Tuesday, June 8, 2010

കാഴ്ച

എന്നും നമ്മുടെ കാഴച്ചയിലൂടെയാണ്
നാം കലഹിച്ചിരുന്നത്
ഓരോ കാഴ്ചയിലുമുണ്ടേറെ
വൈരുദ്ധ്യങ്ങള്‍
എന്‍റെ കാഴ്ചകള്‍
നിറം മങ്ങിയ കാഴ്ചകള്‍.
ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം.
എന്‍റെ മോഹമെന്നപോലെ
നിന്‍റെയുമെന്നാല്‍ അതല്ലോ
സുന്ദരമാം അതിമോഹം .
എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും.

32 comments:

പാവപ്പെട്ടവൻ said...

എന്നും നമ്മുടെ കാഴച്ചയിലൂടെയാണ്
നാം കലഹിച്ചിരുന്നത്
ഓരോ കാഴ്ചയിലുമുണ്ടേറെ
വൈരുദ്ധ്യങ്ങള്‍
അപ്പോള്‍ കാഴ്ചകള്‍ നന്നാക്കാന്‍ നോക്ക് കാഴ്ച നന്നായാല്‍ കരുതലും നന്നാവും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാന്‍ കാണുന്നപോലെ,കേള്‍ക്കുന്നപോലെ,പറയുന്നപോലെ,ചിന്തിക്കുന്നതുപോലെ ഒക്കെ നീയും ചെയ്യണമെന്നു കരുതുന്നത്'സുന്ദരമാം അതിമോഹം'അല്ല വിഡ്ഢിത്തം ആണ്. ഇവ ഒരിക്കലും ഒരേ പോലെ ആകാനും പോകുന്നില്ല. എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും എന്നും പറയാവതല്ല.പ്രശ്നങ്ങള്‍ എന്നിട്ടും ഉണ്ടാവാം.ചിന്തകളുടെയും കാഴ്ച്ചപ്പുറങ്ങളുടെയും ഏകീകരണമല്ല, വിട്ടുവീഴ്ചകളും സമരസപ്പെടലും ആണ് കരണീയം എന്നെനിക്ക് തോന്നുന്നു.
(ഇത് ഒരു അവലോകനമല്ല.എനിക്ക് തോന്നിയ അഭിപ്രായം മാത്രം. കാരണം കവിത എനിക്കത്ര പഥ്യമല്ല. ക്ഷമിക്കുക)

Mohamedkutty മുഹമ്മദുകുട്ടി said...

കവിതയെപ്പറ്റി ഒന്നും പറയാനെനിക്കറിയില്ല, എന്നാല്‍ കാഴ്ചപ്പാടിനെപ്പറ്റി പറയാം.എന്റെയും നിന്റെയും കാഴചപ്പാടുകള്‍ വിത്യസ്ഥമാവും,അതങ്ങിനെ തന്നെ ആവുകയും വെണം. ഇസ്മയില്‍ പറഞ്ഞ പോലെ വിട്ടു വീഴ്ചകളാണ് വേണ്ടത്. അങ്ങിനെയൊരു സ്വര്‍ഗ്ഗം പണിയാം!.നമുക്കും എല്ലാവര്‍ക്കും!

the man to walk with said...

randu kazhchapaadaakumbol randu kaazhkal kanaallo..!

Naushu said...

>> എന്‍റെ മോഹമെന്നപോലെ
നിന്‍റെയുമെന്നാല്‍ അതല്ലോ
സുന്ദരമാം അധിമോഹം.<<

ഇതെനിക്കിഷ്ട്ടായി...

Anil cheleri kumaran said...

എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും.

സത്യം.

ഹംസ said...

എന്‍റെ കാഴ്ചകള്‍
നിറം മങ്ങിയ കാഴ്ചകള്‍.


ഒരു ഡോകടറെ കണ്ടു കണ്ണട വാങ്ങിച്ചുകൂടെ ? അപ്പോള്‍ കാഴ്ച ശരിയാവില്ലെ.

ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം


രണ്ടാളും ഒരേ സാധനത്തിലേക്ക് ഒരേ സമയം നോക്കൂ അപ്പോള്‍ തെറ്റാന്‍ വഴിയില്ല.!(ചുമ്മ തമാശ)

നല്ല കവിതയാട്ടോ.. നല്ല ഒരു ആശയവും ഇഒതിന്‍റെ വിശദീകരണം മുന്‍പ് അഭിപ്രായം പറഞ്ഞ മഹാന്മാര്‍ തന്നിട്ടുണ്ട് അതു തന്നെ എനിക്കും പറയാനുള്ളത്.

SAJAN S said...

എന്‍റെ മോഹമെന്നപോലെ
നിന്‍റെയുമെന്നാല്‍ അതല്ലോ
സുന്ദരമാം അതിമോഹം .
എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും.

നല്ല വരികള്‍......
:)

സിനു said...

ആശയവും വരികളും കൊള്ളാം !

Manoraj said...

“എന്റെയും നിന്റെയും
കാഴ്ചപ്പുറങ്ങൾ ഒന്നായാൽ
പിന്നവിടല്ലോ സ്വർഗ്ഗം“

മറിച്ച് വരികൾ ഇങ്ങിനെയായാലോ?

“എന്റെയും നിന്റെയും
കാഴ്ചപ്പാടുകൾ ഒന്നായാൽ
പിന്നവിടല്ലോ സ്വർഗ്ഗം“ ചുമ്മാ എനിക്ക് ഗവിത വരോന്ന് നോക്കിയതാട്ടോ!

അലി said...

കൊള്ളാം നല്ല വരികൾ!

പട്ടേപ്പാടം റാംജി said...

ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം.

ഓരോരുത്തര്‍ക്കും ഓരോരോ കാഴ്ചകള്‍...
കൊള്ളാം
നല്ല വരികള്‍.

എന്‍.ബി.സുരേഷ് said...

ഞാനും നീയും തമ്മിൽ ഒരു ലയം.
അതാണല്ലോ ലോകത്തിന്റെ നിലനില്പിനാധാരം.
അതു തെറ്റി ഓരോരുത്തരും ഞാൻ മാത്രമാവുമ്പോൾ പ്രപഞ്ചത്തിന്റെ ഹാർമണി തകരുന്നു.
ഒന്നും ഒന്നും ഇമ്മ്ണി ബല്യൊന്ന് എന്ന ബഷീറിയൻ വചനം ആണ് അതിന്റെ ഏറ്റവും സിമ്പിളായ അതി മഹത്തായ നിർവചനം നടത്തിയത്.

അന്യന്റെ വാക്കുകൾ സംഗീതമായി കേൾക്കാൻ കഴിയുന്ന കാലം എന്നുവരും.?
ഒരേ നേർ‌രേഖയിൽ നമ്മുടെ കാഴചകൾ, സ്വപ്നങ്ങൾ, സ്നേഹവായ്പുകൾ എന്നു സഞ്ചരിച്ചു
തുടങ്ങും?

ചെറുതായി പറഞ്ഞു. പക്ഷേ കാഴ്ചയെപ്പറ്റി ഇത്ര ആവർത്തനം വേണ്ട.
പിന്നെ പ്രണയത്തിന്റെ ഫിലോസഫിക്ക് ഇത്തിരി കൂടി ആഴം ആവാം.

Arun Meethale Chirakkal said...

Good one except for the concluding lines, I felt you simplified it a bit too much. It reminded me of these lines from ‘To Kill a Mockingbird’, one of the most compassionate lines I’ve ever read. “You never really understand a person until you consider things from his point of view... Until you climb inside of his skin and walk around in it.”

lekshmi. lachu said...

പാവപ്പെട്ടവന്‍ ,എല്ലാവര്ക്കും ഉണ്ട്
കാഴ്ചാ പ്രശ്നം..എന്‍റെ കാഴ്ചക്ക്
മാത്രം അല്ല..ഈ വഴി വന്നതില്‍ സന്തോഷം..

ഇസ്മയില്‍,ശെരിയാണ് നമ്മള്‍ കരുതുന്ന പോലെ
മറ്റൊരാള്‍ കാണും എന്ന് കരുതുന്ന മണ്ടത്തരം
ആണു,അങ്ങിനെ എങ്കില്‍ ഈലോകം എത്ര നന്നാകുമായിരുന്നു.
എല്ലാം വെറും വ്യാമോഹം മാത്രം.നന്ദി സുഹൃത്തേ.

