Wednesday, April 21, 2010

മോഷണം

ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചോക്കുപൊടിയില്‍ വന്ന ഒരു ലേഖനം പറഞ്ഞത്,മോഷണം നടത്തിയ രണ്ടുകുട്ടികളെ ശിക്ഷിക്കാതെ ഉപദേശിച്ചു വിട്ട കഥയായിരുന്നു. അപ്പോഴാണ്‌ എന്‍റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട രണ്ടു മോഷണ സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകളിലേക്ക് മനസ് അറിയാതെ മടക്കയാത്ര പോയത്.
എന്‍റെ സ്കൂള്‍ കാലഘട്ടം മുഴുവന്‍ ഒരു കോണ്‍വെന്റ് സ്കൂളിലെ ബോര്‍ഡിങ്ങില്‍ ആയിരുന്നു.( മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുണ്ടിത്)വീര്‍പ്പുമുട്ടലിന്റെയും ഒറ്റപ്പെടലിന്റെയും കൂട്ടുകൂടലിന്റെയും കുസൃതിത്തരങ്ങളുടെയും ഒരു കാലമായിരുന്നു അത്. അന്ന് ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റല്‍ എന്ന് ആഘോഷമായി പറഞ്ഞുകൂടാ. ഒരുപാടു പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് അന്തിയുറങ്ങാനും പടിക്കാനുമായ് ഉണ്ടാക്കിയിരിക്കുന്ന ഡോര്‍മെറ്ററി. എന്റെ എത്രയോ വര്‍ഷങ്ങള്‍ അവീടെയാണ് വിടര്‍ന്നു കൊഴിഞ്ഞത്.
ഞങ്ങളുടെ ഹോസ്റ്റെല്‍ വാര്‍ഡന്‍ സിസ്റ്റര്‍ റീത്ത ആയിരുന്നു. ഒരു ഹോസ്റ്റല്‍ വാര്‍ഡന് അനുവദിച്ചുകിട്ടിയ അധികാരം മുഴുവന്‍ സിസ്റ്റെര്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ പയറ്റിയിട്ടുണ്ട്. ഞാനാകട്ടെ എപ്പോഴും സിസ്റ്റര്‍ റീത്തയുടെ നോട്ടപുള്ളി ആയിരുന്നു. അതിനു കാരണമുണ്ട്. എന്റെ വായില്‍ കിടക്കുന്ന നാവ് വിശ്രമമില്ലാതെ പണിയെടുക്കുന്നത് സിസ്റ്ററെ വല്ലാതെ പ്രകൊപിപ്പിക്കും.എനിക്കകട്ടെ എന്തുകേട്ടാലും നാവിനെ അടക്കിനിര്‍ത്താനും പറ്റിയിരുന്നില്ല. പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ മാറ്റുവാനായി എന്ത് കോമാളിത്തരവും ഞാന്‍‍ കാണിച്ചിരുന്നു.,മിമിക്രി വരെ കളത്തിലിറക്കും.ആ മിമിക്രി കളി പിന്നീട് സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടി തരുകയും ഉണ്ടായി. എന്റെ മിടുക്കു കൊണ്ടോഎന്തൊ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. പിന്നെ ബാലരമയും,പൂമ്പാറ്റയും എന്‍റെ കൈകളില്‍ നിന്നും ഒരിക്കലും തഴെയിരിക്കില്ല...മിക്കവാറും എനിക്ക് എന്തു പണിഷ്മെന്റ് എന്ന് ആലോചിക്കല്‍ തന്നെ വാര്‍ഡനും റ്റീച്ചേര്‍സിനും ഒരു പണി ആയിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ടീചെര്സിനെല്ലാം എന്നോട് വല്ലാത്ത ഒരു സ്നേഹംഉണ്ടായിരുന്നു. അതിന്റെയും കാരണം എനിക്കറിയില്ല. ഹിന്ദി ആയിരുന്നു എന്‍റെ ഏറ്റവും വലിയ പേടി സ്വപ്നം.ഹിന്ദി പടിപ്പിക്കുന്ന ജയലേഖടീച്ചര്‍ ഏതാണ്ട് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെപ്പോലെ ഇരിക്കും പേരിലുമുണ്ടല്ലോ സാമ്യം. ടീച്ചറിന്റെ പിരീഡില്‍ ഞാന്‍ വളരെ പാവം കുട്ടിയായി അടങ്ങിയൊതുങ്ങി പൂച്ചകുട്ടിയെപ്പോലെ ഇരിക്കും.. കാരണം, ടീച്ചറുടെ ഉറ്റ കൂട്ടുകാരി വിലാസിനി ടീച്ചര്‍ ആയിരുന്നു. വകയില്‍ ഒരു അമ്മായി ആയിരുന്നു..
ഓരോ ദിവസത്തെ കംപ്ലൈയിന്റ് അപ്റ്റുഡേറ്റായി അമ്മായിടെ ചെവിയില്‍ എത്തിക്കുന്നതില്‍ ജയലേഖടീച്ചര്‍ക്ക് ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.ഓരോ ഗുലുമാലുകള്‍ ഉണ്ടാക്കി ഓഫീസ് റൂമിലോ സ്റ്റാഫ് റൂമിലോ കയറിയിറങ്ങുക എന്റെയും ഹോബികളില്‍ പെടും.ചീത്തവിളിയും നാണംകെടുത്തലും സ്ഥിരമായപ്പോള്‍ എനിക്കും അതൊരു രസമായി. ആ തൊലിക്കട്ടി ഇന്ന് എനിക്കൊട്ടുമില്ല കേട്ടോ. ചില ദിവസങ്ങളില്‍ ഓഫീസ് റൂമില്‍ ഇരുന്നു കരഞ്ഞിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്നെ രക്ഷിക്കാന്‍ ഏതെങ്കിലും ടീച്ചേര്‍സ് എത്തും..അവാസാനം രക്ഷപെട്ടു പോകാന്‍ നേരത്ത് അമ്മായിയുടെ ഒരു കമന്റ് വരും‘അപാര തൊലിക്കട്ടിയാ,കണ്ടില്ലേ ആ നില്പ്‘. എന്ത് പറഞ്ഞാലും നാണം ഇല്ല,“.അത് കേട്ടു മനസ്സില്‍ ഞാന്‍ ചിരിക്കും... പ്രാക്കുകൊണ്ട് ടീച്ചറെ അഭിഷേകം ചെയ്യും.. ആരും കേള്‍ക്കാതാണ് കേട്ടോ. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്‍റെ അമ്മായിക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും എന്നെ നല്ല സ്നേഹമായിരുന്നു.മിക്കവാറും പരാതിക്കാരി ജയലേഖ ടീച്ചര്‍ ആകും. അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം ഒരു സമരം വരണേ ഇന്നു ഉള്ളുരുകി പ്രാര്‍ത്ഥിക്കും.ഞങ്ങളുടെ സ്കൂള്‍ ഗേള്‍സ്‌ മാത്രം ഉള്ളതായിരുന്നു,എങ്കിലും ക്രിസ്ത്യന്‍ കോളേജിലെ ചേട്ടന്‍മാര്‍ പലപ്പോഴും ഞങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എത്താറുണ്ടായിരുന്നു.അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം കാതോര്‍ക്കും സമരം വിളികള്‍ അകലെ നിന്നും മുഴങ്ങുന്നുണ്ടോ എന്നു..
ഹോസ്റ്റലില്‍ ഞങ്ങള്‍ നാല്‍പ്പതു പേരാണ് ഉണ്ടായിരുന്നത്. ഒരു വലിയ ഹാള്‍ ആയിരുന്നു.ഒരു കട്ടിലിനു മുകളില്‍ മറ്റൊരു കട്ടില്‍ എന്നക്രമതില്‍ രണ്ടു കട്ടിലുകലാണ് ഉള്ളത്.നാല്‍പ്പതു പേരും ഒരു ഹാളില്‍ കിടക്കുന്നു.അതിനോട് ചേര്‍ന്നാണ് ട്രങ്ക് റൂം.അതായതു പെട്ടികള്‍ സൂക്ഷിക്കുന്ന സ്ഥലം.ഒരിക്കല്‍ നല്ല ഉറക്കത്തില്‍ ആയിരുന്ന ഞാന്‍ മഴ പെയ്യുന്നത് സ്വപ്നം കണ്ടു. ആ മഴയത് ഞാന്‍ നനഞ്ഞു നില്‍ക്കുന്നതു അറികയും ചെയിതു.,പെട്ടന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അറിയുന്നത് മഴയല്ല മുകളിലെ കുട്ടി മൂത്രം ഒഴിച്ചതാണെന്ന്.ഞാന്‍ നനഞ്ഞു കുതിര്‍ന്നങ്ങനെ കിടകുകയാ. മൂത്രത്തില്‍. കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു .ആ പാതിരാത്രിയില്‍ കിടുങ്ങി വിറക്കുന്ന തണുപ്പത്ത് കുളിക്കെണ്ടിയും വന്നു.അങ്ങനെ എന്തെല്ലാം രസങ്ങള്‍. ഇന്നോര്‍ക്കുമ്പോള്‍ ചിരി ഊറിവരുന്നു.

