ക് വിളിയോട് വിളി,അവിടെ മറ്റാരോടോ സംസാരിച്ചു ഏറെ നേരം ഫോണ്‍ എന്‍ഗേജ് ആയി,അപ്പോള്‍ എന്‍റെ ഭര്‍ത്താവ് കരുതി ,മരിച്ച വീടല്ലേ എല്ലാവരെയും വിവരം അറീക്കയാകും എന്ന്.ഫോണ്‍ എന്‍ഗേജ് ആയ സമയത്തിനിടക്കു ഓഫീസിലേക്ക് വിളിച്ചു പറയുകയും,ലീവ് കിട്ടുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ,അതിനിടക്ക് ടിക്കറ്റ് എടുക്കുവാനും ആളെ ഏര്‍പ്പാടാക്കി.റൂമില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ അമ്മ മരിച്ചിരിക്കുന്ന ഏട്ടനെ ആശ്വസിപ്പിക്കയും കൊണ്ടുപോകാനുള്ള ഡ്രസ്സുകള്‍ പെട്ടിയില്‍യെടുതുവേക്കുകയും ചെയിതു.അല്‍പ സമയത്തിന് ശേഷം ഏട്ടന്‍ വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോള്‍ അങ്ങേതലക്കല്‍ നിന്നും,അമ്മയുടെ സ്വരം കേട്ടു,അതോടെ ഏട്ടന്‍ ഒന്നു ഞെട്ടി...അപ്പൊ മരിച്ചില്ലേ എന്ന ചോദ്യം മനസ്സില്‍ വന്നത് വിഴുങ്ങി ,വേഗം രണ്ടു വാക്ക് സംസാരിച്ചു ഫോണ്‍ വെച്ചു .ഇത്രയും സംഭവങ്ങള്‍ അവിടെ നടന്ന ശേഷം ആണു ഞാന്‍ വീണ്ടും വിളിക്കുനത്‌,ഇനി ഭാക്കി കാര്യം ഇതു വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.....

വളരെ നല്ല ആരോഗ്യവതിയായ എന്‍റെ അമ്മായിഅമ്മയെ ഞാന്‍ അല്‍പനേരത്തേക്ക് കൊന്നു .എന്‍റെ സംഭാഷണത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലും,ഒരേ പേരുകള്‍ ആയതിനാലും സംഭവിച്ചു പോയ അബദ്ധം .പിന്നീട് ഏട്ടന് ,അമ്മ മരിച്ചിട്ടില്ലന്നും,അത് ഒരു അബദ്ധം പറ്റിയതാണെന്നും അധികൃതരെ അറീ്ക്കുവാന് വേണ്ടി വാക്കുകള്‍ക്കുണ്ടായ ദാരിദ്ര്യത്തിനും എന്നെ കൊന്നാല്‍ ദേഷ്യം അടങ്ങുമോ അപ്പോള്‍ ...ആവോ??എല്ലാം കൂടി മരിക്കാത്ത അമ്മായിഅമ്മയെ ഞാന്‍ കൊന്നപ്പോള്‍ എന്‍റെ ചെവി പൊട്ടി പൊയില്ല്യാന്നെ ഉള്ളൂ..ഇത്തരത്തില്‍ അമ്മായിഅമ്മയെ കൊന്ന ആദ്യത്തെ മരുമകള്‍ ഒരുപക്ഷെ ഞാന്‍ ആകാം ആ സംഭവത്തിനു ശേഷം ഞാന്‍ പിന്നീട് ഒരിക്കലും ഏട്ടനെ കണ്ണാ എന്ന് വിളിചിട്ടില്ല്യ.

ഈ ലേഖനം ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്‍റെ അമ്മായിഅമ്മ വായിക്കാന്‍ ഇടയായാല്‍ എന്‍റെ കാര്യം കട്ട പൊക....ഈശ്വരോരക്ഷ .....

40 comments:

ഹംസ said...

ആദ്യം തേങ്ങ..!! (((((((ട്ടോ)))))))

ഇനി വായിക്കാം…!!

ഹംസ said...

