Sunday, May 8, 2011

മഞ്ഞുതുള്ളി



മൂളുന്നുണ്ട് ചെവിയിലൊരു വണ്ട്‌ ,
കാറ്റും,കോളും,ഇടിയും മിന്നലും നിലച്ചപ്പോള്‍
എന്‍റെ മസ്തിഷ്ക്കം മരവിച്ചിരുന്നു.
തോറ്റു ,തോറ്റു ഒടുവില്‍ജയിച്ചെന്ന
സത്യത്തെമുറുകെ ചേര്‍ത്ത്
കണ്ണുനീരാല്‍ ഞാനെന്‍ ചിതയൊരുക്കി.
സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.
ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും.

62 comments:

സീത* said...

ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും....

മനസ്സിലൊരു നൊമ്പരം അവശേഷിപ്പിച്ചു ഈ കുട്ടിക്കവിത...കൊള്ളാം ലച്ചു...തോറ്റു തോറ്റ് ഒടുവിൽ ജയിച്ചുവെന്ന സത്യത്തെ മുറുകെ പിടിച്ച് കണ്ണുനീർ കൊണ്ട് ചിതയൊരുക്കുന്ന അനേകം ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്

അലി said...

ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും.

പാവം മഞ്ഞുതുള്ളിയെ എല്ലാരും കൂടെ തോൽപ്പിച്ചില്ലേ...

Manoraj said...

ജിവിത ഗന്ധിയായ വരികള്‍. കുറേ അക്ഷര തെറ്റുകള്‍ ഉണ്ട് തിരുത്തുമല്ലോ.

Unknown said...

സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.

ഈ വരികല്‍ ഇഷ്ട്ടപെട്ടു ....

എന്നാല്‍ കവിത ഒന്ന് കൂടി നന്നകമായിരുന്നു

ചാണ്ടിച്ചൻ said...

അടുത്തിടെ ബൂലോകത്തില്‍ നടന്ന ഒരു വിവാദവുമായി ഈ കവിതയെ കൂട്ടി വായിക്കുന്നു....

നന്നായി ലച്ചൂ....

lekshmi. lachu said...

കഴിഞ്ഞദിവസം നടന്ന സംഭവുമായി ഈ കവിതയ്ക്ക്
യാതൊരു ബന്ധവും ഇല്ലെന്നു അറീക്കുന്നു.
മഞ്ഞുതുള്ളി എന്ന പേര് ഇനി എവിടെ വന്നാലും
അതുമായി ബന്ധപെട്ടു കാണുമെങ്കില്‍ വലിയ കഷ്ടം തന്നെ.

Ismail Chemmad said...

സ്വയം ചിതയൊരുക്കി
പിന്നെ അതിലേക്കു എടുത്തു ചാടുന്നു.........
ഇതാണ് ഭീരുത്തം.
വെല്ലു വിളികള്‍ നേരിടാനുള്ള കരുത്തു
എന്നും നമുക്ക് സ്വന്തമാകട്ടെ ...ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എനിക്ക് ഒന്നും മനസ്സിലായില്ല എന്നത് കവിതയുടെ കുഴപ്പം അല്ല!
എനിക്ക് ഒന്നുമറിയില്ല എന്ന സത്യം ഇത്തരം കവിതകള്‍ എന്നെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നു.
എന്റെ അഹന്ത കുറക്കുകയും ചെയ്യുന്നു.

ആശംസകള്‍ !

മഹേഷ്‌ വിജയന്‍ said...

ഇസ്മായില്‍ കുറുമ്പടി (തണല്) പറഞ്ഞത് തന്നെ എനിക്കും...

Echmukutty said...

ശരിയാണ്, തോറ്റ് തോറ്റ് ഒടുവിൽ....
വരികൾ നന്നായി. അഭിനന്ദനങ്ങൾ.


ലച്ചൂ, അക്ഷരപ്പിശകുകൾ വായനയിൽ അസുഖമുണ്ടാക്കുന്നു. ശ്രദ്ധിയ്ക്കുമല്ലോ.

നാമൂസ് said...

ജയമെന്ന വാക്കിലപരന്‍റെ പതനം
മാത്സര്യലോകത്തില്‍ സ്നേഹത്തിനന്ത്യം.