മിക്ക കുട്ടികളുടെയും രക്ഷിതാക്കളോ ബന്ധുക്കളോ അവധിദിവസങ്ങളില്‍ പലഹാരപ്പൊതികളുമായി എത്തും.അതും നോക്കിയിരിപ്പാണ് ഞങ്ങളുടെ ഞങ്ങളുടെ ഞായറാഴ്ചകള്‍.... കിട്ടുന്ന വക ഭുതം പൊന്നു കാക്കുന്ന പോലെ കരുതിവച്ചു കുറേശ്ശെ അകത്താക്കും. ആയിടക്കാണ് പലരുടെയും പലഹാരങ്ങളുടെ എണ്ണം കുറയുന്നതായി പലരും ,പരസ്പ്പരം പറയുവാന്‍ തുടങ്ങിയത്.ഞങ്ങളുടെ കൂട്ടത്തിലെ ദീപയെ കാണാന്‍ കുറെ പലഹാര പൊതികളുമായി ഒരു ദിവസം സന്ധ്യക്ക് അവളുടെ അച്ഛന്‍ എത്തി. കിട്ടിയത് പൊതിപോലുമഴിക്കാതെ അവള്‍ പെട്ടിയിലാക്കി.പിറ്റേദിവസം രാവിലെ പെട്ടി തുറന്നപ്പോള്‍ പലഹാരപൊതികളില്‍പ്പാതിയും തീര്‍ന്നിരിക്കുന്നു.ഇതുകണ്ട് ദീപ കരച്ചില്‍ തുടങ്ങി. മോശമായ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും ഏകആശ്രയം അവധിദിവസങ്ങളില്‍ കിട്ടുന്ന പലഹാരപ്പൊതികള്‍ ആയിരുന്നു.ആരാണ് കപ്പലിലെ കള്ളന്‍ എന്ന് ആര്‍ക്കും അറിയില്ല.ആരുമാരും,കണ്ടവരില്ല. കള്ളനെ എങ്ങിനെയെങ്കിലും പിടികൂടണം. ആ ചിന്തയുമായി ഞാന്‍ നടന്നു.

അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും തടിയുള്ള രശ്മിയുടെ കിടക്കയില്‍ ഏതാനും മൈസൂര്‍പ്പാക്കിന്റെ അവശിഷ്ടം കിടക്കുനത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ഉടനെ ദീപയെ കൂട്ടി ആ കുട്ടിയുടെ കിടക്കയും ബാഗും പരിശോധിച്ചു.തൊണ്ടിമുതല്‍ അടക്കം പിടികൂടി.രശ്മിയെ വിളിച്ചു.അതോടെ ആ കുട്ടി വലിയ കരച്ചിലായി.സിസ്റ്റെര്‍ന്റെ അടുത്ത് പറയരുത്.സിസ്റ്റെര്‍ അറിഞ്ഞാല്‍ അച്ഛനെ വിളിപ്പിക്കും.കുട്ടികള്‍ അറിഞ്ഞാല്‍ പിന്നെ എനിക്ക് ഇവിടെ നില്ക്കാന്‍ കഴിയില്ല.ഇനി ആവര്‍ത്തിക്കയില്ല.,ഇവിടെ കിട്ടുന്ന ചോറുകൊണ്ട് വിശപ്പ്‌ മാറാത്തത് കൊണ്ട് വിശന്നിട്ടു ചെയിതതാണ് എന്നുപറഞ്ഞുള്ള ആ കുട്ടീടെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും ദീപയുടെയും മനസ്സലിഞ്ഞു. ഞങ്ങള്‍ക്കു വല്ലാത്ത അനുതാപം തോന്നി. ഈ കാര്യം ഞങ്ങള്‍ രഹസ്യമായി സൂക്ഷികയും ചെയിതു.

പിന്നീട് സിസ്റെര്നോട് മോഷണക്കാര്യം പറയുകയും,രാത്രിയില്‍ ട്രങ്ക് റൂം പൂട്ടി ഇടാന്‍ അപേക്ഷിക്കയും ചെയിതു.അതിനു ശേഷം മോഷണം നടന്നതില്ല. ഈ സംഭവം അന്ന് ഞങള്‍ മറ്റുകുട്ടികളെ കൂടി അറിയിച്ചിരുന്നെങ്കില്‍ ആ കുട്ടീക്കു കള്ളി എന്ന പേര് വീഴുമായിരുന്നു. വിശപ്പ് മനുഷ്യനെ ഏതേതെല്ലാം തെട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാലോചിക്കാനുള്ള ബുദ്ധിയൊന്നും അന്നില്ല. പക്ഷെ രശ്മിയെ രക്ഷിക്കാന്‍ തോന്നിയ മനസ്സോര്‍ത്ത് ഇന്നെനിക്ക് വല്ലാത്ത ആശ്വാസം തോന്നാറുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ,ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി. എനിക്ക് അവിടെ കുറച്ചു കുട്ടികളെ കൂട്ടുകാരായി ലഭിച്ചു..അക്കൂട്ട്ത്തില്‍ സ്കൂളിലും ,കൊളേയ്ജിലും പഠിക്കുന്ന കുട്ടികള്‍ ഊണ്ടായിരുന്നു.അവരെല്ലാം എന്നോട് നല്ല അടുപ്പം കാട്ടിയിരുന്നു.. എന്നെ ഒരു ചേച്ചിയെ പോലെ കരുതുകയും ,എന്‍റെ അനിയത്തിമാരായി ഞാന്‍ അവരെയും കണ്ടിരുന്നു. ആ ഇടക്കാണ് എനിക്ക് വിലകൂടിയ ഒരു ഫോണ്‍ ഏട്ടന്‍ കൊടുത്തയക്കുന്നത്.ഒരു ദിവസം സന്ധ്യാനേരത്ത് കുട്ടികളില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു..അല്പം നേരം സംസാരിച്ചിരുന്നിട്ട് ,ഞാന്‍ സന്ധ്യാദീപം കൊളുത്താനായി പൊയി.. ഞാന്‍ നാമം ചൊല്ലുന്നതിനിടക്ക് എന്‍റെ സുഹൃത്ത്‌ പോകയാണെന്നു വിളിച്ചു പറഞ്ഞു.വേഗം പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അവള്‍ പൊയിരുനു. എന്‍റെ വീട്ടില്‍ ഞാന്‍ അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.അവള്‍ പൊയ് അല്പം കഴിഞ്ഞു ഞാന്‍ എന്‍റെ മൊബൈല്‍ നോക്കിയപ്പോള്‍ കാണുന്നില്ല.എല്ലായിടത്തും നോക്കി.ലാന്‍ഡ്ഫോണില്‍ നിന്നും വിളിച്ചു നോക്കിയപ്പോള്‍ സ്വിചിടു ഓഫ്‌ എന്നാണു മറുപടി..ആ ഫോണ്‍ കയ്യില്‍ കിട്ടിയിട്ട് അധികം നാള്‍ കഴിഞ്ഞിരുന്നില്ല. എനിക്കു വല്ലാത്ത സങ്കടവും കരച്ചിലും വന്നു..സിം അടക്കം പോയതിനാല്‍ ബി എസ് . എന്നില്‍ നിന്നും അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടണമെങ്കില്‍ അടുത്തുള്ള പോലീസ്സ് സ്റ്റേഷനില്‍ കംപ്ലൈന്റ്റ്‌ എഴുതി നല്‍കണം എന്ന് പറഞ്ഞു.കംപ്ലൈന്റ്റ്‌ നല്‍കുമ്പോള്‍ അവിടുത്തെ ഇന്‍സ്പക്റ്റര്‍ ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോതിക്കയുണ്ടായി .ഞാന്‍ അന്നേ ദിവസം അവിടെ വന്ന കുട്ടിയെ പറ്റി പറഞ്ഞു. എന്നാല്‍ ആ കുട്ടി തന്നെയാവും. ഒരു കംപ്ലൈന്റ്റ്‌ എഴുതി തന്നാല്‍ സാധനം തിരിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വേണ്ടാന്ന് പറഞ്ഞു.കാരണം മുതിര്‍ന്ന ഒരു പെണ്‍കുട്ടി പോലിസ് സ്റ്റേഷനില്‍ കേറിയാല്‍ നമ്മുടെ നാട്ടില്‍ എന്താവും സ്ഥിതി.? പിന്നീട് ഒരുപക്ഷെ കുറ്റം തെളിഞ്ഞാല്‍ ആ കുട്ടി എന്തു ചെയ്തുകൂടാ? നാണക്കേട്‌ ഭയന്നു ആല്‍മഹത്യ ചെയ്താല്‍.?. ഇന്നു എന്തിനും ഏതിനും ആല്‍മഹത്യ ഒരു പരിഹാരമായി കണുന്നവരാണല്ലൊ നമ്മുടെ കുട്ടികള്‍. ഈ ഒരു കാരണം കൊണ്ട് അങ്ങിനെ ചെയിതു പോയാല്‍? ഒരു മൊബൈലിനെക്കാളും വില ഞാന്‍ ഒരു മനുഷ്യജീവനകല്പിക്കേണ്ടേ.‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍... ജീവിതകാലം മുഴുവന്‍ ഞാന്‍ മനസ്സമാധാനം പകരം കൊടുക്കേണ്ടി വരില്ലേ?അത് ജീവിതകാലം മുഴുവന്‍ എന്നെ സങ്കടപെടുത്തും. ഞാന്‍ കംപ്ലൈന്റ്റ്‌ കൊടുക്കാന്‍ തയ്യാറായില്ല.എനിക്ക് മൊബൈല്‍ തിരിച്ചു കിട്ടുകയും ചെയിതില്ല.

