Sunday, May 9, 2010

മാനസാന്തരങ്ങളുടെ ഒച്ചകള്‍

വ്യഥയുണ്ടെങ്കിലുമിന്നുള്ളമറിയാതെ
എന്‍റെ മിഴികള്‍ നിറഞ്ഞിടുന്നു.
ഞാന്‍ അറിയാതെ എന്‍റെ നെഞ്ചും
നോവിനാല്‍ലേറെ പിടഞ്ഞിടുന്നു.
കേട്ടതത്രയും സങ്കടപ്പെരുമഴ,
അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം.
എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം
മറന്നിടുന്നതെന്തേ..?

ഏറെമോഹമില്ലാത്തൊരെന്‍
മനസ്സിലെക്കേറെമോഹങ്ങള്‍
പകര്‍ന്നൊരുതുലാഭാരം നടത്തി.
മോഹങ്ങളും ,സ്വപ്നങ്ങളും
അശ്വമേഥരഥത്തിലേറി കുതിക്കവേ,
ഒരു പത്മവ്യൂഹത്തില്‍
അകപെട്ടതെന്നസത്യം
അറിയാന്‍ ഏറെ വൈകിയോ...?
ദിശയറിയാതെ,വഴിയറിയാതെ
ജീവരക്ഷക്കായി കൈകൂപ്പി നില്‍ക്കെ
ഇതാണ് നിന്റെവിധി,ഇതാണ് നിന്റെനിയോഗം
എന്നോതി മാറിനില്പൂ ഭഗവാന്‍.
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
ജീവനായി തുടിച്ചനേരം തലയെഴുത്തിന്റെ
നിയോഗവും നിന്നോടു ചേര്‍ക്കപെട്ടുവെന്നു..
ഇന്നലെയുടെ തെറ്റ്
ഇന്നിന്റെ ശരിയായിമാറ്റി
നീയും ,നിന്റെ സ്വപ്നങ്ങളും
സ്വര്‍ണ്ണരഥത്തിലേറി പായുകയാണ്
ദിശതേടി.. ദിക്കുതേടി ,ഒരു അവസാനം തേടി.

31 comments:

പാവപ്പെട്ടവൻ said...

മാനസാന്തരങ്ങലുടെ ഈ ഒച്ചകള്‍ അറിയാതെ പോകുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ എന്നബോധം ഇവിടെ അടിവരയിടുന്നു ......എന്നാലും കൂടുതല്‍ സാമൂഹ്യ പ്രശങ്ങളിലേക്ക് ഈ കവിത വളരുന്നില്ല

Anonymous said...

അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം

ഹംസ said...

അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
ജീവനായി തുടിച്ചനേരം തലയെഴുത്തിന്റെ
നിയോഗവും നിന്നോടു ചേര്‍ക്കപെട്ടുവെന്നു..

നല്ല വരികള്‍.

നല്ല കവിത ആശംസകള്‍ :)

പട്ടേപ്പാടം റാംജി said...

ഇന്നലെയുടെ തെറ്റ്
ഇന്നിന്റെ ശരിയായിമാറ്റി
നീയും ,നിന്റെ സ്വപ്നങ്ങളും
സ്വര്‍ണ്ണരഥത്തിലേറി പായുകയാണ്

തെറ്റും ശരിയും തിരിച്ചരിയാനാകാതെ തിരക്ക് പിടിച്ച പാച്ചില്‍.....

Manoraj said...

“അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം.“

“ഇന്നലെയുടെ തെറ്റ്
ഇന്നിന്റെ ശരിയായിമാറ്റി
നീയും ,നിന്റെ സ്വപ്നങ്ങളും
സ്വര്‍ണ്ണരഥത്തിലേറി പായുകയാണ്
ദിശതേടി.. ദിക്കുതേടി ,ഒരു അവസാനം തേടി.“

അർത്ഥവത്തായ വരികൾ. ഒപ്പം അക്ഷരതെറ്റുകൾ വരുത്താതെ എഴുതാൻ കഴിയും എന്ന് തെളിയിച്ചതിനും അഭിനന്ദനങ്ങൾ.. കഴിഞ്ഞ പോസ്റ്റിൽ കമന്റിയതിന്റെ തുടർച്ചപോലെ പറയട്ടെ.. എഴുത്തിൽ വളരെയധികം മുന്നേറിയിട്ടുണ്ട് .. നിലനിർത്തുക.. ഭാവുകങ്ങൾ

lekshmi. lachu said...