ഹ ഹ ഹ,,, ചിരിക്കണോ,,, കരയണോ ? എനിക്കറിയില്ല ഞാന്‍ കുറെ ചിരിച്ചു,. പാവം അമ്മയിഅമ്മ .. ഇതുപോലുള്ള മരുമകള്‍ ഉണ്ടെങ്കില്‍ തീര്‍ന്നില്ലെ കാര്യം..!! കണ്ണേട്ടന്‍റെ ആ കുറച്ചു നേരത്തെ ടെന്‍ഷന്‍ അതു വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ലാ എന്നറിയാം.. എന്നാലും ലച്ചൂ.. ഇതു കുറച്ചു കടന്ന കയ്യായി പോയി.!!. ഹ ഹ ഹ..!

Manickethaar said...

നന്നായിടുണ്ട്‌

Unknown said...

നല്ല കുറിപ്പ്...

അമ്മായിയമ്മയെ അറിയിക്കുന്ന കാര്യം ഞാനേറ്റു...!

ഭ്രാന്തനച്ചൂസ് said...

ദേവീ......!!!! ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു. പാവം അമ്മ....മോന്‍ പതിവില്ലാത്ത സമയത്ത് വിളിച്ചപ്പോള്‍ അവരറിഞ്ഞില്ലല്ലോ...ആ വിളിയുടെ പിറകില്‍ മരുമകളുടെ കരാള ഹസ്തങ്ങള്‍ ആയിരുന്നുവെന്ന്. ചെല്ലപ്പേരുകള്‍ വരുത്തി വെയ്ക്കുന്ന ഓരൊരോ പൊല്ലാപ്പുകളേ..... “എങ്കിലും എന്റെ കണ്ണേട്ടാ നിങ്ങളേ സമ്മതിക്കണം”!!!

Manoraj said...

സത്യത്തിൽ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം അറിയിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണല്ലേ..? ഭർത്താവ് വേറെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യമെന്ന് കൂട്ടിക്കോളൂ.. പാവം അമ്മായിഅമ്മ.. പുള്ളിക്കാരിയുടെ ഫോൺ നമ്പർ തരുമോ? പ്ലീസ്.. ഒരു ചെറിയ വഴക്ക് കാണാനുള്ള കൊതികൊണ്ടാ.. ഹ..

Unknown said...

//അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാന്‍ പോലും കഴിയാതെ എപ്പോവേണോങ്കിലും നിലച്ചു പോകാവുന്ന ഹൃദയം..അത് ഒരു നിമിഷം പോലും ഓര്‍ക്കാതെ മനുഷ്യര്‍ എന്തൊക്കെ കാട്ടി കൂട്ടുന്നു.//

എത്ര സത്യം !

നല്ല കുറിപ്പ് .....

കൂതറHashimܓ said...

ഹ ഹ ഹാ‍.... പാവം കണ്ണന്‍
കണ്ണേട്ടാ നാട്ടില്‍ വരുമ്പോ ചെള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചേക്കണേ ലച്ചൂന്റെ.... :)

Anil cheleri kumaran said...

പാവം ആ കണ്ണേട്ടന്‍...! മൂപ്പരുടെ അന്നത്തെ അവസ്ഥ എന്തായിരിക്കും..!!

Unknown said...

അത് നന്നായി. കണ്ണേട്ടന്‍...! വരുത്തിയ വിന അല്ലെ ?

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിക്ക ഞാനല്‍പ്പം വിമര്‍ശിക്കട്ടെ!.ചെറിയ ക്ലാസ്സിലെ കുട്ടികളുടെ പാഠ പുസ്തകങ്ങളിലെ കഥകള്‍ പോലെയുണ്ട് ലച്ചുവിന്റെ ആഖ്യായന രീതി. ഇതൊക്കെ മറ്റാനായില്ലെ? സംഭവം നന്നായവതരിപ്പിച്ചു. പക്ഷെ സ്റ്റൈല്‍ മാറ്റണം.അങ്ങിനെയെങ്കിലും അമ്മായിയമ്മയെ അല്പ നേരത്തേക്ക് കൊന്നല്ലോ?.ഭര്‍ത്താവ് അടുത്തില്ലാതിരുന്നത് ഭാഗ്യം!

hashe said...

TRAGEDY+JOKE..ENNALUM LECHU ITHU VALARE KROORAMAAYIPOYI.. KANNETTAN PETTENNU KSHAMICHU KAANUMENN VISHWASIKUNNU....

lekshmi. lachu said...

