Tuesday, April 26, 2011

മുഖമില്ലാത്തവര്‍

എന്റെ മുഖം കാണണമെന്നു നീ
ശഠിക്കരുത് .
പലപ്പോഴും എനിക്ക്
പലമുഖം ആണ്.

ഞാന്‍ നിന്റെ ഹൃദയത്തിൽ
എന്ന പോല്‍.
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല !



എന്റെ വസന്തം

വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും.

27 comments:

ആസാദ്‌ said...

"വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം."


ഇഷ്ടായിട്ടോ, ഒരുപാടൊരുപാടിഷ്ട്ടായിട്ടോ.

അനിയൻ തച്ചപ്പുള്ളി said...

നന്നായിട്ടുണ്ട്..... ലച്ചുവിന് എന്റെ പ്രത്യേക അഭിനദനങ്ങള്‍...

അലി said...

കുഞ്ഞുകവിതകൾ കൊള്ളാം.
ആശംസകൾ!

ചെമ്മരന്‍ said...

ലച്ചു ഏച്ചി കവിതകള്‍ പൊളീച്ചൂട്ടാ!
സത്യായിട്ടും എനിക്ക് ഒരുപാടിഷ്ടായി!

എന്റെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!
കാണാട്ടൊ!

എന്‍.പി മുനീര്‍ said...

കൊള്ളാം

ഹംസ said...

മുഖമില്ലാത്തവര്‍ :
തന്നെ ,,തന്നെ ,, നമുക്ക് മുഖമേ ഇല്ല. കണ്ണാടിയില്‍ കാണുന്നത് വേറെ ആരുടെയോ മുഖമാണ് ( ചുമ്മാ )

എന്റെ വസന്തം :
വായിച്ചപ്പോള്‍ തോന്നിയത് വല്ല മഹത് വെക്തികളുടെയും വചനങ്ങള്‍ പോലയാണ്

-------------------------------

കുഞ്ഞു കവിതകള്‍ രണ്ടും ജോറാണ് കെട്ടോ ..
ആശംസകള്‍ :)

Yasmin NK said...

ആശംസകളോടെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ .

Echmukutty said...

രണ്ട് കവിതകളും ഇഷ്ടമായി.
അഭിനന്ദനങ്ങൾ.

SAJAN S said...

ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും.

:)

രമേശ്‌ അരൂര്‍ said...

congrats ....................:)

Manoraj said...

ലെചുവിന്റെ മുന്‍ കവിതകള്‍ വായിച്ചിട്ടുള്ളതിനാല്‍ അത്ര ഇഷ്ടമായെന്ന്‍ പറയില്ല.
ഞാന്‍ നിന്റെ ഹൃദയത്തില്‍
എന്ന പോല്‍.
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല!

ഇവിടെ നിന്റെ ഹൃദയത്തില്‍
എന്ന പോല്‍
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല എന്ന് പോരെ എന്ന് തോന്നി. അറിയില്ല, കവിതയായതിനാല്‍ ഞാന്‍ നിരക്ഷരനാണ്:)

Manoraj said...

ഒപ്പം കവിത അണ്‍‌ടൈറ്റില്‍ ആയാണ് കിടക്കുന്നത്. ഒരു ടൈറ്റില്‍ കൊടുക്കൂ. ഇപ്പോള്‍ കൊടുത്തിരിക്കുന്നത് ടൈറ്റിലായാവില്ല പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു

Kadalass said...

ഹ്രദ്യമായ വരികൾ!
കുഞ്ഞു കവിതകൾ ഇഷ്ടമായി
എല്ലാ നന്മകളും നേരുന്നു

sreee said...

രണ്ടു കുഞ്ഞിക്കവിതകളും ഇഷ്ടമായി.
“വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.“ ഇതൊത്തിരി ഇഷ്ടമായി.

Unknown said...

നന്നായിട്ടുണ്ട്.

Lipi Ranju said...

ഒരുപാടിഷ്ട്ടായിട്ടോ....

നാമൂസ് said...

രണ്ടു കവിതകളിലും പറയുന്നത് മനുഷ്യന്‍റെ ജീവിത പരിസരങ്ങളാണെന്നു തോന്നി.
ഒന്നില്‍, വിവിധങ്ങളായ മുഖങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍റെ അതിജീവനത്തെയും. മറ്റൊന്നില്‍, ഇന്നലെകള്‍ ഇന്നിലെക്ക് മിച്ചം തന്ന കെടുതിയില്‍ നിന്നും നാളെയൊരു മോചനം തന്നാല്‍ സുഖം സ്വസ്ഥം സമാധാനം... അതത്രേ എന്‍റെ വസന്തം.

usman said...

തിരിയാനായൊരു കേന്ദ്രബിന്ദു കൈമുതലായുണ്ടല്ലോ. അതെത്രയാശ്വാസം...

ഒരില വെറുതെ said...

ആദ്യത്തെ കവിത ഇഷ്ടമായി.
അതേറെ സുതാര്യം.ലളിതം.

കുസുമം ആര്‍ പുന്നപ്ര said...

ഈ കുഞ്ഞിക്കവിതകള്‍ എനിയ്ക്കിഷ്ടമായി.

വി.എ || V.A said...

1. പല മുഖമുള്ള എനിക്ക്..........നമുക്കൊരു മുഖമേ ഇല്ലേ ? 2. ആദ്യപകുതി നല്ലതായി,സുരഭിലമായ ഭാവന. അതിനെ രണ്ടാം പകുതിയുമായി യോജിപ്പിക്കാൻ ഇടയ്ക്ക് രണ്ടു വരികൂടി ചേർത്താൽ പൂർണ്ണതയുണ്ടാകും. ചുറ്റിലും വസന്തകാലത്തിനുവേണ്ടി തിരിയുന്നതാവാം. നല്ല ഭാവന. ആശംസകൾ.........

Muralee Mukundan , ബിലാത്തിപട്ടണം said...

“വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.“

വസന്തം വിടർത്തും വരികളും ഏഴുതാൻ പറ്റും അല്ലേ
രണ്ടുകവിതകളും നന്നായിട്ടുണ്ട് കേട്ടൊ ലച്ചു

സീത* said...

ആദ്യമാണിവിടെ...നല്ല കുട്ടിക്കവിതകൾ...ഒരുപാടർത്ഥങ്ങൾ പറയുന്നവ...ഇനിയും വരാം

K@nn(())raan*خلي ولي said...

"വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും."

'എന്‍' എന്ന വാക്ക് ഇനിയുമുണ്ടോ കയ്യില്‍ ! ഉണ്ടെങ്കില്‍ അലമാരയിലിട്ടു പൂട്ടിവെക്കൂ. അടുത്ത നാല് കവിതക്കുള്ള 'എന്‍' ഇതില്‍ ഉപയോഗിച്ചു കഴിഞ്ഞു കേട്ടോ.

(ചേച്ചീ, പിണങ്ങിയോ! എല്ലാം നല്ലതിനല്ലേ ചേച്ചീ)

അനശ്വര said...

nice...

ഭാനു കളരിക്കല്‍ said...

മനോഹരമായ രണ്ടു കൊച്ചു കവിതകള്‍. ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.