അതിനുശേഷം പരിധിയില്‍ കവിഞ്ഞ കൂട്ടുകെട്ട് ഞാന്‍ അവസാനിപ്പിക്കയും ചെയിതു.സാമാന്യം ഭേദപെട്ട വീട്ടിലെ കുട്ടി ആയിരുന്നു അവള്‍.എന്തിനാണവള്‍ അത് ചെയ്തത്.?.ഇങ്ങനെയും ഒരു രസത്തിന് വേണ്ടിയാവുമോ?.വീട്ടുകാരോടു മൊബൈല്‍ വാങ്ങിത്തരാന്‍ പറയുന്നതെങ്ങനെ. എല്ല്വരുടെയും കൈയില്‍ അതുണ്ടുതാനും. അപ്പോള്‍ മാര്‍ഗ്ഗം മോഷണം തന്നെ. അവര്‍ അറിയുന്നില്ല അതിന്റെ ഭവിഷ്യത്ത്എന്തെന്ന്..ഒരു പക്ഷെ അറിവില്ലായ്മ ആകാം. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യര്‍ക്ക് ഇത്തിരി പ്രയാസം തന്നെ.കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെ വിടുന്ന രക്ഷിതാക്കളും ഉണ്ട്.അവരും ഒരു തരത്തില്‍ കുറ്റവാളികളായി മക്കളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്..പിനീട് വലിയ തെറ്റുകളിലേക്ക് അവര്‍ എത്തിപ്പെടുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്.അപ്പോഴേക്കും തിരുത്താന്‍ പറ്റാത്ത തലങ്ങളിലേക്ക് അവ വളര്‍ന്നു കഴിഞ്ഞിരിക്കാം.മറ്റുള്ളവന്റെ ഏതൊരു വസ്തുവും അയാളുടെ സമ്മതം ഇല്ലാതെ സ്വന്തമാകുന്നതു തെറ്റാണ് എന്ന ബോധം ചെറുപ്പത്തിലെ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. പക്ഷേ എല്ലാവരും അതിര് കവിഞ്ഞ് തോന്നുന്നതെല്ലാം സ്വന്തമാക്കന്‍ നെട്ടോട്ടമോടുമ്പോള്‍ ആര്‍ക്ക് ആരെ ശ്രദ്ധിക്കാന്‍ നേരം. ആര് ആരെ തിരുത്തും??

52 comments:

നീര്‍വിളാകന്‍ said...

വളരെ നല്ല പോസ്റ്റ് ചെരിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ വിധിക്കുന്ന നമ്മുടെ നാട്ടില്‍ തന്നെ വലിയ കുറ്റം ചെയ്ത് ശിക്ഷപോലും കിട്ടാതെ ആളുകള്‍ വിലസുന്നു.... ശിക്ഷ ചിലപ്പോഴൊക്കെ തെറ്റുകള്‍ക്ക് പരിഹാരമാകാം... പക്ഷെ ശിക്ഷിക്കതെ ഒരാളെ ത്ഇരുത്താന്‍ കഴിയുന്നിടത്തോളം നന്മ മറ്റൊന്നുമില്ല... ഭാവുകങ്ങള്‍....

പാവപ്പെട്ടവൻ said...