ഹംസ,വിനോദ്,രഞ്ജിത്,അച്ചൂസ്,
മനോരാജ് എല്ലാര്‍ക്കും നന്ദി.
പിന്നെ എല്ലാരും എനിക്ക് ഒരു
തല്ലു കിട്ടാനുള്ള വക ഉണ്ടെന്നു
കേട്ടപ്പോള്‍ സന്തോഷിക്ക്യാ അല്ലെ...
പാവം ഞാന്‍...

lekshmi. lachu said...

ശെരിയാണ് സുകുമാരേട്ടാ...ആരും അതോര്‍ക്കുന്നില്ല്യ്
ആദ്യമായി
എന്‍റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.
കൂതറ...എന്നാലും അത്രേം വേണോ...
ഈ പാവം ലചൂനോട് ഇത്രേം വേണോ...??
നന്ദി കുമാരന്‍,നന്ദി സുനില്‍..

Gopakumar V S (ഗോപന്‍ ) said...

എന്നെന്നും കണ്ണേട്ടന്റെ..... അങ്ങനെ തന്നെയാവട്ടേ, ലക്ഷ്മീ....നാവ് പിഴക്കാതിരുന്നാല്‍ മതി.... അവതരണം നന്നായി...

(ഓ.ടോ: ഓഫീസ്സിലെ തിരക്ക് കാരണം കുറെ നാളായി ബ്ലോഗൊക്കെ കണ്ടിട്ട്....തിരിച്ച് വരവ് ഗംഭീരം തന്നെ...വിട്ടുപോയ മുന്‍ പോസ്റ്റുകള്‍ ഉടനെ വായിക്കും...ആശംസകള്‍)

lekshmi. lachu said...

നന്ദി മുഹമ്മദ്കുട്ടി,ശ്രദ്ധിക്കാം..നന്ദി രഘു,
നന്ദി ഹാഷ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ലെച്ചൂ ,ഇനി എഴുതാൻ പോകുന്ന പൊസ്റ്റല്ലേ പൊടി പൂരമാകാൻ പോകുന്നത്.....!
ഇത് യഥാർത്ഥ കണ്ണേട്ടന്റെ അമ്മ വായിച്ചും/കേട്ടും അറിഞ്ഞിട്ടുണ്ടാകുന്ന പുകിലുകൾ....
ഈ സംഭവം വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ..
അഭിനന്ദനങ്ങൾ.

lekshmi. lachu said...

മുഹമ്മദ്‌,ഓരോര്തര്‍ക്കും ഓരോ
എഴുത്തിന്റെ ശയിലി ഉണ്ട്..
അത് പോലെ എഴുതാന്‍ കഴിയൂ ,
മറ്റൊരാളെ അനുകരിച്ചു എഴുതിയാല്‍
അത് നേരെ ആകുമോ എന്നറിയില്ല്യ.
പിന്നെ എന്‍റെ എഴുത്ത് അത് മോശം
ആണോ ,അല്ലയോ എന്ന് വായിക്കുന്നവര്‍ക്കല്ലേ
അറിയൂ..ഇനി ശ്രദ്ധിക്കാം.. നന്നായി എഴുതാന്‍ നോക്കാം

lekshmi. lachu said...

നന്ദി ബിലാത്തി..അമ്മായി അമ്മ അറിഞ്ഞാല്‍
ലചൂന്റെ കാര്യം കട്ട പൊകയാ..നന്ദി ഗോപന്‍..

sm sadique said...

ഡ്രൈവര്‍ കണ്ണേട്ടന്റെ അമ്മ മരിച്ചാല്‍ സങ്കടം ഡ്രൈവര്‍ കണ്ണേട്ടനും കുടുംബത്തിനും . സംഭവം രസമുണ്ട് . പക്ഷെ , അതിനു മേലെ ചിലരുടെ സങ്കടങ്ങള്‍ ഒഴുകി പരക്കുന്നു.

എന്‍.ബി.സുരേഷ് said...