ഇവിടെ ലച്ചുവിന്‍റെ മഞ്ഞുതുള്ളിയെന്ന ശീര്‍ഷകത്തില്‍ കുറിച്ചുവെച്ച ഏതാനും കുറഞ്ഞ വരികളിലൂടെ മറ്റൊരു കവിതയും {സത്യവും }ജനിക്കുന്നു. അഥവാ, നിരന്തരം പരാജയപ്പെടുക എന്നാല്‍ അയാള്‍ അയാളുടെ നിരപരാധിത്വം നിരന്തരം പ്രഖ്യാപിക്കുന്നുവെന്നര്‍ത്ഥം.

ആശംസകള്‍, കവിതക്കും ഇതിനെ കുറിച്ച കരങ്ങള്‍ക്കും.

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് ....

Arun Kumar Pillai said...

എന്റെ തോൽവികളിൽ നീ ചിരിക്കുമ്പോൾ നീ അറിയുന്നില്ല, നിനക്ക് ജയിക്കാനായ് തോറ്റ് തരുന്നതാണ് എന്റെ ജയമെന്ന്..

കവിതയുമായി ബന്ധമൊന്നുമില്ല, വെറുതേ പറഞ്ഞതാ.. കവിത കൊള്ളാം..

Jefu Jailaf said...

എനിക്കും ഇഷ്ടായി..

ശ്രീ said...

'ജയിച്ചെന്ന' എന്നല്ലേ ശരി?

നന്നായിട്ടുണ്ട്.

കുഞ്ഞൂസ് (Kunjuss) said...

കവിത കൊള്ളാം ലച്ചൂ...

ആസാദ്‌ said...

ലച്ചൂ, കവിതയുടെ ആശയം അങ്ങട്ട് പിടി കിട്ടിയില്ലെങ്കിലും ചില വരികള്‍ക്ക് വല്ലാത്ത തിളക്കം തോണുന്നു.. ജെയിചെന്ന എന്നതാണോ ജയിച്ചെന്ന എന്നതാണോ ശരി?

ഹരീഷ് തൊടുപുഴ said...

മഞ്ഞുതുള്ളികൾ നൈമിഷ്യകമാണ്..

ജയിംസ് സണ്ണി പാറ്റൂർ said...

പട്ടുതൂവാലയിലൊരു.....
എനിക്കിഷ്ടമായി ഈ കവിത

sreee said...

ലച്ചൂ, കവിത നല്ല ഇഷ്ടമായി. കണ്ണുനീരിന്റെ ചൂടിൽ എരിഞ്ഞു പോകാത്ത മനസ് വേണം; ഇളംവെയിലിൽ ഉരുകിതീരുന്ന മഞ്ഞുകണം ആകേണ്ട. അങ്ങനെ ആഗ്രഹിക്കാം.

മുകിൽ said...

കൊള്ളാം ലച്ചൂ.

Unknown said...

കുറുമ്പടി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്‌.
കവിത വായിച്ചു നല്ലോരഭിപ്രായം ഏഴുതാന്‍ ഈ ജന്മം എനിക്ക് കഴിയുമെന്നു തോന്നുന്നില്ല.
നല്ല കവിത എന്നെഴുതി തടിതപ്പലാണ് പതിവ്.

ente lokam said...

ദേ ഞാന്‍ വീണു മഞ്ജു
തുള്ളിയെപ്പോലെ .പറയാന്‍
വന്നത് പറയാന്‍ ആവുന്നില്ല .
ചെവിയില്‍ വണ്ട്‌ മൂളുന്നു ...
ഒന്ന് കൂടി വായിക്കട്ടെ ...

ajith said...

ഞാനും വായിച്ചു. മഞ്ഞുതുള്ളി അടുത്ത പുലര്‍ വേളയില്‍ തിരിയെ വരുമല്ലോ! അതിന്റെ സ്നിഗ്ദ്ധതയുമായി..

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗ്ഗർ മഞ്ഞുതുള്ളിക്കുള്ള പ്രണാമം അർപ്പിച്ചിരിക്കുകയാണോ...?

വിഷമിക്കേണ്ട ഹിമകണങ്ങൾ പെയ്യുന്നയിടത്തോളം കാലം മഞ്ഞുതുള്ളികൾ വീണ്ടും വീണ്ടും പൊട്ടിവിടരും...കേട്ടൊ ലച്ചു

പാവപ്പെട്ടവൻ said...

