Sunday, June 12, 2011

ദൈന്യത



ദീനതയിലെക്കു കണ്ണുതുറക്കുന്ന പുലരികള്‍
അസ്തമയം വരെ സഹിക്കാം ,
അതുകഴിഞ്ഞുറങ്ങും രാവിലും നിറയുന്നു
ദൈന്യതയാര്‍ന്ന നിനവുകള്‍ മിഴികളില്‍ .

ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍

ജീവിത വിക്ഷണം അഴിച്ചു പണിതപ്പോള്‍
കൈ വിട്ടു പോയതെന്‍ ജീവിതമത്രയും

വെയിലിലും,മഴയിലും
കയ്പ്പും,മധുരവുമായി
ആലയില്‍ പഴുക്കും ഇരുമ്പ് പോല്‍
പൊള്ളുന്നു ഇന്നെന്‍ ഉള്ളവും.

ഇന്നിന്റെ ദീനതയില്‍ നിന്നും
പുറത്തുകടക്കാനാവാത്ത വിധം
തളര്‍ന്നുപൊയ് ഞാനും .

നിസ്സഹായതയുടെ നോവായി
എന്നാത്മാവിനെ ദഹിപ്പിക്കുന്നു നീയും .






39 comments:

Jazmikkutty said...

എങ്കില് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്ത് എഴുന്നേല്‍ക്കാം എന്നാണ് പ്രതീക്ഷ...അല്ലെ ലച്ചു...

ചാണ്ടിച്ചൻ said...

ഒരല്‍പം മോരുവെള്ളം കുടിച്ചാ മതി...ദീനതയൊക്കെ മാറും...

Unknown said...

കവിതയെ മനസ്സിലായി :)

കവിത കുറച്ച് കൂടി നന്നാവാനുണ്ടെന്ന് എന്റെ പക്ഷം.

ഇനിയുള്ള എഴുത്തുകള്‍ക്ക് കൂടുതല്‍ ശക്തിയും ചാരുതയും വരട്ടെ. ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് കവിതയാണോ എന്നെനിക്കറിയില്ല
ആണെങ്കില്‍ ഇത് വിലയിരുത്താനും അറിയില്ല
ഏതായാലും, ജീവിതത്തെ അഴിച്ചു പണിത് വീക്ഷണം തന്നെ മാറിപ്പോകാന്‍ വഴിയില്ല.
കാരണം ജീവിതത്തിന്‍റെ അര്‍ഥം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല!
(രണ്ടാമത്തെ വരിയില്‍ 'ദൈന്യത' എന്നും അവസാന വരിയില്‍ 'ആത്മാവിനെ' എന്നും മാറ്റിയാല്‍ നന്ന്. അതുപോലെ 'ദീനത'എന്നതു കൊണ്ട് ഉദേശിക്കുന്നത് ദൈന്യത തന്നെ ആണോ? അതോ 'ദീനം'(രോഗം) ആണോ?)
ആശംസകള്‍

Manoraj said...

തണല്‍ പറഞ്ഞത് പോലെ ദീനതയേക്കാളും ദൈന്യതയാണ് ഉചിതമെന്ന് തോന്നുന്നു. പിന്നെ വരികള്‍ മുറിച്ചിരിക്കുന്നതില്‍ അപാകം തോന്നുന്നു.

Unknown said...

കവിത വായിച്ചു .പക്ഷേ കവിതയുടെ ചട്ട കൂടിലേക്ക് വരണം എങ്കില്‍ കുറച്ചു കൂടി മാറ്റങ്ങള്‍ അനിവാര്യമാണ് എന്ന് തോനുന്നു

ente lokam said...

മാറി പോയ ജീവിത വീക്ഷണം
തിരുത്താന്‍ ആവാത്ത തെറ്റ്പോലെ..

ദൈന്യതയില്‍ നിന്ന് ഒരിക്കലും
മോചനം കിട്ടാത്ത അവസ്ഥയില്‍
എത്തിയ നിസ്സഹായത....

തെറ്റ് കൊണ്ട് അബദ്ധം പറ്റിയ
പുതിയ ജീവിത വീക്ഷണമോ,ജീവിത
വീക്ഷണത്തില്‍ പറ്റിയ തെറ്റ് കൊണ്ട്
ഉണ്ടായ അബദ്ധമോ?ആശയം പോലും
എനിക്ക് തെറ്റുന്നു...എങ്കിലും ആശംസകള്‍..

Raveena Raveendran said...

കൊള്ളാം ഇഷ്ടമായി

Muralee Mukundan , ബിലാത്തിപട്ടണം said...

'ജീവിത നോവറിയണമെങ്കില്‍..
പഠിക്കണം അനുഭവജീവിതപാഠപുസ്തകം !"

എങ്കിലും..
നിസ്സഹായതയുടെ നോവായി
നീ എന്‍ ആത്മാവിനെ ദഹിപ്പിക്കുന്നു....

lekshmi. lachu said...

ഇസ്മയില്‍ തെറ്റ് തിരുതിയ്ട്ടുണ്ട്..

Anonymous said...

കവിത ഇഷ്ടപ്പെട്ടു.. ആദ്യവരിയില്‍ കൂടുതല്‍ നന്നായി... :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ഇസ്മയില്‍ തെറ്റ് തിരുതിയ്ട്ടുണ്ട്"
അയ്യോ ,, തെറ്റ് തിരുത്താന്‍ തെറ്റൊന്നും ഞാന്‍ ചെയ്തില്ലല്ലോ...
ലച്ചുവല്ലേ തിരുത്തിയത്?

