മുഖമില്ലാത്തവര്‍
എന്റെ മുഖം കാണണമെന്നു നീ
ശഠിക്കരുത് .
പലപ്പോഴും എനിക്ക്
പലമുഖം ആണ്.
ഞാന്‍ നിന്റെ ഹൃദയത്തിൽ
എന്ന പോല്‍.
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല !
എന്റെ വസന്തം
വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും.
27 comments:
"വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം."
ഇഷ്ടായിട്ടോ, ഒരുപാടൊരുപാടിഷ്ട്ടായിട്ടോ.
നന്നായിട്ടുണ്ട്..... ലച്ചുവിന് എന്റെ പ്രത്യേക അഭിനദനങ്ങള്‍...
കുഞ്ഞുകവിതകൾ കൊള്ളാം.
ആശംസകൾ!
ലച്ചു ഏച്ചി കവിതകള്‍ പൊളീച്ചൂട്ടാ!
സത്യായിട്ടും എനിക്ക് ഒരുപാടിഷ്ടായി!
എന്റെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!
കാണാട്ടൊ!
കൊള്ളാം
മുഖമില്ലാത്തവര്‍ :
തന്നെ ,,തന്നെ ,, നമുക്ക് മുഖമേ ഇല്ല. കണ്ണാടിയില്‍ കാണുന്നത് വേറെ ആരുടെയോ മുഖമാണ് ( ചുമ്മാ )
എന്റെ വസന്തം :
വായിച്ചപ്പോള്‍ തോന്നിയത് വല്ല മഹത് വെക്തികളുടെയും വചനങ്ങള്‍ പോലയാണ്
-------------------------------
കുഞ്ഞു കവിതകള്‍ രണ്ടും ജോറാണ് കെട്ടോ ..
ആശംസകള്‍ :)
ആശംസകളോടെ
നല്ല വരികള്‍ .
രണ്ട് കവിതകളും ഇഷ്ടമായി.
അഭിനന്ദനങ്ങൾ.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും.
:)
congrats ....................:)
ലെചുവിന്റെ മുന്‍ കവിതകള്‍ വായിച്ചിട്ടുള്ളതിനാല്‍ അത്ര ഇഷ്ടമായെന്ന് പറയില്ല.
ഞാന്‍ നിന്റെ ഹൃദയത്തില്‍
എന്ന പോല്‍.
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല!
ഇവിടെ നിന്റെ ഹൃദയത്തില്‍
എന്ന പോല്‍
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല എന്ന് പോരെ എന്ന് തോന്നി. അറിയില്ല, കവിതയായതിനാല്‍ ഞാന്‍ നിരക്ഷരനാണ്:)
ഒപ്പം കവിത അണ്‍ടൈറ്റില്‍ ആയാണ് കിടക്കുന്നത്. ഒരു ടൈറ്റില്‍ കൊടുക്കൂ. ഇപ്പോള്‍ കൊടുത്തിരിക്കുന്നത് ടൈറ്റിലായാവില്ല പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു
ഹ്രദ്യമായ വരികൾ!
കുഞ്ഞു കവിതകൾ ഇഷ്ടമായി
എല്ലാ നന്മകളും നേരുന്നു
രണ്ടു കുഞ്ഞിക്കവിതകളും ഇഷ്ടമായി.
“വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.“ ഇതൊത്തിരി ഇഷ്ടമായി.
നന്നായിട്ടുണ്ട്.
ഒരുപാടിഷ്ട്ടായിട്ടോ....
രണ്ടു കവിതകളിലും പറയുന്നത് മനുഷ്യന്റെ ജീവിത പരിസരങ്ങളാണെന്നു തോന്നി.
ഒന്നില്‍, വിവിധങ്ങളായ മുഖങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്റെ അതിജീവനത്തെയും. മറ്റൊന്നില്‍, ഇന്നലെകള്‍ ഇന്നിലെക്ക് മിച്ചം തന്ന കെടുതിയില്‍ നിന്നും നാളെയൊരു മോചനം തന്നാല്‍ സുഖം സ്വസ്ഥം സമാധാനം... അതത്രേ എന്റെ വസന്തം.
തിരിയാനായൊരു കേന്ദ്രബിന്ദു കൈമുതലായുണ്ടല്ലോ. അതെത്രയാശ്വാസം...
ആദ്യത്തെ കവിത ഇഷ്ടമായി.
അതേറെ സുതാര്യം.ലളിതം.
ഈ കുഞ്ഞിക്കവിതകള് എനിയ്ക്കിഷ്ടമായി.
1. പല മുഖമുള്ള എനിക്ക്..........നമുക്കൊരു മുഖമേ ഇല്ലേ ? 2. ആദ്യപകുതി നല്ലതായി,സുരഭിലമായ ഭാവന. അതിനെ രണ്ടാം പകുതിയുമായി യോജിപ്പിക്കാൻ ഇടയ്ക്ക് രണ്ടു വരികൂടി ചേർത്താൽ പൂർണ്ണതയുണ്ടാകും. ചുറ്റിലും വസന്തകാലത്തിനുവേണ്ടി തിരിയുന്നതാവാം. നല്ല ഭാവന. ആശംസകൾ.........
“വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.“
വസന്തം വിടർത്തും വരികളും ഏഴുതാൻ പറ്റും അല്ലേ
രണ്ടുകവിതകളും നന്നായിട്ടുണ്ട് കേട്ടൊ ലച്ചു
ആദ്യമാണിവിടെ...നല്ല കുട്ടിക്കവിതകൾ...ഒരുപാടർത്ഥങ്ങൾ പറയുന്നവ...ഇനിയും വരാം
"വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും."
'എന്‍' എന്ന വാക്ക് ഇനിയുമുണ്ടോ കയ്യില്‍ ! ഉണ്ടെങ്കില്‍ അലമാരയിലിട്ടു പൂട്ടിവെക്കൂ. അടുത്ത നാല് കവിതക്കുള്ള 'എന്‍' ഇതില്‍ ഉപയോഗിച്ചു കഴിഞ്ഞു കേട്ടോ.
(ചേച്ചീ, പിണങ്ങിയോ! എല്ലാം നല്ലതിനല്ലേ ചേച്ചീ)
nice...
മനോഹരമായ രണ്ടു കൊച്ചു കവിതകള്‍. ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
Post a Comment