Sunday, June 27, 2010

അച്ഛന്‍

എന്‍ അച്ഛനാം നിധിക്ക് ഞാന്‍ഏകിടും
ദിവസത്തിന്‍ആദ്യ കൈനീട്ടം.
പകരമീ കവിളിലേകിടും
സ്നേഹ വാല്‍സല്യം, മധുരമൊരുമ്മ .
ജീവിതപന്ഥാവില്‍
സ്വയം എരിഞ്ഞടങ്ങി മക്കള്‍ക്കൊരു അച്ഛനായി .

അച്ഛന്‍തന്‍ സ്നേഹലാളന
എന്തെന്ന് അറിഞിടുംമുന്‍പേ
ഒരു പിടി ചാരമായി
മാറി എന്‍അച്ഛന്‍.
അമ്മതന്‍ സീമന്തരേഖ മായിച്ചതൊരോര്‍മ
എങ്കിലും ഇന്നും മെന്‍ കുഞ്ഞുഓര്‍മയില്‍
നെയ്‌ തിരിനാളമായി
ഹൃത്തടം നിറഞ്ഞു നില്‍ക്കുമെന്‍അച്ഛന്‍ ... ...

18 comments:

അലി said...

((((ഠേ))))
തേങ്ങ എന്റെ വക!

ഹംസ said...

ഗവിത ,,,,,ഗൊള്ളാം

( അലി തേങ്ങാകച്ചവടം പൊടിപൊടിക്കുന്നു)

അലി said...

ലച്ചൂ...
ഹംസ ഒരു കൊട്ടത്തേങ്ങയുമായി പാഞ്ഞുവരുന്നതുകണ്ടപ്പോൾ കവിത വായിക്കാതെ തേങ്ങയുമടിച്ച് രക്ഷപെട്ടതാ.. അല്ലേൽ തേങ്ങാക്കച്ചവടം പൊളിഞ്ഞ അരിശത്തിന് ആ ചങ്ങായി എന്റെ തലേലടിച്ചേനെ!

കവിത നന്നായിരുന്നു.
ഞാനും സമാനമായൊരു കുറിപ്പെഴുതികൊണ്ടിരിക്കുമ്പോൾ ഇതു കണ്ടത് യാദൃശ്ചികമാവാം.

ശ്രീ said...

നല്ല സമര്‍പ്പണം

hashe said...

അഛനുറങ്ങി കിടക്കുന്നു നിശ്ചലം ..നിശബ്ദ്‌ധ പോലും നിശബ്ദ്‌മായ്‌....

ആളവന്‍താന്‍ said...

ഹൃദയത്തില്‍ തൊട്ട വരികള്‍....

Naushu said...

നന്നായിട്ടുണ്ട്....

നിരാശകാമുകന്‍ said...
This comment has been removed by the author.
mannunnu said...

കവിത അത്ര നന്നായ്യില്ല. ഈ വിഷയം കുറേക്കുടി വീകാരതീക്ഷണമായി, ആശയസമ്പുഷ്ടമായി അവതരിപ്പിക്കാമയിരുന്നു..അല്ലേ? എന്തായാലും മോശമില്ല.

കുസുമം ആര്‍ പുന്നപ്ര said...

പിതാവ് നഷ്ട പ്പെട്ട നഷ്ടം ഒരിക്കലും
നികത്താന്‍ പറ്റാത്തത് .......

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു സ്നേഹ സമർപ്പണം

പട്ടേപ്പാടം റാംജി said...

നഷ്ടദു:ഖം...
കുറച്ചു വരികളില്‍..

Manoraj said...

അച്ഛൻ മരിച്ചതേയുള്ളൂ മരിക്കുന്നി-
തത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ
എന്നിട്ടുമെന്നിട്ടും അങ്ങേമുറിക്കക-
ത്തെന്തിനാണമ്മ കരയുന്നതിപ്പോളും

അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിൽ നിറച്ചതിന്.. ലെചു.. നന്ദി.

ഹരീഷ് തൊടുപുഴ said...

സംഭവിച്ചതെല്ലാം നല്ലതിന്..
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു..!!

Abdulkader kodungallur said...

സ്വച്ഛമായിരുന്നൊന്നോര്‍ക്കുകില്‍ ലച്ചുവിന്‍
അച്ഛന്‍ കവിതയിലൂറുന്നു തീവ്ര നൊമ്പരങ്ങള്‍......!

കൂതറHashimܓ said...

അഛനോടുള്ള സ്നെഹമാവാം കവിതയില്‍ ( വായിച്ചില്ലാ അതിനാല്‍ എന്താണെന്ന് അറിയില്ലാ)
ആ സ്നെഹം ഒത്തിരി ഉണ്ടെങ്കില്‍ ഈ കവിത കാണിച്ച് അദ്ദേഹത്തെ.....(എനിക്ക് തോന്നിത് അദ്ദേഹത്തിനും തോന്നിയാലോ)
ഓഹ്... യുവര്‍ ചൊയിസ് കവിത എഴുതുന്നവര്‍ക്കൊക്കെ എന്തും ആവാലോ

jasim / jasimudeen said...

ലച്ചു വിന്‍റെ വേദന മനസിലാകുന്നുണ്ട് .

വേണുഗോപാല്‍ ജീ said...

കൊള്ളാം.... നന്നായിട്ടുണ്ടു