ബാല്യത്തിന്റെ തനതായ കുസൃതിയില്‍ പറഞ്ഞുതുടങ്ങിയ അനുഭവ കുറിപ്പ് നല്ല സന്ദേശങ്ങള്‍ കൂടി മുന്നോട്ടു വക്കുന്നുണ്ട് ..മാത്രവുമല്ല എഴുത്ത് കാരിയുടെ വിവേകപൂര്‍വ്വമായ ചിന്തകള്‍ ഒരു ഓര്‍മ്മപെടുത്തല്‍ സമൂഹത്തിനു നല്കുന്നു ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

ഇതൊരു മിക്സഡ് പോസ്റ്റാണ്!.ഒരു കഥ പോലെയും ഒരു ലേഖനം പോലെയും!. അതൊന്നു വേര്‍തിരിച്ചുവെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു.നല്ലൊരു സന്ദേശം ഇതിലടങ്ങിയിട്ടുണ്ട്.കുട്ടികളില്‍ ഈ മോഷണ ശീലം അധികവും തുടങ്ങുന്നത് സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ്. രക്ഷിതാക്കള്‍ ഒന്നു ശ്രദ്ധ വെച്ചാല്‍ കുറെയൊക്കെ ഇത് പരിഹരിക്കാന്‍ കഴിയും.ചില കുട്ടികള്‍ ബന്ധു വീടുകളില്‍ നിന്ന് ചില്ലറ മോഷണങ്ങള്‍ നടത്തുന്നതായി കണ്ടിട്ടുണ്ട്,ഇത് മുളയിലെ കണ്ടു പിടിച്ചില്ലെങ്കില്‍ അത് വലിയ തെറ്റിലേക്കു നീങ്ങും!.പിന്നെ ഒരു മാനസിക വൈകല്യമായും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്.

ഒരു നുറുങ്ങ് said...

മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്ന്തില്‍ സാഹചര്യം
വലിയ പങ്ക് വഹിക്കുന്നു...രശ്മിക്ക് പലഹാര
മോഷണത്തിന്‍ പ്രേരണയായത് വിഷപ്പാണ്‍...
“ഇവിടെ കിട്ടുന്ന ചോറുകൊണ്ട് വിശപ്പ്‌ മാറാത്തത് കൊണ്ട് വിശന്നിട്ടു ചെയിതതാണ് എന്നുപറഞ്ഞുള്ള ആ കുട്ടീടെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും ദീപയുടെയും മനസ്സലിഞ്ഞു.”
പക്ഷെ,നിങ്ങള്‍ രണ്ടാളുടെയും ഉചിതമായ
നിലപാട് രശ്മിയില്‍ ഒരു മോഷ്ടാവ് വളര്‍ന്ന്
വരുന്നത് ഇല്ലാതാക്കുകയും ചെയ്തു...
സാമൂഹ്യചുറ്റുപാടുകള്‍ തന്നെ പലര്ക്കും തെറ്റ്
ചെയ്യാന്‍ പ്രേരണയാവുന്നത്..ഒരാളെ തെറ്റില്‍
നിന്നും കൈപ്ടിച്ചുയര്‍ത്തുന്നതും ഈ
സാമൂഹ്യ ചുറ്റുപാടുകള്‍ തന്നെ...രക്ഷിതാക്കള്‍
ബോധവാന്മാരെങ്കില്‍ സന്താനങ്ങള്‍
നന്മയുള്ളവരാവും,തീര്‍ച്ച.

Anil cheleri kumaran said...

വലിയ നിലയില്‍ കഴിയുന്നവരിലും മോഷണ ശീലം കണ്ടിട്ടുണ്ട്. തുണിക്കടയിലൊക്കെ കയറിയാല്‍ അടിച്ച് മാറ്റുക. ഒരു മാനസിക അസുഖമാണോ അത്.

ശ്രീ said...

ഓര്‍മ്മക്കുറിപ്പ് എന്നതിനേക്കാള്‍ വ്യക്തമായ ഒരു സന്ദേശം നല്‍കുന്നു, ഈ പോസ്റ്റ്... സൌഹൃദവും മനുഷ്യത്വവും വിവേകവും വീണ്ടു വിചാരങ്ങളും എങ്ങനെ പ്രദര്‍ശിപ്പിയ്ക്കണം എന്നു ഓര്‍മ്മിപ്പിയ്ക്കുന്നു.

lekshmi. lachu said...

നീര്‍വിളാകന്‍,പാവപ്പെട്ടവന്‍,മുഹമ്മദ്‌കുട്ടി,
നുറുങ്ങു,കുമാരന്‍,ശ്രീ..എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്
നന്ദി..

lekshmi. lachu said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

ഒരു നല്ല സന്ദേശം അതിലേറെ നല്ല ഭാഷയില്‍ ഹൃദയത്തില്‍ തോടും വിധം പറഞ്ഞു...ഇഷ്ടമായി.....സസ്നേഹം

എന്‍.ബി.സുരേഷ് said...

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളിയെന്നു വിളിച്ചില്ലെ
നിങ്ങള്‍ കള്ളിയെന്നു വിളിച്ചില്ലെ
അപ്പോ പലഹാരം മോഷ്ടിച്ചതോ?
അതെനിക്ക് വിശപ്പടക്കാ‍നായിരുന്നല്ലോ
വിശപ്പടക്കാ‍നായിരുന്നല്ലോ
........................................
അപ്പോ മൊബൈല് മോഷ്ടിച്ചതോ?
അതെനിക്ക് സൊള്ളാനായിരുന്നല്ലോ
സൊള്ളാനായിരുന്നല്ലോ
...........................................
നല്ലതു വല്ലോം മോഷ്ടിച്ചാലുടനെ
കള്ളിയാക്കും നിങ്ങടെ ചട്ടം
മാറ്റണമല്ലെങ്കില്‍ മാറ്റു-
മതുകളീ നിങ്ങളെത്താന്‍.
(അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയോട് കടപ്പാട്.)

