പ്രണയിച്ചിരുന്നു ഞാന്‍
ഇടക്കെപ്പോഴോ പെയ്തറങ്ങി
മനസ്സിനെ തരളിതമാക്കിയ കവിതകളെ .
തരിശാണ്..ഇന്നവിടം
എഴുതുവാന്‍ ഏറെ ആശിപ്പതെങ്കിലും
മസ്തിഷ്ക്കം മരവിച്ച്,ചിന്തകള്‍ തുരുമ്പെടുത്ത്
മൌനത്തിന്‍ പടിവാതിലില്‍ തനിച്ചിന്നു
നില്‍ക്കുമ്പോള്‍ മൌനിയകുന്നു ഞാനും .
ഒന്നുറക്കെ കരയണമെന്നുണ്ട്
ശബ്ദം തൊണ്ടയില്‍ കുടുങ്ങീടെ
എന്‍റെ മൗനത്തില്‍ നിന്നും
ഒരു ബീജംപിറകൊള്‍വതിനായി
കാതോര്തിരിപ്പിന്നു ഞാന്‍ .
എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്
തണുത്തുറഞ്ഞ ഇരുള്‍ മാത്രം !.
42 comments:
എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്
അതിരുട്ടല്ല
ഇരുട്ടെന്ന തോന്നലാണ്.
കത്തിക്കൊണ്ടിരിക്കുന്ന ഒരുനാളം ഇരുട്ടില്‍ വഴിതെളിക്കാനുണ്ടാവും, ആ നാളം, ഒരുപക്ഷെ പ്രണയത്തിന്റെ ഇനിയും അണയാത്ത ജ്വാലയായിരിക്കാം.
ആശംസകള്‍, നല്ല വരികള്‍ക്ക്.
ചില നേരങ്ങള്‍ അങ്ങിനെ.
അതും മാറും.
വീണ്ടും വാക്കുകള്‍ നിറയും
കുത്തൊഴുക്കായി.
പഴയതിലുമേറെ നല്ല
കവിതകള്‍ പിറക്കട്ടെ.
പറന്നു പോയ പ്രണയക്കിളി
ഒരു കവിതയുടെ ചിറകിലേറി
ഒരു നാള്‍
ഈ ഇരുളിലേക്ക്
പറന്നു പറന്നു വരും ....:)
പുതിയ ചക്രവാളങ്ങള്‍
പുതിയ വെളിച്ചം ..എല്ലാം ശുഭം ...:)
ഏയ്, ഇരുളൊക്കെപ്പോയ്മറയും, കവിതപോലെ പ്രണയം നിറയും, മൌനത്തിൽ നിന്ന് വാക്കിന്റെ മുത്തുപൊഴിയും! ലച്ചു എഴുതിക്കൊണ്ടിരുന്നാൽ മതി
athokke marum. aa iruttil oru minnaminunginte nurungu vettam theliyathirikkilla.
appol manasil kavithayude urava pottum, athu oru puzhayayi niranju ozhukum.
തലയില്‍ കുറച്ചു WD-40 അടിച്ചു നോക്ക്....തുരുമ്പു പോവും :-)
എന്നാപ്പിന്നെ ഒരു ബ്രൈറ്റ് ലൈറ്റും കൂടെ വാങ്ങിച്ചോ ... മുന്നിലെ ഇരുട്ടും മാറുമല്ലോ
:)
നല്ല കവിത
ഇഷ്ട്ടപ്പെട്ടു
ഇരുളിന്റെ കരാളഹസ്തങ്ങളിൽ നിന്നും വാക്കിനെ വീണ്ടെടുക്കു സഖീ...മൌനം വീണുടയട്ടെ...പ്രതീക്ഷയുടെ വെളിച്ചത്തിലിനിയും കവിതകൾ വിരിയട്ടെ...ആശംസകൾ
ഇടയ്ക്കിടെ മൌനവും വേണം.
കവിത നന്നായി..
അറച്ചു നില്‍ക്കെണ്ടാ.. ഈ ഇരുള്‍ മാറും... പ്രകാശം വരും...തീക്ഷ്ണമായ പ്രകാശം.