Echmukutty said...

ആശംസകൾ ലച്ചു...
ഇനിയും വരാം.

Adv mskponnani said...

ദൈന്യത മാറാന്‍ complan ഒരു ശീലമാക്കൂ.............

SAJAN S said...

'Be +ve'

പട്ടേപ്പാടം റാംജി said...

പഠിക്കണം അനുഭവജീവിതപാഠപുസ്തകം .

പഠിപ്പ് തന്നെ മുഖ്യം.

Ismail Chemmad said...

ആശംസകള്‍

അന്ന്യൻ said...

വായിച്ചു.

ajith said...

അനുഭവിക്കണം, അനുഭവിച്ചുതന്നെ പഠിക്കണം

പാവപ്പെട്ടവൻ said...
This comment has been removed by a blog administrator.
ശ്രീനാഥന്‍ said...

പുറത്തു കടക്കണം ഇതിൽ നിന്ന്. കരുത്തുണ്ടാകട്ടേ!

Lipi Ranju said...

ആശംസകള്‍ ലച്ചു...

ആളവന്‍താന്‍ said...

മൊത്തം ദൈന്യത നിറഞ്ഞു നില്‍ക്കുവാണല്ലോ..ഇത് സമയം പോലെ നോക്കൂ....
കോസ്റ്റ്യൂം ഡിസൈനിംഗ്!

Kalam said...

ഒരു നല്ല കവിതയില്‍ നിന്നും എന്തൊക്കെയോ കുറവുകള്‍ ഉള്ള പോലെ തോന്നുന്നു.
(എന്താണ് നല്ല കവിത എന്ന് ചോദിച്ചാല്‍,
ഞാന്‍ കുടുങ്ങും ;))
ഇസ്മൈലിന്റെ നിര്‍ദ്ദേശങ്ങള്‍ നല്ലത്.
ആദ്യ stanza യില്‍ തന്നെ മൂന്നു തവണ 'ദൈന്യത' ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു.

ലച്ചുവിന്റെ ഗദ്യമാണ് കൂടുതല്‍ ആസ്വാദ്യകരം.

jayaraj said...

ellathil nunnim paadangal ulkondu munneruka..

Naushu said...

കൊള്ളാം ....
കവിത ഇഷ്ട്ടായി ...

സീത* said...

എത്ര പഠിച്ചാലും ബാക്കിയാവുന്നു ജീവിതത്തിലെ പാഠങ്ങൾ

ചന്തു നായർ said...

കൊൾലാം എന്ന് മാത്രം പറയുന്നൂ...ജീവിത നോവറിയണമെങ്കില്‍
പഠിക്കണം അനുഭവജീവിതപാഠപുസ്തകം .... എന്ന് തന്നെയാണ് എന്റെ അഭിപ്രായവും

Kalavallabhan said...

ആലയില്‍ പഴുക്കും ഇരുമ്പ് പോല്‍
പൊള്ളുന്നെന്നുള്ളവുമിപ്പോൾ

Anonymous said...

കവിത വായിച്ചു ....പഠിക്കണം അനുഭവജീവിതപാഠപുസ്തകം... അനുഭവിച്ചുതന്നെ പഠിക്കണം....കുറച്ചു കൂടി ആസ്വാദ്യകരം ലച്ചുവിന്റെ ഗദ്യമാണ് ... ആശംസകള്‍.....

പടാര്‍ബ്ലോഗ്‌, റിജോ said...

ആശംസകള്‍....

വി.എ || V.A said...

ഒരു വിഷാദാവസ്ഥ ഗദ്യത്തിലൂടെ വായിച്ച പ്രതീതി.

jain said...

kavithaye vilayiruthanonnum enikariyilla. but gadya kavithasyudeyum padya kavithayudeyum idayilayipoyi ith. kavithayude manoharitha allenkil azham athramel vannitundo ennu oru doubt.
ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍
ee varikal oru prasthavanayanu. but. aa vaakukale onnu re arrange cheythu nokko.. kurachu koodi nannayi kitum.
goodluck

കുസുമം ആര്‍ പുന്നപ്ര said...

ജീവിത വിക്ഷണം അഴിച്ചു പണിതപ്പോള്‍
കൈ വിട്ടു പോയതെന്‍ ജീവിതമത്രയും

ManzoorAluvila said...

..

Prabhan Krishnan said...

ഉയിര്‍ത്തെഴുനേല്‍ക്കട്ടെ,
പൂര്‍വാധികം ശക്തിയോടെ..!

ആശംസകള്‍..!

sm sadique said...

ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍

CHINJU said...

മറക്കാന്‍ കൊതിക്കുന്ന ഓര്‍മകള്‍ മനസ്സില്‍ നിന്നും മായിച്ചു കളയുക ...
ഇല്ലെങ്ങില്‍ അവ നമ്മളുടെ നല്ല ദിവസങ്ങള്‍ കൂടി മുറിവെല്പിക്കും .
ആശംസകള്‍

ഹാപ്പി ബാച്ചിലേഴ്സ് said...

ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍

ഈ വരികൾ ഇഷ്ടപ്പെട്ടു