മോഷണത്തൊടു കമ്പം തോന്നുന്ന ആരേയും തിരുത്താന്‍ ഈ പോസ്റ്റിന് കഴിയും.
പോലിസ് സ്റ്റേഷനുകളില്‍ ലഘുലേഖയായി ഇത് വിതരനം ചെയ്യണം.
പോലീസുകാരും പടിക്കട്ടെ പുതിയ തന്ത്രങ്ങള്‍. (തമാശ പറഞ്ഞതാ)

hashe said...
This comment has been removed by the author.
ഹംസ said...

.,ഇവിടെ കിട്ടുന്ന ചോറുകൊണ്ട് വിശപ്പ്‌ മാറാത്തത് കൊണ്ട് വിശന്നിട്ടു ചെയിതതാണ് എന്നുപറഞ്ഞുള്ള ആ കുട്ടീടെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും ദീപയുടെയും മനസ്സലിഞ്ഞു.

എന്‍റെയും മനസ്സലിഞ്ഞുട്ടോ…!!

ശ്രീ പറഞ്ഞ പോലെ ഇത് ഒരു അനുഭവകുറിപ്പ് എന്നതിലുപരി കുറേ സന്ദേശങ്ങള്‍ നല്‍കുന്നു.!!

നല്ല ഒഴുക്കോടെ എഴുതുകയും ചെയ്തു ഒരു മടുപ്പും കൂടാതെ എല്ലാ ഭാഗവും വായിക്കാനും കഴിഞ്ഞു.!!

hashe said...
This comment has been removed by the author.
hashe said...
This comment has been removed by the author.
hashe said...
This comment has been removed by the author.
Ashly said...

മ്മം...നല്ല പോസ്റ്റ്‌. അത് പോലീസില്‍ പറഞു ആ കുട്ടിയ്ടെ ജീവിതം പരിപ് ആകാതിരുന്നത് നന്നായി. പക്ഷെ, ആ കുട്ടിയ്‌, എലെങ്ങില്‍ അവരുടെ വീട്ടുകാരെ അറിയികനാമായിരുന്നു എന്ന് തോന്നുന്നു. ആ സോഭാവം നനായാലോ.

പിന്നെ, "ആ തൊലിക്കട്ടി ഇന്ന് എനിക്കൊട്ടുമില്ല കേട്ടോ" - ഉവ്വാ ? സത്യം ??? ;)

എറക്കാടൻ / Erakkadan said...

അങ്ങിനെ പണ്ട്‌ ഉണ്ടായിരുന്നു ആളുകളാണോ പിന്നീട്‌ ബ്ലോഗ്‌ മോഷണവും കൊണ്ട്‌ നടക്കുന്നത്‌.....അത്‌ നന്നായി..ആവും...ആവണം...

പണ്ടൊക്കെ ഞാനും നോട്ടു ബുക്കിന്റെ നടു പേജൊക്കെ പൊക്കിയിരുന്നു..ഒരു രസം.....

the man to walk with said...

good post

ManzoorAluvila said...

എഴുത്തുകാരിയുടെ വിവേകം വെളിവാക്കുന്ന കുറിപ്പ്‌..നന്നായ്‌ എഴുതിയിരിക്കുന്നു..എഴുത്തു തുടരുക..എല്ലാ ഭവുകങ്ങളും..

lekshmi. lachu said...

യാത്രികന്‍,യാത്രക്കിടയില്‍ ഇവിടെ വന്നു
പോകാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നന്ദി സുരേഷ് മാഷെ..ഹാഷ് ,കൊള്ളാം
മ്യൂസിക്‌ ..ഹഹഹ...നന്ദി ഹംസ..
നന്ദി ക്യാപ്റ്റന്‍,ഏറെക്കാടന്‍...ഉം...ഉം...നന്ദി..
നന്ദി ദി മാന്‍ .

S Varghese said...

വീര്‍പ്പുമുട്ടലിന്റെയും ഒറ്റപ്പെടലിന്റെയും കൂട്ടുകൂടലിന്റെയും കുസൃതിത്തരങ്ങളുടെയും ഒരു കാലമായിരുന്നു അത്.
it reminds of someone

sha said...

പോസ്റ്റ്‌ നന്നായിട്ടുണ്ട് ....വായിച്ചപ്പോള്‍ ഒരു പേടി .....മോഷണം എന്നിലേക്കും വ്യാപിചോ എന്ന് .ഞാന്‍ മോനുവേണ്ടി കൊണ്ടുവന്നു വെക്കാറുള്ള ബിസ്കറ്റ് വെറുതെ അല്ല കുറഞ്ഞു വരുന്നത്...
അടിച്ചുമാറ്റല്‍ പ്രതിഭാസം ഇവിടെയും സംഭവിക്കുന്നു ..എന്തായാലും ഞാന്‍ കെണി ഒരുക്കി കാത്തിരിക്കാന്‍ തീരുമാനിച്ചു .....
ജാതകം ചേര്‍ന്നാല്‍ ...സ്കൂളില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കട്ട് കൂടി ആവശ്യപെടുന്നത് നന്നായിരിക്കും....പെട്ടവര്‍ പെട്ടു...ഇനിയുള്ളവര്‍ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക ...
തിരുട്ട് മല്ലികെ....തിരുട്ടാതെ കണ്ണേ........

lekshmi. lachu said...

