സ്നേഹംദു:ഖമാണ് ,.
എത്രമേല്‍ സ്നേഹിച്ചീടുകില്‍
മതിക്കുന്നു ദു;ഖം അത്രമേല്‍ .
വെറുമൊരു ധാരണയല്ലോ സ്നേഹം ,
പരസ്പ്പരമറിയാന്‍ കഴിയാതെ പോയാലവിടം
മരിച്ചിടുന്നു സ്നേഹം മര്ത്ത്യനില് .
ഞാന്‍ എന്റെ എന്ന രണ്ടുവാക്കില്‍
കുടുങ്ങി കിടപ്പിടും ,
ആസ്കതിയില്‍ ,ആഗ്രഹത്തില്‍ അധിഷ്ടിതമാം സ്നേഹം
ഭ്രാന്തനാക്കീടുന്നു മര്‍ത്ത്യനെ .
11 comments:
പ്രണയം ദു:ഖമാണോ? അല്ല.നമ്മെ നോക്കി നിൽക്കുന്ന ആർദ്രമായ മിഴികളെ സ്നേഹത്താൽ നോക്കിയാൽ സ്വയം നനവകറ്റി തരും..എന്നാൽ ഇന്ന് അത് കപടതയുടെ മുഖമുദ്രകൂടി ആയിരിക്കുന്നുവോ എന്നാണു കവയത്രി ചോദിക്കുന്നത്..ദു:ഖങ്ങൾ സമ്മാനിക്കുന്ന ആത്മാർത്ഥ സ്നേഹം !
നല്ല വരികൾ..ആശംസകൾ !
സത്യം :(
എന്തോ എനിക്കൊന്നും പറയാന്‍ തോന്നുന്നില്ലാ......
സ്നേഹം ദുഃഖമല്ല
ദുഃഖത്തിനൊരു ഔഷധമാണ്
“ആനന്ദക്കുളിരല വീശുമീ പ്രേമപാനം
ദൂനാന്ത:കരണത്തിനുള്ളോരു സിദ്ധൌഷധം:
എന്ന് മഹാകവി കെ.വി. സൈമണ്‍
(ദൂന=ദുഃഖിക്കുന്ന, വേദനയുള്ള)
ഞാന്‍ എന്ന ഭാവത്തിന് ചിറകുകള് മുളയ്ക്കുമ്പോള്‍ സ്നേഹം കാപട്യം മാത്രമാകുന്നു; ദുഖവും...
നന്നായി കവിത
ആശംസകള്‍
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)
ഇന്നത്തെ കാലത്ത് ശുദ്ധജലം കിട്ടാത്തതുപോലെ, ശുദ്ധമായ സ്വര്‍ണം കിട്ടാത്തതുപോലെ തന്നെയാണ് സത്യമായ സ്നേഹവും. കണ്ടെത്താന്‍ വല്ല്യ പാടാണ്!
(സത്യമായ) സ്നേഹം നിറഞ്ഞ ഓണാശംസകള്‍ :-)
കവിതയിലെ ആശയം വളരെ നന്നായി.
ചില നേരങ്ങളില്‍ സ്നേഹം ദുഖമാകും
സ്നേഹിക്കപെട്ടതിനേക്കാള് ഇരട്ടി വേദനയോടെ.
അതിനാല്‍ ദുഖ രാത്രികളില്‍ ഉറങ്ങിക്കിടക്കാം
സ്നേഹത്തിന്റെ സുപ്രഭാതത്തില്‍ ഉണര്ന്നെഴുന്നെല്ക്കാം
ഈശ്വരാനുഗ്രഹത്താല്‍ ഞാനും ചില കവിതകളൊക്കെ കുറിച്ചു വച്ചിട്ടുണ്ട്.
കണ്ടുവോ?
http://gireeshks.blogspot.in/
തെറ്റ് കുറ്റങ്ങള്‍ നിറയെ ഉണ്ട്. ചുണ്ടി കാണിക്കുമല്ലോ.
സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കണേ.
ആസ്കതിയില്‍ ,ആഗ്രഹത്തില്‍
അധിഷ്ടിതമാം സ്നേഹം
ഭ്രാന്തനാക്കീടുന്നു മര്‍ത്ത്യനെ .
വളരെ മനോഹരം. എഴുത്ത് തുടരുക
Post a Comment