നന്ദി മുഹമ്മദ്‌ മാഷെ,വിട്ടു വീഴ്ചകള്‍ ..ശെരിയാണ് ..
അതിലൂടെ മാത്രമേ മുന്‍പോട്ടു പോകൂ ജീവിതം.

ദി മാന്‍..അതെ,രണ്ട്ടള്‍ക്കും രണ്ടു കാഴ്ചപാടുകള്‍
തന്നെ ആണു ഉള്ളത് ..അത് ഒന്നായാല്‍ അവിടെ എന്നും
ശാന്തിയും ,സമാധാനവും ഉണ്ടാകും.അങ്ങിനെ ഉണ്ടാകില്ലന്നു
വേറെ ഒരു സത്യം.നന്ദി സുഹൃത്തേ.

നന്ദി നൌഷു..നന്ദി കുമാര്‍ മാഷെ,
ഹംസക്ക ,എന്‍റെ കണ്ണിനു ഇപ്പൊ ഒരു കുഴപ്പവും ഇല്ല്യ..
അറം പറ്റുന്ന നാക്ക് വളക്കാതെ..
പിന്നെ തടി തപ്പിയത് എനിക്ക് മനസ്സിലായില്ല്യ എന്ന്
കരുതണ്ട..

നന്ദി സാജന്‍.നന്ദി സിനു..ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം.
മനു, കവിത വിരിയുന്നുടല്ലോ നിനക്ക് .
നീ പറഞ്ഞപോലെ ആദ്യം എഴുതി നോക്കിയതാ.
എന്തായാലും കവിതയുടെ ഭാവന ഇനിയും വിടരട്ടെ ...
നന്ദി ..
അലി ,ഈ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.
ഇനിയും വരുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമല്ലോ..

നന്ദി റാംജി.അതെ ഓരോര്തര്‍ക്കും ഓരോ കാഴ്ചപാടുകള്‍..

സുരേഷ് മാഷെ നന്ദി..അരുണ്‍..ആദ്യമായി എന്‍റെ ബ്ലോഗില്‍ വന്നതിലും
കവിത ഇഷ്ടമായത്തിലും സന്തോഷം.നന്ദി ഇനിയും വരുമല്ലോ.

ഗോപീകൃഷ്ണ൯.വി.ജി said...

എന്റെ കാഴ്ചക്കും എന്തോ കുഴപ്പം ഉണ്ടോ എന്തോ... എനിക്കിത് നന്നായി എന്ന് തോന്നുന്നു :)

ഗീതാരവിശങ്കർ said...

നന്നായിട്ടുണ്ട് .......
ലച്ചുവിന് ആശംസകള്‍ ...

Thabarak Rahman Saahini said...

കാഴ്ചകള്‍ കലഹങ്ങളായി
മാറുന്ന കാലഘട്ടമാണ്.
നാട്ടില്‍ ഞാന്‍ കാണുന്ന
കാഴ്ചകളെല്ലാം കലഹത്തിന്റെ
ബാക്കിപത്രങ്ങളാണ്.
നല്ല കവിത, നല്ല ആശയം.
വീണ്ടുമെഴുതുക, ഭാവുകങ്ങള്‍.
സ്നേഹപൂര്‍വ്വം
താബു.

വിനുവേട്ടന്‍ said...

രണ്ട്‌ പേരുടെയും കാഴ്ച ഒരു പോലെയല്ലെങ്കില്‍ ഒരാള്‍ കണ്ണടയ്ക്കുകയാണ്‌ ഉത്തമം...

സത്യവാന്‍ said...

ലച്ചു,പേങ്ങളുടെ കാഴ്ചയിലേക്ക് ഞാന്‍ ടോര്‍ച് അടിച്ചു നോക്കി .
ഇനി വെച്ച് നീട്ടണ്ട,സംഗതി "തിമിരമാണ്"...

Abdulkader kodungallur said...