നന്ദി വര്‍ഗീസ്‌ മാഷെ,നന്ദി ഷ,പിന്നെ ഷ,
ഷ പറഞ്ഞപോലെ ജാതകപൊരുത്തം നോകുമ്പോള്‍
സ്കൂള്‍ സര്ട്ടിഫിക്കട്റ്റ് നോക്കുനത് നല്ലതൊക്കെ തന്നെയാ,
പക്ഷെ നിങ്ങളെ പോലുള്ളവരുടെ സെര്ട്ടിഫിക്കറ്റ് തിരിച്ചും
നോക്കാന്‍ നിന്നാല്‍ പല പുരുഷ വര്‍ഗ്ഗവും വീട്ടില്‍ സ്വയം ,
കഞ്ഞി വെച്ചു കുടിക്കേണ്ടി വരും...അറിയാലോ...സ്വന്തം
കാര്യം തന്നെ???ഹഹഹ..

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
ഹരീഷ് തൊടുപുഴ said...

പക്വതാപൂർണ്ണമായ എഴുത്തിലേക്കുള്ള കൂടുമാറ്റം പ്രത്യേകം പരാമർശിക്കേണ്ടതാകുന്നു..

അഭിനന്ദനങ്ങൾ..

Manoraj said...

എഴുത്തിൽ ഒത്തിരി പുരൊഗമിച്ചിരിക്കുന്നു.. ഹരീഷ് പറഞ്ഞപോലെ പക്വതയുള്ള എഴുത്ത്. അഭിനന്ദനങ്ങൾ..

Mohamedkutty മുഹമ്മദുകുട്ടി said...

അവസാനം ഞാന്‍ എം.കൃഷ്ണന്‍ നായരായോ സാഹിത്യ വാരഫലമെഴുതാന്‍! ഹാഷ് ഒരു ആധാരമെഴുത്തുകാരനാണെന്നറിഞ്ഞില്ല!.

SAJAN S said...

എല്ലാവരും അതിര് കവിഞ്ഞ് തോന്നുന്നതെല്ലാം സ്വന്തമാക്കന്‍ നെട്ടോട്ടമോടുമ്പോള്‍ ആര്‍ക്ക് ആരെ ശ്രദ്ധിക്കാന്‍ നേരം. ആര് ആരെ തിരുത്തും?!!

hashe said...

TAKE IT EASY MOHAMMEDKUTTY

lekshmi. lachu said...

നന്ദി ഹരീഷ്,നന്ദി മനോരാജ്,
മുഹമ്മദ്‌ ഹാഷ് ഒരു തമാശ പറഞ്ഞതാണ്.
കാര്യം ആക്കണ്ട ടൌ.
ഹരീഷ്,മനോരാജ് നിങ്ങളുടെ രണ്ടാളുടെ അഭിപ്രായത്തില്‍
ഞാന്‍ എഴുത്തില്‍ പാകത വന്നു എന്നറിഞ്ഞതില്‍
സന്തോഷം..

വീകെ said...

ഒരു ചെറിയ മോഷണം പോലും നടത്താത്ത ആരെങ്കിലും ഉണ്ടാവുമോ...? അതിനൊക്കെ ഓരോ സാഹചര്യങ്ങളും ഉണ്ടാകും...!!

പക്ഷെ, അതൊന്നും വലിയ മോഷണങ്ങളായി പരിണമിക്കാറില്ല...
ലക്ഷ്മിയേച്ചി നല്ല രീതിയിൽ ആണ് പ്രതികരിച്ചത്....
പിന്നെ എത്ര അടുത്ത സുഹൃത്തുക്കളേയും ഒരു പരിധി വിട്ടുള്ള സ്വാതന്ത്ര്യം വീട്ടിൽ അനുവദിക്കുന്നത് ശരിയല്ലാന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.

SAJAN S said...

enikku maatram nandi paranjilla..!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പട്ടേപ്പാടം റാംജി said...

വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. കഴിഞ്ഞ പോസ്റ്റുകളെക്കാള്‍ ഏറെ മുന്നിലെത്തിടിയിരിക്കുന്നു ഇതിലെ രചനാ രീതി. ഒറ്റയിരിപ്പില്‍ അവസാനം വരെ വായിച്ചുതീര്‍ക്കാതെ അനങ്ങാന്‍ സമ്മതിക്കാത്ത ശൈലി.
കുട്ടിക്കാലങ്ങളിലെ ഓര്‍മ്മകള്‍ എല്ലാം തന്നെ ഓര്‍മ്മിക്കാനും പങ്കുവെക്കാനും രസമുള്ളവ തന്നെ.
സ്ക്കൂള്‍ ജീവിതമാകുംപോള്‍ അതിന്റെ രസം കൂടും.
ഇവിടെത്തന്നെ രണ്ടാമത്തെ സംഭവത്തെക്കാള്‍ ഒന്നാമത്തേതിനു മിഴിവ് എരുന്നില്ലേ.
ഭാവുകങ്ങള്‍.

lekshmi. lachu said...

സാജന്‍...ക്ഷെമിക്കൂ..മനപൂര്‍വം പറയാതിരുന്നതല്ല...
പെട്ടന്ന് കാണാതെ പോയതാണ്..ക്ഷെമിക്കൂ ടൌ..
സാജന്‍ പറഞ്ഞത് ശെരിയാണ്,ആര്‍ക്കും സമയം
ഇല്ല..എല്ലാവരും ഓടുന്നു.എന്തിനോക്കയോ വേണ്ടി..

lekshmi. lachu said...