കവിത ഇഷ്ട്ടപ്പെട്ടു. ആശംസകള്‍.
എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്
തണുത്തുറഞ്ഞ ഇരുള്‍ മാത്രം !.
അനുഭവിപ്പിക്കുണ്ട് വാക്കുകള്‍ എന്നാല്‍ കവിതയിലേക്ക് എത്തിയില്ല എന്ന് ഒരു തോന്നല്‍
എനിക്കിനിയും പോകണം
ഏറെ ദൂരെ
ന്നാ.. പോട്ടേ...............
ആശംസകൾ.......................
നന്നായിരിക്കുന്നു ലച്ചു.
കഴിഞ്ഞ കവിതയിലെ ആ continuity പ്രശ്നം ഇത്തവണ
വരാതെ നോക്കിയിരിക്കുന്നു .
വ്യക്തമായ ഒരു തീം, അത് അധികം വളച്ചൊടിക്കാതെ
ലളിതമായി മനോഹരമായി പറഞ്ഞു.
satheeshharipad.blogspot.com
പ്രതീക്ഷ കൈവിടെണ്ട ലച്ചൂ .. ഇരുട്ടൊക്കെ മാറും . ..ആശംസകള്‍
ഇരുട്ടിനെ ഭേദിക്കുന്ന പ്രതീക്ഷയുടെ ഒരിത്തിരിവെട്ടം അതൊത്തിരി വട്ടത്തിലെക്ക് വെളിച്ചം പരത്തും.
ഈ മൗനം താത്കാലികമായ ഒരു വിശ്രമ വേള മാത്രാമായിരിക്കട്ടെ..!!
അധികം താമാസിയാതെ ഈ വഴി വരാം.. പുതിയ സൃഷ്ടിയുടെ വായനക്കായ്.
എല്ലായിടത്തും ഇപ്പൊ അങ്ങനെയാ. ആകെ ഇരുട്ട്. എന്താ അങ്ങനെ?
ഇരുട്ടല്ലോ സുഖപ്രദം എന്നൊരാള്‍..
ലെച്ചു.. എന്തേ ഇത്ര ഘോരമായ ഇരുട്ട്.. കണ്ണോന്ന് ഇറുക്കി അടച്ച് തുറന്ന് ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചേ.. മൌനം അകന്നുപോകും. പ്രണയിച്ചിരുന്ന കവിതകള്‍ക്ക് വീണ്ടും വിഷയങ്ങള്‍ ആവും. ഒട്ടേറെ വായിക്കുക. വായനയില്‍ നിന്നും വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെ.. അല്ലെങ്കില്‍ തന്നെ വിഷയമില്ലായ്മയില്‍ നിന്നും ഒരു വിഷയം കണ്ടെത്തിയില്ലേ.. അപ്പോള്‍ തരിശല്ല എന്ന് ഉറപ്പായി.. പുത്തിമതി:):)
@ചാണ്ടികുഞ്ഞ് : <> വല്ലതും പറയ്.. ലച്ചു പിന്നെ WD-40 വാങ്ങി അടിച്ചിട്ട് ചാണ്ടികുഞ്ഞ് പറഞ്ഞിട്ടാണെന്ന് പറയോട്ടാ :):)
തരിശ്, മരവിപ്പ്, തുരുമ്പ് .... ഇതൊന്നും പോരാഞ്ഞ് ഇരുട്ടും !!
ഇതെന്തു പറ്റി ലച്ചൂസേ !!!
മൌനം പോലും മധുരം.......
..........ഹഹഹ ......:)
ഉണരുക ശലഭമേ..നേരമായ് നമുക്കിനിയും
കാതങ്ങള്‍ താണ്ടാനുണ്ട്.
മനസ്സിൽ യഥാർത്ഥപ്രണയം പൂത്തുലയട്ടെ...
അപ്പോൾ ഇരുട്ടും,തരിശും ഒക്കെ താനെ പോയിട്ട് ആ കവിതയുടെ പ്രണയം തിരിച്ചുവരും കേട്ടൊ ലച്ചു
ലെച്ചു....
ഇരുട്ടില്ലെങ്കിൽ എന്തു വെളിച്ചം....
