മെരുങ്ങാത്ത മനസ്സിന്റെ
അടങ്ങാത്ത മോഹങ്ങള്‍
തേടി അലയുന്നതല്ലോയീ ജീവിതം.
സ്നേഹത്തിന് ജാലകപ്പാളികൾ
നിനക്കായ് തുറന്നപ്പോൾ
ആര്‍ദ്രമാം നിന്‍സ്നേഹവും,
അതിരറ്റ വാത്സല്ല്യവും,
ആവോളം നുകർന്നു ഞാൻ .
സ്നേഹത്തിന് ചൂരും,ചൂടും നിറഞ്ഞ
ആ നല്ലകാലത്തിലൂടെ
നടന്നു പോകുമ്പോള്‍
ഒരു സുനാമിയായി വന്നു നീ
എടുത്തുകൊണ്ടു പോയത്
എന്‍ ഹൃദയമാണ്!!
കാലത്തിന് കുത്തൊഴുക്കില്‍
ഒലിച്ചുപോയോരെന്
ആര്‍ദ്രമാം സ്നേഹത്തിന്
ഓര്‍മ്മകളെ നെഞ്ചോടു ചേർത്തിടുന്നു.
ചഞ്ചലമാം മനസ്സിന്
പാകപ്പിഴയിൽ നിന്നു മറികടക്കാന്‍,
ചിലത് വേണ്ടന്നു വെക്കാന്‍
ചിലത് നേടാൻ,
ഇനിയും ഏറെദൂരം
പോകേണ്ടതുണ്ട് ഇന്നെനിക്ക്..
26 comments:
ഒരു സുനാമിയായി വന്നു നീ
എടുത്തുകൊണ്ടു പോയത്
എന്‍ ഹൃദയമാണ്...sunami dohayilum ethiyo??
lechu nannayirikunnu
അചഞ്ചലമാം മനസ്സിന്
പാകപ്പിഴയിൽ നിന്നു മറികടക്കാന്‍,
ചിലത് വേണ്ടന്നു വെക്കാന്‍
ചിലത് നേടാൻ,
ഇനിയും ഏറെദൂരം
പോകേണ്ടതുണ്ട് ഇന്നെനിക്ക്...good lines
സ്നേഹത്തിന് ചൂരും,ചൂടും നിറഞ്ഞ
ആ നല്ലകാലത്തിലൂടെ
നടന്നു പോകുമ്പോള്‍
ഒരു സുനാമിയായി വന്നു നീ
എടുത്തുകൊണ്ടു പോയത്
എന്‍ ഹൃദയമാണ്!!
is it ??!!
ജീവിതത്തെയും സൌഹൃദത്തെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ ഉള്ള വരികൾ.. സ്നേഹം എപ്പോളും കൊടുക്കൽ മാത്രമാണ്. തിരിച്ച് കിട്ടണമെന്ന് ശഠിക്കാതെയുള്ള കൊടുക്കൽ.. പക്ഷെ, അതിൽ കാപട്യത്തിന്റെ നിറം കലർന്നാൽ അതിനു വഞ്ചനയുടെ ചൂരും ചൂടും ആവും കിട്ടുക. മനസ്സിൽ ഗണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും അളന്ന് തൂക്കിയതിനു ശേഷം സ്നേഹത്തെ , ഹൃദയത്തെ പറിച്ച് നൽക.. അതിനായി ഏറെ ദൂരം മുന്നോട്ട് പോകുക.. നല്ല സൌഹൃദങ്ങൾ കണ്ടെത്താനും നിലനിർത്താനും കഴിയട്ടെ.. ഒപ്പം നല്ല എഴുത്ത് തുടരാനും.ഭാവുകങ്ങൾ ലെച്ചൂ..
മെരുങ്ങാത്ത മനസ്സിന്റ്റെ
അടാങ്ങാത്ത മോഹങ്ങള്‍
തേടി അലയുന്നതല്ലോയീ ജീവിത..
ഇത് തന്നെയാണ് എല്ലാവരുടെയും കുഴപ്പവും .
സ്നേഹത്തിന് ജാലകപ്പാളികൾ
നിനക്കായ് തുറന്നപ്പോൾ
ആര്‍ദ്രമാം നിന്‍സ്നേഹവും,
അതിരറ്റ വാത്സല്ല്യവും,
ആവോളം നുകർന്നു ഞാൻ .
nice poem :)
അരുണ്‍ , ദേവദാസ്,പൌര്‍ണമി,
ഹരീഷ്,മനോരാജ്,ഹംസ...എല്ലാര്ക്കും നന്ദി..
ആദ്യം തെറ്റ് കാണിച്ചു നല്കിയ ഹരീഷിനു നന്ദി..
ആ തെറ്റ് തിരുത്തിയിട്ടുണ്ട്.