പാവപ്പെട്ടവന്‍,ദാസ്‌,ഹംസ,റാംജി,
മനോരാജ്,എല്ലാവര്‍ക്കും നന്ദി...

കൂതറHashimܓ said...

ആഹാ അടിപൊളി കവിത..!!
(കവിത എനിക്ക് മനസ്സിലവൂലാ, അത് ആരോടും പറയണ്ടാ)

Thus Testing said...

കൊള്ളാം

Mohamedkutty മുഹമ്മദുകുട്ടി said...

കൂതറ ഹാഷിം പറഞ്ഞ പോലെ എനിക്കും വഴങ്ങില്ല കവിത,അതു കൊണ്ട് അടി പൊളി എന്നൊന്നും പറയുന്നില്ല. പിന്നെ മനോരാജ് അക്ഷരത്തെറ്റും നോക്കി നടക്കുകയാ,ലച്ചു സൂക്ഷിക്കണം!

Jobove - Reus said...
This comment has been removed by a blog administrator.
Manoraj said...

മൊഹമ്മദ്കുട്ടിമാഷേ : ക്ഷമിക്കണം.. അക്ഷരതെറ്റ് നോക്കി ഇനി എവിടെയും ഞാൻ വരില്ല.. അത് എന്റെ തെറ്റാണെന്ന് മനസ്സിലായി തുടങ്ങുന്നു.. എന്റെ തെറ്റ് ചൂണ്ടിക്കാട്ടുക വഴി താങ്കൾ നല്ലൊരു സുഹൃത്താവുന്നു.. നന്ദി.. ഇനിയും കാണാം..

abshar said...

എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം
മറന്നിടുന്നതെന്തേ..? nice poem.....
keep it up...

usman said...

കവിത നന്നായിട്ടുണ്ട് ലെച്ചൂ... ആശംസകൾ.

the man to walk with said...

nannayi ishtaayi

Ashly said...

നല്ല വരികള്‍!!

നീര്‍വിളാകന്‍ said...

തരക്കേടില്ല എന്നു പറയാം.... കവിതയാണ് ലക്ഷ്യമെങ്കില്‍ കൂടുതല്‍ കവിതകള്‍ വായിക്കാന്‍ ശ്രമിക്കുകയാണ് നല്ല കവിത എഴുത്തിന് ആദ്യം വേണ്ടത്... ഭാവുകങ്ങള്‍.

S Varghese said...

Entanglements -----states of the constituting objects are linked together so that one object can no longer be adequately described without full mention of its counterpart—even if the individual objects are spatially separated

lekshmi. lachu said...

അരുണ്‍,ഹാഷിം ,മുഹമ്മദ്‌,അബ്ഷര്‍,
ഉസ്മാന്‍ക്ക,ദി മാന്‍,ക്യാപ്ടന്‍,നീര്‍വിളകന്‍ ,
വര്‍ഗീസ്‌..എല്ലാവരുടെയും വില ഏറിയ അഭിപ്രായത്തിനു
നന്ദി

lekshmi. lachu said...

ഹാഷിം,എനിക്കും കവിതയെ കുറിച്ച്
വലിയ പിടിപാടൊന്നും ഇല്ല്യ.
വായികൂ ഹാഷിം നല്ല എഴുത്തുകാരുടെ
കവിതകള്‍ ,അപ്പൊ എന്തേലും ഒകെ മനസ്സിലാകും
മുഹമ്മദ്‌ മാഷെ,മാഷും ഹഷിമിനെ പോലെ പറഞ്ഞാല്‍
ശെരിയാകില്ല്യ ടൌ.
മനോരാജ്,മുഹമ്മദ്‌ ഒരു തമാശ പറഞ്ഞതലേ.
അഭിപ്രായങ്ങള്‍ അത് നല്ലതും,ചീത്തയും
ആകാം.അതല്ലേ നല്ല സുഹൃത്തുക്കള്‍ ചെയ്യേണ്ടതും?
നീര്‍വിളകന്‍ ,താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു
നന്ദി.ശ്രമിക്കാം..ഞാന്‍..
വര്‍ഗീസ്‌ ,എനിക്കൊന്നും മന്സിലായില്ല്യ ടൌ..
മെയില്‍ വഴി അഭിപ്രായം അറിച്ചവര്‍ക്കും
നന്ദി അറീക്കുന്നു.