നന്ദി വി കെ ,വി കെ യുടെ
അഭിപ്രായത്തോട് യോജിക്കുന്നു..
ഏത് സുഹൃത്തിനെയും നിര്തെണ്ടിടത്
നിര്‍ത്തണം..എന്ന് ജീവിതം എന്നെ പഠിപ്പിച്ചു.
റാംജി,അങ്ങയെ പോലുള്ളവരുടെ പ്രോത്സാഹനം ഞാന്‍
എന്നും പ്രതീക്ഷിക്കുന്നു.വളരെ നന്ദി റാംജി...

കൂതറHashimܓ said...

നല്ല വിഷയം, നല്ല അവതരണം.
എനിക്കിഷ്ട്ടായി, വിശന്നിട്ടാണെന്ന് ആ കുട്ടി പറഞ്ഞപ്പോ ശരിക്കും സങ്കടായി

ക്ഷമ said...

ചേച്ചിയുടെ നല്ല മനസ്സ്.. ചേച്ചിയേ പോലുള്ള സുഹൃത്തുക്കൾ ഉണ്ടാവണം..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഗതകാലസ്മരണകളിലേക്കുള്ള തിരിഞ്ഞുനടത്തവും ചിന്തകളും ഹൃദ്യമായിരിക്കുന്നു ലക്ഷ്മീ...

വിനുവേട്ടന്‍ said...

അങ്ങനെ ഒരു ആത്മഹത്യ ഒഴിവാക്കി എന്ന് പറയാം അല്ലേ...

എഴുത്ത്‌ തുടരുക... ആശംസകള്‍..

lekshmi. lachu said...

നന്ദി,കൂതറ..നന്ദി ക്ഷമ ,നന്ദി പള്ളിക്കര..
നന്ദി വിനുവേട്ടന്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

കുട്ടികാലത്തെ കുസൃതിയില്‍ പറഞ്ഞുതുടങ്ങിയ ,നർമ്മത്തോടെയുള്ള അനുഭവ വിവരണം മുതൽ വളരെ നല്ല സന്ദേശങ്ങള്‍ കൂടി ഉൾപ്പെടുത്തി എച്ചുവിന്റെ വിവേകപൂര്‍വ്വമായ കളവിടപെടലുകൾ വരെയുള്ള സംഗതികൾ സുന്ദരമായിട്ടുണ്ട്..കേട്ടൊ

ഒഴാക്കന്‍. said...

വളരെ നല്ല പോസ്റ്റ്

vinus said...

ഞാനാദ്യമാണീ വഴി .മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ കഴിയുക ചെറിയ കാര്യമല്ല അഭിനന്ദനങ്ങൾ

salu said...

hi,
..declined complaint is good, appreciable is the mind behind but you could have a talk with that kid to prune off such a habit....
remembrance of past is always sweety ... while you scribbled such mems every reader would surely plunge into theirs..... and that defenitely brings up joy and the smile remains perennial.... thnks......
rgrds,
salu.

Unknown said...

കൊള്ളാം,നല്ല പച്ചയായ അവതരണം .ആത്മാര്‍ഥമായ ,അനായാസമായ അവതരണ ശൈലി .പോലീസില്‍ കംപ്ലൈന്റ്റ്‌ ചെയ്യാന്‍ പോയപ്പോള്‍ ആ കുട്ടിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലുണ്ടാക്കിയ വടം വലിയും വിവേകമായി ചിന്തിച്ചതും വളരെ പ്രശംസനീയം .ഒപ്പം ‍ നല്ല സന്ദേശവും .

റഷീദ് കോട്ടപ്പാടം said...

good1

http://ayilakkunnu.blogspot.com

(കൊലുസ്) said...

നല്ല കുറിപ്പ്. നമ്മുടെ നാട്ടില്‍ ചെറിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ എന്ന് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങളോട് ക്ഷമിക്കാനുള്ള സന്മനസ്സുണ്ടാകണം.

കുട്ടന്‍ said...

നല്ല ഒരു മെസ്സേജ് convey ചെയ്യാന്‍ സാധിച്ചിട്ടുണ്ട് ട്ടോ ........ആശംസകള്‍

lekshmi. lachu said...

നന്ദി ബിലാത്തി,നന്ദി ഒഴാക്കന്‍,നന്ദി വിനസ്,
നന്ദി സാലു,നന്ദി സാലി ,നന്ദി റഷീദ്,നന്ദി സന്‍.,
നന്ദി കുട്ടന്‍.

pournami said...

lechu ..moshnam rich family enkil mikavarum avarku psycho problem..chilarude parents ok undenkilum avarku care kittundakilla athu karnavum sradhakittan cheyunna kurubukalkanditillekuttikal ..pinne psychologyil ithinepatti paryundu..arinjakryam ah kuttiye ariyikamayirunnu..

കാട്ടിപ്പരുത്തി said...

പക്ഷെ - ആ കുട്ടിയെ ഒന്നുപദേശിക്കാമായിരുന്നു, ആരും അറിഞ്ഞില്ലെന്നു മനസ്സിലാക്കുന്നത് പിന്നെയും കളവിനു സാധ്യതയുണ്ടാക്കും

A said...

ഈ മോഷണം പലപ്പോഴും നേട്ടത്തിന് വേണ്ടിയല്ല. കൂട്ടുകാര്‍ക്കിടയില്‍ വലിയ "പുള്ളി"യാവാന്‍ വേണ്ടിയാണ്.