കലഹിക്കുവാനില്ല സോദരീകാഴ്ചയെച്ചൊല്ലി ഞാന്‍
പലപല കാഴ്ചകളല്ലൊ കാണുന്നതുനാം നിത്യവും 
കാണാക്കാഴ്ച്കള്‍ക്കുമപ്പുറത്തത്രേസ്വര്‍ഗ്ഗവും നരകവും 
കാണുവാനൊത്തുയാത്രചെയ്തിടാം കാഴ്ചമങ്ങുംവരേയ്ക്കും 

കാട്ടിപ്പരുത്തി said...

:)

അനില്‍കുമാര്‍ . സി. പി. said...

‘എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും‘

- ഇഷ്ടമായി.

lekshmi. lachu said...

ഗോപീകൃഷ്ണന്‍,നന്ദി...ഇഷ്ടമായതില്‍
സന്തോഷം.
കഥഇല്ലാത്തവള്‍ ,ആദ്യ കാല്‍വേപ്പിന്
സന്തോഷം.
റഹ്മാന്‍ ആദ്യ വരവിനു സന്തോഷം,
വിനുവേട്ടന്‍ കുറെ നാലിന് ശേഷം
വീണ്ടും കണ്ടത്തില്‍ സന്തോഷം.

സത്യവാനെ...എന്നെ വിടാതെ പിന്തുടരുന്നുണ്ടല്ലോ..
ഹഹഹ..സന്തോഷം.
അബ്ദുള്‍ഖാദര്‍ ആദ്യ വരവിനു നന്ദി..
കാട്ടിപ്പരുത്തി നന്ദി.
അനില്‍ ആദ്യവരവിനു നന്ദി..

സാബിബാവ said...

കലഹിക്കുന്ന നിങ്ങളുടെ കാഴ്ചകള്‍ ഒഴിവാക്കു
വൈരുധ്യമുള്ള നിറം മങ്ങിയ കാഴ്ച കാണാതെ
നിറമുള്ള അട്ജെസ്റ്റ് മേന്ടുള്ള കാഴ്ചകള്‍ കണ്ട്
മറ്റുള്ളവരുടെ കാഴ്ചകളെ അതിമോഹത്തോടെ
നോക്കുന്ന കാഴ്ച കളാക്കി മാറ്റു ലച്ചു ......
അഭിനന്ദനങ്ങള്‍

Anonymous said...

ഇതൊന്നും നടക്കില്ല... പലരുടെയും കാഴ്ചകളും മോഹങ്ങളും എല്ലാം പലതാണു .. കാഴ്ചകൾ ഒന്നായാൽ എങ്ങിനെ സ്വർഗ്ഗ മാകും 2 പേരുടെയും കാഴ്ചപാടുകൾ തെറ്റാണെങ്കിൽ അവിടെ എങ്ങിനെ സ്വർഗ്ഗമകും....

Anonymous said...

BRIGHTNESS & CONTRAST KOOTTI VEKKUKA..PINNE SWARGATHINTE IMAGE SCREENSAVERUM DESKTOPIMAGUM AAKKUKA

Anonymous said...

PLS CONSULT DR SATHYAVAN(VETERINARY SPECIALIST IN POOCHA)..IMDTLY

pournami said...

ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം...sariyanu..pakshey athalley ellvarum cheyunnath

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എല്ലാം കാഴ്ചയുടെ അല്ലെങ്കില്‍ കാഴ്ചപ്പടിന്റെ വ്യത്യാസങ്ങള്‍ തന്നെ....കലഹങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും എല്ലാം കാരണം അതു തന്നെ

നല്ല കവിത..ആശംസകള്‍

Sulfikar Manalvayal said...

അപ്പോള്‍ പ്രശ്നങ്ങളുടെ ആരംഭം ഇവിടെ നിന്നാണോ?
കാഴ്ച അതോരോരുതരിലും വ്യത്യസ്തമായിരിക്കും.
അതോന്നായിരിക്കണമെന്നു ശടിക്കുന്നവര്‍ മണ്ടന്മാരാണ്.
തികച്ചും ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായിരിക്കും.
കാഴ്ചപ്പാടുകള്‍ അത് തന്നെയാ മാറേണ്ടത്. സത്യം.

Pranavam Ravikumar said...

നല്ല വരികള്‍.ആശയവും!