SAJAN S said...

അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം.
എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം
മറന്നിടുന്നതെന്തേ..?

nice :) :)

രാജേഷ്‌ ചിത്തിര said...

:)
iniyum ezhuthoo

സാബിബാവ said...

മനസ്സിലുള്ള ആശയം വിവരണാധീനമാണ്. എങ്കിലും കുറഞ്ഞ വരികളില്‍ വലിയ ആശയം കവിതയിലുടെ പുറത്തു കാണിക്കാന്‍ കഴ്ഞ്ഞു കവിതക്കും നല്ല തിളക്കം നന്മകള്‍ വരട്ടെ..

lekshmi. lachu said...

സോണ ജി,അഭിപ്രായത്തിനു നന്ദി.
നന്ദി സാജന്‍,വീണ്ടും ഈ വഴി മറന്നിടില്ല്യ
എന്നറിഞ്ഞതില്‍ സന്തോഷം രാജേഷ്‌ ,
സാബിറ സന്തോഷം..ഈ വഴി വന്നതില്‍..

ഹരീഷ് തൊടുപുഴ said...

ആശംസകള്‍..

ക്ഷമ said...

ഹായ് ചേച്ചി.. എനിക്ക് കവിത അറിയില്ല.. പക്ഷെ എനിക്കിഷ്ടായട്ടോ.. നല്ല രസം വായിക്കാൻ

ഗിരീഷ്‌ എ എസ്‌ said...

ലച്ചു...
ആര്‍ദ്രമാകുന്ന
മിഴികളില്‍
നിന്നാണ്‌
സ്‌ഫടികത്തേക്കാള്‍
വ്യക്തതയുള്ള
ജലബിന്ദുക്കളെ
നാം തിരിച്ചറിഞ്ഞത്‌...
അനുഭവവേദ്യമാകുന്നതെല്ലാം
ഹൃദയത്തോട്‌
ചേര്‍ത്ത്‌
നല്ലതും ചീത്തയും വേര്‍തിരിച്ച്‌
സ്വീകരിക്കുക...
സങ്കടങ്ങളുടെ പെരുമഴ
ഓര്‍മ്മയിലെ സൂര്യോദയമാകും...

ആശംസകള്‍

Anil cheleri kumaran said...

എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം ..
nice.

എന്‍.ബി.സുരേഷ് said...

എന്റെയെന്നെഴുതി നിന്റെയെന്നായി,
അല്ലെങ്കില്‍ ഞാനും നീയും തമ്മിലെന്തു ഭേദം
എന്നു കെ.ജി.എസ് എഴുതുന്നതിന്റെ മറുപുറം.

എന്റെ
എനിക്ക്,
എന്നോട്
എനിക്കുമാത്രം
എന്നിങ്ങനെ ലോകം സ്വാര്‍ത്ഥമായി നില്‍ക്കുകയല്ലെ.

ദയനീയമായ ഒരു തേങ്ങല്‍ കവിതയിലുണ്ട്.

സാധാരണത്തില്‍ നിന്നും അസാധാരണത്തിലേക്കു പോവുക.
വാക്കിലും ചിന്തയിലും. പദ്യവും ഗദ്യവും കൂട്ടിക്കലര്‍ത്തരുത്.
മുന്നേറുന്നുണ്ട് കവിതയില്‍

lekshmi. lachu said...

നന്ദി ഹരീഷ്,നന്ദി ക്ഷമ,
നന്ദി ഗിരീഷ്‌,നന്ദി കുമാരെട്ടന്‍,
നന്ദി സുരേഷേട്ടന്‍.

കാവാലം ജയകൃഷ്ണന്‍ said...

നല്ല ശ്രമം.അക്ഷരങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക...

ഭാനു കളരിക്കല്‍ said...

nalla kavitha. lachu. eshtapettu