എനിക്കു തെങ്കാശിപ്പട്ടണം സിനിമ ഓര്‍മ്മ വരുന്നു.
നല്ല നറേഷന്‍. അല്പം നീളംകൂടിയത് സസ്പെന്‍സിന്റെ ത്രില്ല് അല്പം കുറച്ചൊ? ആരന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാനെന്തൊരു ചേല് എന്നൊരു ചൊല്ലുണ്ട്. പാവം പ്രവാസിയുടെ ഉള്ളിലെ ആളല്‍ചിരിക്കുന്നവരറിയുമൊ?
നീയറിയുന്നോ വായനക്കാരാ
നീറുമെന്നുള്ളിലെ ദു:ഖം .. (അയ്യപ്പപ്പണിക്കര്‍) ലച്ചുവിനു ഗദ്യം നന്നായി വഴങ്ങും. വീഷയത്തിനനുസരിച്ചു പൊയറ്റിക്കാക്കനം, മ്അറ്റു ചിലപ്പോ‍ാല്‍ മുറുകണം. എഴുതുന്ന വിഷയം പ്രസ്സക്തമാവനം. നമ്മുടെ അനുഭവം മറ്റുള്ളവരുടേതുപൊലെ തൊന്നണ്ണം. ഇതിലതുണ്ട്.

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു.അമ്മായിയമ്മ ഇതുറപ്പായി വായിക്കും :)

വീകെ said...

ഇതു കുറച്ചു കഷ്ടമായിപ്പോയി ലക്ഷ്മി...!!

അസമയത്ത് നാട്ടിൽ നിന്നും ഒരു ഫോൺ വന്നാൽ, തനിക്കായിരിക്കരുതേയെന്നു പ്രാർത്ഥിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ...!

അപ്പൊപ്പിന്നെ അത് സ്വന്തം ‘അമ്മ‘ മരിച്ചുവെന്നറിഞ്ഞാൽ...!!?
കണ്ണേട്ടന്റെ ഹാർട്ട് നിന്നുപോകാഞ്ഞത് ലച്ചുവിന്റെ മഹാഭാഗ്യം...!!!

പാവപ്പെട്ടവൻ said...

ഇതാണ് പണി പാല്‍ പായസത്തില്‍ ഭര്‍ത്താവിനു കൊടുത്തന്ന് പറയുന്നത് ഹാ ഹാ ഹാഹ് കലക്കി .....ഓരോ പണികളെ

ശ്രീ said...

ഹ ഹ. അതൊരു ഒന്നാന്തരം അനുഭവം തന്നെ. അത് വിളിച്ചു പറഞ്ഞ സമയത്തെ ലക്ഷ്മിയുടെ അവസ്ഥയും പാവം ഹസിന്റെ അവസ്ഥയും മനസ്സില്‍ ആലോചിച്ച് ശരിയ്ക്കു ചിരിച്ചു.

എന്തായാലും അമ്മ (അമ്മായിയമ്മ) അറിയാതിരുന്നാല്‍ നല്ലത് ;)


വിഷു ആശംസകള്‍!

the man to walk with said...

ayyo..shocking aayallo..

Ashly said...

നമ്മുടെ കണ്ണേട്ടന്റെ അമ്മയ്ടെ അഡ്രെസ്സ് പ്ലീസ്. ഇത് പ്രിന്റ്‌ എടുത്തു അയച്ചു കൊടുക്കാന്‍ ആണ് ;)

ramanika said...

എന്തായാലും ഏട്ടന്‍ അടുത്ത് ഇല്ലാത്തത് നന്നായി
അല്ലെങ്കില്‍ നല്ലൊരു അടി കിട്ടിയേനെ
സംഭവം നന്നായി

ഹാപ്പി വിഷു

എറക്കാടൻ / Erakkadan said...

ഹി..ഹി..സങ്കടത്തോടെ ചിരിച്ചു പോയി....കൂതറ പറഞ്ഞ പോലെ ചെള്ളക്കിട്ടൊരു പൊട്ടിക്കലു വേണ്ടതാ...പാവം കണ്ണേട്ടൻ...ശോ....അതാലോചികാൻ കൂടി വയ്യ..പിന്നേയ്‌ ഭർത്താവിനെ കണ്ണാ എന്ന് വിളിക്കുന്നത്‌ നിങ്ങൾക്ക്‌ രണ്ട്‌ പേർക്കും വീട്ടിലുള്ളവർക്കും മോശമില്ലെങ്കിലും ഈ പോസ്റ്റ്‌ വായിക്കുകയും അല്ലെങ്കിൽ നിങ്ങൾ രണ്ട്‌ പേരുടെ നാട്ടുകാരുമയുള്ള ഒരു 75 % പേർക്കും അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അവരെ ചേച്ചിക്ക്‌ bother ചെയ്യേണ്ട കാര്യമില്ല എന്നറിയാം. പക്ഷെ അതൊരു ശരിയായ നടപടിയല്ല...സംഗതി ആണിനും പെണ്ണിനും സമത്വം ഒക്കെ വേണമെങ്കിലും പെണ്ണ​‍്‌ ആണിന്റെ കീഴെ നിന്നാലെ അതിനൊരു സുഖമുള്ളൂ അല്ലേ...അതൊരു പുളുന്തൻ ന്യായമായിരിക്കാം....എന്നാലും ഏട്ടാ എന്നോ ഇക്കാ എന്നോ ഇച്ചായാ എന്നോ വിളിക്കുന്നതോ കേൾക്കുന്നതോ ആയ സുഖം കിട്ടുമോ.....

lekshmi. lachu said...