സ്നേഹം എപ്പോളും കൊടുക്കൽ മാത്രമാണ്. തിരിച്ച് കിട്ടണമെന്ന് ശഠിക്കാതെയുള്ള
കൊടുക്കൽ ...
പ്രിയ സുഹൃത്ത് പറഞ്ഞത് ശെരിയാണ്..തിരിച്ചൊന്നും
പ്രതീക്ഷിക്കാതെ സ്നേഹിക്കാന്‍ കഴിയണം..
അതാണ് യതാർത്ഥ സ്നേഹം..
പ്രതീക്ഷകള്‍ക്ക് വിപരീതമായി സംഭവിക്കുമ്പോള്‍
ആണു അവിടെ ചതിയുടെ രൂപം വളരുന്നത്.
ഹംസക്ക പറഞ്ഞത് മറ്റൊരു സത്യം...
എന്തോ ഇതൊരിക്കൽ വായിച്ച പോലെ...
പോകുക പോകുക പ്രേയസി നീ,
ദൂരങ്ങൾ താണ്ടി നീ പോകുക, നീ
ഇനിയും ഏറെ ദൂരം പോകാനുണ്ട്...
"...And miles to go before I sleep
and miles to go before I sleep..."
lechu kollam ketto :)
പ്രണയാര്‍ദ്രമായ വരികള്‍... വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും അന്തര്‍ധാരയും... മനസ്സിന്റെ ലോലതന്ത്രികളെ തൊടുന്നു....
ബിലാത്തി ,ശ്രീ,ഒഴാക്കന്,
പള്ളിക്കര...എല്ല്ലാവരുടെയും അഭിപ്രായത്തിനു നന്ദി.
ബിലാത്തി,ഈ കവിത എവിടെയാണ് കണ്ടത്?
അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
അടങ്ങാത്ത മോഹങ്ങള്‍
അതിമോഹങ്ങളായ്
ആര്‍ത്തിയോടെ അലയുമ്പോള്‍
മനുഷ്യത്വം നശിക്കുന്നു.
നല്ല വരികള്‍.
കവിത ഇഷ്ടായി.
"ആര്ദ്രമാംസ്നേഹം."
വന്നു..
വായിച്ചു..
ഭാവുകങ്ങള്‍..
ലച്ചു..... നന്നായീ കേട്ടോ
എനിക്കിഷ്ടമായീ
കവിത നന്നായിട്ടുണ്ട്
നല്ല വരികളാട്ടോ..
ആശംസകള്‍
നന്നായിട്ടുണ്ട് !:)
സ്നേഹാർ ദ്രമാം മൊഴിയടുക്കിയ
ഹൃദയ തന്ത്രികൾ കൂട്ടായിരിക്കട്ടെ
നിൻ അനശ്വര യത്രയിലുടനീളം....
നന്നായിട്ടുണ്ട്
ആശംസകള്‍
എനിക്കിഷ്ടായി ചേച്ചി.. എന്ത് നല്ല കവിത
ഇനിയും ഏറെദൂരം
പോകേണ്ടതുണ്ട് ഇന്നെനിക്ക്..
miles to go b4 i sleep
too late to realize that its the time for never ending sleep
റാംജി ,മുഖ്താര്‍,ഗീത,സിനു,
ക്യാപ്റ്റന്‍ ...എല്ലാര്ക്കും നന്ദി..
മന്‍സൂര്‍ നന്ദി..,ക്ഷമകുട്ടി നന്ദി,എന്റെ ക്ഷമകളയരുത്
കേട്ടോ..
സര്‍ഗാത്മ ,സോണാജി ഈ വഴി
വന്നതില്‍ സന്തോഷം..
ങ്ഹാ ...
ഇനിയും വരട്ടെ കയ്യിലുള്ളതെല്ലാം വരട്ടെ..
ലച്ചു, ആദ്യത്തെ രണ്ടു ഖണ്ഡികയില്‍ കവിതയ്ക്ക് ഒരു ഘടന, പിന്നെ ശരിക്കും പ്രസ്താവനകള്‍.
അത് പാടില്ല അഭിപ്രായങ്ങളും വിശദീകരണങ്ങളുമല്ല കവിത
ആശയത്തെ എങ്ങനെ അനുഭവമാക്കി മാറ്റാം എന്നാലോചിക്കണം.
ജീവിതത്തെപ്പറ്റി നല്ല ഒരു വ്യാഖ്യാനത്തില്‍ തുടങ്ങിയിട്ട് എല്ലാം സാധാരണ പോലെയാക്കി
കവിതയില്‍, ഭാവം, വികാരം, ഘടന ഇവ കൂടി ശ്രദ്ധിക്കുമല്ലോ
തീര്‍ച്ചയായും മുന്നേറാന്‍ കഴിയും.
Aardratha..!
manoharam, Ashamsakal...!!!
Post a Comment