കാറ്റും,കോളും,ഇടിയും മിന്നലും നിലച്ചപ്പോള്‍
എന്‍റെ മസ്തിഷ്ക്കം മരവിച്ചിരുന്നു.
മസ്തിഷ്കം മരവിച്ചാൽ പിന്നെ തോൽവിയോ,വിജയമോ തിരിച്ചറിയാൻ സാധിക്കില്ല അപ്പോൾ പുതിയ മാനങ്ങൾ തേടുക സ്വഭാവികം.

തൂലിക നാമം ....ഷാഹിന വടകര said...

സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.

ഈ വരികല്‍ മനസ്സില്‍ തട്ടി നിന്നു...!!

jayaraj said...

kavitha nannyittundu. tto

the man to walk with said...

ചിലര്‍ അങ്ങിനെ ഒരിക്കലും മായ്കാത്ത രക്തം കൊണ്ടു ഒരു കയ്യൊപ്പ് പതിച്ചു കടന്നു പോകും ..

ചന്തു നായർ said...

നല്ല കവിതക്ക് അഭിനന്ദനങ്ങൾ....

ശ്രീനാഥന്‍ said...

വരികളിൽ ഊടഞ്ഞസ്വപ്നങ്ങളുണ്ട്, നന്നായിരിക്കുന്നു. കണ്ണുനീരാല്‍ ചിതയൊരുക്കിയതത്ര പന്തിയായോ എന്ന സംശയവും.

SHANAVAS said...

മനസ്സിലേക്ക് മഞ്ഞു തുള്ളിയായി നൊമ്പരം ഇറ്റിക്കുന്ന കവിത.ആസ്വദിച്ചു.ആശംസകള്‍.

Kalam said...

തുടരുക..

Naushu said...

നല്ല വരികള്‍ ...

ഹാപ്പി ബാച്ചിലേഴ്സ് said...

നല്ല കവിത ലച്ചൂ.
നല്ല വരികൾ.

രമേശ്‌ അരൂര്‍ said...

മഞ്ഞു തുള്ളി ആശയം വിശദമാക്കുക (അഞ്ചു മാര്‍ക്ക് )
പഠനം
---------------------------------------
മൂളുന്നുണ്ട് ചെവിയിലൊരു വണ്ട്‌ ,
(കാരണക്കുറ്റിക്കിട്ടു കെട്ടിയവന്‍ തന്ന വീക്ക് അത്ര ഹെവി ആയിരുന്നു .വീണു പോയി )
കാറ്റും,കോളും,ഇടിയും മിന്നലും നിലച്ചപ്പോള്‍
എന്‍റെ മസ്തിഷ്ക്കം മരവിച്ചിരുന്നു.
(പിടികിട്ടിയല്ലോ !!)
തോറ്റു ,തോറ്റു ( ഓ പിന്നെ ! കുറെ തോക്കും ) ഒടുവില്‍ജയിച്ചെന്ന
സത്യത്തെ (ശരിക്കും )മുറുകെ ചേര്‍ത്ത്
കണ്ണുനീരാല്‍ (അത് ഒടുക്കത്തെ നമ്പരാ യിരുന്നെ ) ഞാനെന്‍ ചിതയൊരുക്കി.
സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍(ഹമ്മോ !!എന്തൊരു നാറ്റം ആയിരുന്നെന്നോ !!)
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.(ചുമ്മാ പുളു..സുഖിപ്പിക്കല്‍ )
ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും.(ഞാനെങ്ങും അല്ല ..മറ്റേ പാര്‍ട്ടി യെ ഉദ്ദേശിച്ചാ )
(എന്നെ കവിയത്രി ചൂലെടുത്ത് തല്ലുന്നതിനു മുന്‍പ് ഓടി രക്ഷപ്പെടട്ടെ )

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ലച്ചു നല്ല കവിത

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല വരികള്‍

Lipi Ranju said...

ലച്ചൂസെ, ഇത് കൊള്ളാം എനിക്കിഷ്ടായി...

ആളവന്‍താന്‍ said...

ഈ ചില കവിതകളുണ്ടല്ലോ... ആകെ പ്രശ്നമുണ്ടാക്കിക്കളയും.! എന്താ അങ്ങനെ..? വരികള്‍ എല്ലാം മനസ്സിലാവും. പക്ഷെ അര്‍ത്ഥം പിടികിട്ടൂല!! ഇതൊരു അസുഖമാണോ...?!!