പ്രണയം സ്വയം തന്നെ പ്രകാശമല്ലേ...
അതിലലിഞ്ഞിറിങ്ങൂ.....
മൌനം തനിയെ വാചാലമാവും...
കവിത നന്നായി....ആശംസകൾ...
പിന്നെ പുതിയ പോസ്റ്റുണ്ട് ട്ടോ..സ്വാഗതം
ഇരുട്ട് വീണു എങ്കില്‍ വെളിച്ചം വരും ...
മൗനത്തിൽ നിന്ന് പിറകൊണ്ട മൗനം...
ലച്ചു ,ഇരുട്ട് ഒരു നിത്യ സത്യമാണ്.അതില്ലെങ്കില്‍ ഇന്ന് നാം കാണുന്ന,സത്യം എന്ന് ധരിക്കുന്ന വെളിച്ചത്തെ നാം അറിയാതെ പോകുമായിരുന്നു.അത് കൊണ്ട് അതിനെ വില കുറച്ചു കാണേണ്ടതില്ല.വെളിച്ചം വെറും ക്ഷണികമാണ് അതണഞ്ഞു കഴിയുമ്പോഴും ശാശ്വതമായി നിലകൊള്ളുന്നത് ഇരുട്ട് മാത്രമാകുന്നു.മുന്നിലുള്ള ഇരുട്ടിനെ സത്യം എന്ന് നിനച്ച് ഹൃദയത്തില്‍ ആവാഹിച്ചു ധൈര്യമായി നടന്നോളു.......
എന്ത് പറ്റി ലച്ചുചേച്ചി?
കവിത ഇഷ്ടമായി. ഈ മൗനത്തിനാണോ മലയാളത്തിൽ റൈറ്റേർസ് ബ്ലോക്ക് എന്ന് പറയുന്നത്?
തരിശാണ്..ഇന്നവിടം
എഴുതുവാന്‍ ഏറെ ആശിപ്പതെങ്കിലും
മസ്തിഷ്ക്കം മരവിച്ച്,ചിന്തകള്‍ തുരുമ്പെടുത്ത്
മൌനത്തിന്‍ പടിവാതിലില്‍ തനിച്ചിന്നു
നില്‍ക്കുമ്പോള്‍ മൌനിയകുന്നു ഞാനും .
സത്യം...എന്റെയും അവസ്ഥ അതു തന്നെ
എല്ലാം മാറും. ആശംസകള്‍..
പ്രണയിച്ചിരുന്നു ഞാന്‍
ഇടക്കെപ്പോഴോ പെയ്തറങ്ങി
മനസ്സിനെ തരളിതമാക്കിയ കവിതകളെ .
നല്ല വരികള്‍
മൌനം വാചാലമാകുമ്പോള്‍, ഇരുട്ട് വെളിച്ചമാകും ലച്ചു.
എനിക്കിനിയും പോകണം; ഏറെ ദൂരെ
തഥാസ്തു!
അകകണ്ണിന്‍റെ വെളിച്ചത്തില്‍ ഇരുട്ടിലൂടെ
പ്രകാശത്തില്‍ ആരും കാണാത്ത വ്യത്യസ്തകാഴ്ചകള്‍ കണ്ട്
മരുഭൂമി പേൊലെ മനസ്സും... കവിത നന്നായിട്ടുണ്ട്. നാമെല്ലാവരും ഒരു മരുപ്പച്ച തേടുന്നുവെന്നതു സത്യം.
മൌനവും ഇടയ്ക്കു വാചാലമാകില്ലേ .. ഈ ഇരുളിനെ വകഞ്ഞു മാറ്റി വെളിച്ചത്തിലേയ്ക്കു നടന്നടുക്കുക.. അവിടെ നമുക്ക് പ്രതീക്ഷയുടെ പുലരിയെ അഭിമുഖീകരിക്കാം... ആശംസകള്‍..
പാറപ്പുറത്തും പനിനീർപുഷ്പം വളരും, മരുഭൂമിയിലും മലർവാടി ഉണ്ടാവും... ‘പ്രത്യാശയുടെ വെളിച്ചം അന്ധകാരം അകറ്റും’
എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്
ആശംസകള്‍.
Post a Comment