സാദിക് നന്ദി ,സുരേഷ് നന്ദി ,ഗോപികൃഷ്ണന്‍..നന്ദി..
നന്ദി വി കെ ..നന്ദി പാവപ്പെട്ടവന്‍..

lekshmi. lachu said...
This comment has been removed by the author.
lekshmi. lachu said...

എല്ലാവര്ക്കും എന്‍റെയും കണ്ണേട്ടന്റെയും,മോന്റെയും
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..

കാട്ടിപ്പരുത്തി said...

ഈ തരം നാരികളിനിയും ഭൂമിയിലുണ്ടോ?

ഒരു കൊല്ലാകൊലയായിപ്പോയല്ലോ

lekshmi. lachu said...

ശ്രീ,ദി മാന്‍,ക്യാപ്റ്റന്‍....എന്നിട്ട് വേണം
എന്നെ ക്ഷ, ത്ര ,ഞ വരക്കുന്നത്
കണ്ടു എല്ലാര്‍ക്കും ചിരിക്കാന്‍ അല്ലെ..
ഹഹഹ...ഇപ്രാവശ്യം നാട്ടില്‍ ഇനി
പോകുന്നില്ല്യ...അതാ നല്ലത്..
നന്ദി രമണിക,ഏറെക്കാടന്‍,അഭിപ്രായത്തിനു
നന്ദി ...എന്താചെയാ ,ഇനി മാറ്റാന്‍
പറ്റില്ല്യാലോ..ഇയാള് പറഞ്ഞത് കുറച്ചൊക്കെ ശെരിയാ ടോ

നന്ദി കാട്ടിപ്പരുത്തി

വിനുവേട്ടന്‍ said...

അപ്പോള്‍ ലച്ചുവിന്റെ കണ്ണേട്ടനെ ഞാന്‍ അറിയുമായിരിക്കുമല്ലോ... പുറനാട്ടുകരയല്ലേ... അമ്മയെ ഒന്ന് കണ്ടിട്ട്‌ തന്നെ കാര്യം അടുത്ത അവധിയ്ക്ക്‌...

mukthaRionism said...

ഹ ഹ
ഓര്‍ത്തോര്‍ത്തു ചിരിച്ചു..

ഹ ഹാ ഹു ഹൂ ഹൂയ്!

ഒക്കെ മുന്നില്‍ കാണ്ട പോലെ..

ഹൂയ്..
ചിരിയടങ്ങുന്നില്ല..

ചില അനുഭവങ്ങള്‍
(അമളികള്‍ എന്നും പറയാം)
അങ്ങനെയാണ്..
പിന്നീട് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍...

mukthaRionism said...

ഹ ഹ
ഓര്‍ത്തോര്‍ത്തു ചിരിച്ചു..

ഹ ഹാ ഹു ഹൂ ഹൂയ്!

ഒക്കെ മുന്നില്‍ കാണ്ട പോലെ..

ഹൂയ്..
ചിരിയടങ്ങുന്നില്ല..

ചില അനുഭവങ്ങള്‍
(അമളികള്‍ എന്നും പറയാം)
അങ്ങനെയാണ്..
പിന്നീട് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍...

S Varghese said...

അതി ലളിതമായ വാക്കുകള്‍ അതി ലളിതമായ ഒരു മനസ്സില്‍ നിന്നെ ഉരുത്തിരിയുകയുള്ളൂ
Simple and excellent

lekshmi. lachu said...

വിനുവെട്ടന്‍ ,സോണ ജി,ആദ്യമായി
എന്റെ ബ്ലോഗില്‍ എത്തിയ മുഖ്താര്‍,
വര്‍ഗീസ്‌...നന്ദി...നന്ദി..

Vayady said...
This comment has been removed by the author.