ഷമീര്‍ തളിക്കുളം said...

വരികള്‍ ഇഷ്ടായി....

പട്ടേപ്പാടം റാംജി said...

മുന്പാരോ കമന്റില്‍ പറഞ്ഞത്‌ പോലെ മഞ്ഞുതുള്ളി നൈമിഷികമാണ്.

Anurag said...

നല്ല വരികള്‍

sm sadique said...

തോറ്റു ,തോറ്റു ഒടുവില്‍ജയിച്ചെന്ന
സത്യത്തെമുറുകെ ചേര്‍ത്ത്

“ഞാൻ എന്റെ സഞ്ചാരപാത വൃത്തിയാക്കി. എന്നിട്ട് , ഞാൻ നാളെകളെ പ്രതീക്ഷിച്ച്………”

വിമൽ said...

ലെച്ചു....
നന്നായിരിക്കുന്നു.....പക്ഷെ...കണ്ണുനീരും..ചിതയും...തമ്മിലൊരു ചേർച്ചക്കുറവില്ലേ.....
ആശംസകൾ....

Sidheek Thozhiyoor said...

ലച്ചൂ..എല്ലാം ഒന്നുവായിക്കട്ടെ ..എനിക്ക് മെയില്‍ കിട്ടുന്ന പോസ്റ്റുകള്‍ മാത്രമേ സമയക്കുറവിനാല്‍ നോക്കാറുള്ളൂ..,അതുകൊണ്ട് പോസ്ടിടുമ്പോള്‍ ഒന്നറിയിക്കാന്‍ മറക്കരുത്..എല്ലാ വിധ ഭാവുകങ്ങളും..

Blogimon (Irfan Erooth) said...

നന്നായിട്ടുണ്ട്....

ഭാനു കളരിക്കല്‍ said...

വേദന പകരുന്നു. ഈ കവിത. ആശംസകള്‍ .

വീകെ said...

ആശംസകൾ...

Blogimon (Irfan Erooth) said...

നന്നായിട്ടുണ്ട്...

Unknown said...

:)

വീണുയുന്നു മഞ്ഞുതുള്ളിയൊരു മറുജന്മത്തിനായ്..
വീണ്ടുമവളില്‍ സപ്തവര്‍ണ്ണം വിരിയിക്കാന്‍..

എല്ലാം നല്ലതിനെന്നല്ലെ പറയാറ്..
ആശംസകള്‍

Sunith Somasekharan said...

manju thullikal veendum veendum janikkunnu

ബെഞ്ചാലി said...
This comment has been removed by the author.
lekshmi. lachu said...
This comment has been removed by the author.
lekshmi. lachu said...
This comment has been removed by the author.
Satheesh Haripad said...

കവിതയുടെ മൊത്തത്തിലുള്ള സമീപനം നന്നായി ലച്ചൂ.കുഞ്ഞുകവിതകൾ എഴുതി ഫലിപ്പിക്കുക എന്നത് കൂടുതൽ ശ്രമകരമായ കാര്യമാണ്‌.ഒരു ആശയത്തെ കാച്ചിക്കുറുക്കിയ വാക്കുകളിൽ പറയാൻ ശ്രമിക്കുമ്പോൾ continuity നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌ ഇവിടെ 'ഒടുവില്‍ജയിച്ചെന്ന സത്യത്തെമുറുകെ ചേര്‍ത്ത് കണ്ണുനീരാല്‍ ഞാനെന്‍ ചിതയൊരുക്കി.' . ഈ വരികൾ വായിക്കുമ്പോൾ തോന്നാവുന്ന ഒരു സംശയം - ജയിച്ചെന്ന സത്യം തിരിച്ചറിഞ്ഞെങ്കിൽ പിന്നെ എന്തിനാണ്‌ കണ്ണുനീരാൽ സ്വയം ഹോമിച്ചത്?
അതും തോറ്റ് തോറ്റ് വീണ്ടും വീണ്ടും പരിശ്രമിച്ചുള്ള വിജയം.
വരികൾ കുറച്ചുകൂടി വിപുലീകരിച്ചിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ തീർച്ഛയായും ഒഴിവാക്കാൻ കഴിവുണ്ട് ഇവിടെ എഴുത്തുകാരിക്ക്.
[ ഒരു പൂവിന്റെ ഇതളുകൾ പൊളിക്കുന്നതുപോലെ നിസ്സാരമായി താങ്കളുടെ കവിതയെ കീറിമുറിച്ച് വിമർശിക്കാൻ ശ്രമിച്ചതല്ല, താങ്കൾക്ക് ഇതിലും നന്നായി എഴുതാൻ കഴിവുണ്ടെന്ന് മുൻപോസ്റ്റുകളിൽനിന്ന് മനസ്സിലായതുകൊണ്ടാണ്‌ ഇത്രയും പറഞ്ഞത്. എനിക്കിപ്പോഴും കവിത എന്നത് ഒരു ബാലികേറാമല ആണ്‌.തെറ്റുകുറ്റങ്ങൾ വന്നാലും കഥകളിൽ മാത്രം ഒതുങ്ങാൻ ശ്രമിക്കുന്നതിനു കാരണവും അതായിരിക്കാം.]
satheeshharipad.blogspot.com

അരുണോദയം said...

ലച്ചൂ ! നന്നായിട്ടുണ്ട്.. :)

Anonymous said...

എന്നെക്കുരിച്ചല്ല എന്ന് ലച്ചു ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല പോട്ടെ കവിത നന്നായിട്ടുണ്ട് ട്ടോ..

രമേശ്‌ അരൂര്‍ said...

@@ലച്ചു മറുപടി വായിച്ചത് ഇപ്പോളാണ് : ഞാന്‍ പരിഹസിച്ചു എന്ന തോന്നല്‍ എങ്ങനെ ഉണ്ടായതാണ് എന്ന് മനസിലായില്ല . സുഹൃത്തുക്കളുടെ ബ്ലോഗില്‍ തമാശ രൂപത്തില്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ എഴുതുന്ന ശീലം ഉണ്ടെനിക്ക് ..ആ സ്വാതന്ത്ര്യം എടുത്താണ് ഇവിടെയും അഭിപ്രായം എഴുതിയത് ..ഞാന്‍ വലിയ എഴുത്തുകാരനാണെന്നു ഒരു ഭാവവും എനിക്കില്ല ..മാത്രമല്ല എന്നെക്കാള്‍ നന്നായി എഴുതുന്ന ഒട്ടേറെ പേരെ ബ്ലോഗില്‍ ദിനവും കാണുന്നുമുണ്ട് ... എന്റെ ഏതെങ്കിലും വാക്കുകള്‍ വിഷമിപ്പിച്ചു എങ്കില്‍ ക്ഷമിക്കുക ..

ശ്രീനാഥന്‍ said...

എന്തോ രമേശിനെ ഒന്നു പിന്തുണയ്ക്കണമെന്നു തോന്നുന്നു, ലച്ചു, കവിത വായിച്ചപ്പോൾ മനസ്സിൽ പൊട്ടിമുളച്ച ഒരു തമാശ രമേശിന് എഴുതാതിരിക്കാൻ കഴിഞ്ഞില്ലെന്നേ ഉള്ളൂ. ലച്ചുവിനെ പരിഹസിച്ചതല്ല അത്. കവിത മോശമെന്ന ധ്വനിയുമില്ല. ‘അര്യമാവിനെ സ്നേഹിച്ച ധിക്കാരം’ എന്ന് ജി. ശങ്കരക്കുറുപ്പ് എഴുതിയത് വായിച്ചപ്പോൾ എന്താ ഗോതമ്പു മാവിനെ സ്നേഹിക്കാഞ്ഞത് എന്ന് വിചാരിച്ച ഒരു മനസ്സാണ് എന്റേത്. അതുകൊണ്ടാണ് എഴുതിയത്.

lekshmi. lachu said...

എന്‍റെ കവിത വായിക്കുകയും
അഭിപ്രായം പറയുകയും ചെയിത എല്ലാവര്ക്കും
നന്ദി.
പലര്‍ക്കും മനസ്സിലായില്ലെന്ന് പറഞ്ഞു.
അതെന്റെ പോരയിമയായി ഞാന്‍ കണക്കാക്കുന്നു.
തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

lekshmi. lachu said...

രമേശ്‌ ജി ..എന്‍റെ മറുപടി ഞാന്‍ പിന്‍‌വലിക്കുന്നു.
ക്ഷെമിക്കുക.